മുംബൈ: യാത്രക്കാരന് ദേഹാസ്വസ്ഥ്യം അനുഭവപ്പെട്ടതിനെ തുടർന്ന് ബാങ്കോക്കിൽ നിന്ന് മുംബൈയിലേക്കുള്ള വിമാനം വഴിതിരിച്ച് വിട്ടു.
ഇൻഡിഗോ 6E-57 വിമാനം മ്യാൻമറിലേക്കാണ് വഴിതിരിച്ച് വിട്ടത്. എന്നാൽ യാത്രക്കാരനെ രക്ഷിക്കാനായില്ല.
വിമാനം റങ്കൂണിൽ എത്തിയപ്പോഴാണ് യാത്രക്കാരന്റെ ജീവൻ നഷ്ടമായതെന്ന് ഇൻഡിഗോ മെഡിക്കൽ ടീം അറിയിച്ചു. ഇൻഡിഗോ വിമാനത്തിൽ വച്ച് യാത്രക്കാരൻ മരിക്കുന്ന രണ്ടാമത്തെ സംഭവമാണിത്.
മാർച്ച് 17ന് റാഞ്ചി-പുനെ ഇൻഡിഗോ വിമാനത്തിൽ വച്ചും ഒരു യാത്രക്കാരന് ദേഹാസ്വാസ്ഥ്യം സംഭവിച്ചിരുന്നു. മെഡിക്കൽ എമർജൻസിയെ തുടർന്ന് നാഗ്പൂർ വിമാനത്താവളത്തിലേക്ക് വിമാനം വഴിതിരിച്ചുവിടുകയും ചെയ്തു. ലാൻഡ് ചെയ്തതിന് പിന്നാലെ ഉടൻ തന്നെ യാത്രക്കാരനെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
Comments