പഴയിടം ഇരട്ടക്കൊലപാതകം; പ്രതി അരുൺ ശശിയ്ക്ക് വധശിക്ഷ
Thursday, June 4 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

പഴയിടം ഇരട്ടക്കൊലപാതകം; പ്രതി അരുൺ ശശിയ്‌ക്ക് വധശിക്ഷ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Mar 24, 2023, 01:40 pm IST
FacebookTwitterWhatsAppTelegram

കോട്ടയം : പഴയിടം ഇരട്ടക്കൊല കേസിൽ പ്രതി അരുൺ ശശിയ്‌ക്ക് വധശിക്ഷ. കൂടാതെ രണ്ട് ലക്ഷം രൂപ പിഴയും വിധിച്ചിട്ടുണ്ട്. സംരക്ഷിക്കേണ്ട ആൾ തന്നെ ക്രൂരമായ കൊലപാതകം നടത്തിയെന്ന് കോടതി കഴിഞ്ഞ ദിവസം പരാമർശിച്ചിരുന്നു. കോട്ടയം അഡീഷണൽ സെഷൻസ് കോടതി-2 ജഡ്ജി ജെ.നാസറാണ് വിധി പ്രസ്താവിച്ചത്.

2013 ഓഗസ്റ്റ് 28-നാണ് കേസിനാസ്പദമായ സംഭവം. ചിറക്കടവ് പഞ്ചായത്തിലെ പഴയിടത്ത് റിട്ട. പിഡബ്ല്യൂഡി സൂപ്രണ്ട് പഴയിടം തീമ്പനാൽ വീട്ടിൽ എൻ ഭാസ്‌കരൻ നായരെയും ഭാര്യ റിട്ട. കെഎസ്ഇബി ഉദ്യോഗസ്ഥ തങ്കമ്മയെയും വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. ചുറ്റിക കൊണ്ട് തലയ്‌ക്കടിയേറ്റാണ് ഇരുവരും കൊല്ലപ്പെട്ടത്. തങ്കമ്മയുടെ സഹോദര പുത്രനായ അരുൺ ശശിയാണ് കൊലപാതകം നടത്തിയതെന്ന് ഒരു മാസത്തിന് ശേഷമാണ് പോലീസ് കണ്ടെത്തുകയായിരുന്നു. കാർ വാങ്ങുന്നതിനുള്ള പണത്തിനായാണ് പ്രതി കൊലപാതകം നടത്തിയത്.

പഴയിടം ഷാപ്പിന്റെ സമീപത്തായിരുന്നു ദമ്പതികളുടെ വീട്. ഇവിടെ കോണിപ്പടിയുടെ സമീപത്താണ് ദമ്പതികളുടെ മൃതദേഹം കണ്ടെത്തുന്നത്. തലയ്‌ക്ക് പിന്നിൽ ചുറ്റിക കൊണ്ട് അടിച്ചതിന് ശേഷം തലയണ ഉപയോഗിച്ച് ശ്വാസം മുട്ടിച്ചാണ് പ്രതി ദമ്പതികളെ കൊലപ്പെടുത്തിയത്. സംഭവ ദിവസം രാത്രി എട്ടോടെ വീട്ടിലെത്തിയ അരുൺ ടിവി കാണുകയായിരുന്ന ഭാസ്‌കരൻ നായരെയാണ് ആദ്യം കൊലപ്പെടുത്തിയത്. ശബ്ദം കേട്ട് ഇറങ്ങി വന്ന തങ്കമ്മയെയും പിന്നാലെ കൊലപ്പെടുത്തുകയായിരുന്നു.

കൊല്ലപ്പെട്ട ദമ്പതികളുടെ സംസ്‌കാര ചടങ്ങുകൾക്കും കേസ് അന്വേഷണത്തിനും മുന്നിൽ നിന്നത് അരുൺ ശശിയായിരുന്നു. ഇതുകൊണ്ട് തന്നെ അരുണിനെ സംശയിച്ചിരുന്നില്ല. എന്നാൽ ഇതിനിടെ കോട്ടയം കഞ്ഞിക്കുഴിയിൽ മാല മോഷണക്കേസിൽ അരുൺ പോലീസ് പിടിയിലായതാണ് പഴയിടം കേസും ചുരുളഴിയാൻ കാരണമായത്.

കേസിന്റെ വിചാരണ ഘട്ടത്തിൽ ജാമ്യത്തിലിറങ്ങി മുങ്ങിയ അരുൺ ശശിയെ മൂന്ന് വർഷത്തിന് ശേഷം ചെന്നൈയിൽ നിന്നാണ് പിടികൂടിയത്. കോടതി റിമാൻഡ് ചെയ്ത ഇയാൾക്ക് പിന്നീട് ജാമ്യം അനുവദിച്ചിരുന്നില്ല.

 

Tags: CrimeKottayamMurderpazhayidam
ShareTweetSendShare

More News from this section

മലപ്പുറത്ത് അപൂര്‍വ്വ ഇനം പാമ്പിന്റെ കടിയേറ്റു; ആന്റി വെനം കിട്ടിയില്ല; ഏഴു വയസ്സുകാരന്‍ മരിച്ചു

ഓണ്‍ലൈന്‍ ആപ്പും ക്യുആര്‍ കോഡും; അക്ബര്‍ അലി കൊച്ചിയിലെ ഹൈടെക് സെക്‌സ് റാക്കറ്റ് തലവന്‍; ഇയാള്‍ക്കായി തിരച്ചില്‍ ഊര്‍ജിതമാക്കി പോലീസ്

ഫിറ്റ്നസ് പരിശോധന കഴിഞ്ഞത് രണ്ടാഴ്‌ച്ച മുൻപ്; വിദ്യാർത്ഥികളുമായി പോകുന്നതിനിടെ സ്കൂള്‍ ബസിന്റെ വാതിൽ അടര്‍ന്ന് വീണു

ശസ്ത്രക്രിയ കഴിഞ്ഞ രോഗിയുടെ കാലില്‍ പുഴുവരിച്ച സംഭവം; ഡ്യൂട്ടി ഡോക്ടര്‍ക്ക് സസ്‌പെന്‍ഷന്‍

അതിര്‍ത്തിഗ്രാമത്തെ നടുക്കി കാട്ടാനയാക്രമണം: കര്‍ഷകന്‍ കൊല്ലപ്പെട്ടു, ഒരാള്‍ക്ക് പരിക്ക്

കാലവർഷം കേരളത്തിൽ , ഇന്ന് 6 ജില്ലകളില്‍ ഓറഞ്ച് അലർട്ട്

Latest News

പശ്ചിമ ബംഗാളില്‍ വാഗ്ദാനങ്ങള്‍ നിറവേറ്റുന്നത് തുടര്‍ന്ന് സുവേന്ദു സര്‍ക്കാര്‍; സ്ത്രീകള്‍ക്ക് പ്രതിമാസം 3000 രൂപ ധനസഹായം നല്‍കുന്ന അന്നപൂര്‍ണ യോജന പദ്ധതിക്ക് തുടക്കമായി

കർണാടക മുഖ്യമന്ത്രി ഡി കെ ശിവകുമാർ ഭഗവാൻ പരമശിവന്റെ രൂപത്തിൽ; ഫോട്ടോ വിവാദത്തിൽ

ഹിന്ദു യുവാക്കൾ ശേഷിയില്ലാത്തവരാണ്; മുസ്ലിങ്ങൾ ഇക്കാര്യത്തിൽ മിടുക്കരാണ്; പെൺകുട്ടികൾ മുസ്ലിം യുവാക്കളുടെ കൂടെ പോകുന്നു എന്ന് പറഞ്ഞ് ബഹളമുണ്ടാക്കാൻ ഇവർക്ക് നാണമില്ലേ: വിവാദ പരാമർശവുമായി നിവേദിത മേനോൻ

കളിക്കളത്തില്‍ എ.ഐ വിപ്ലവം; സാങ്കേതികക്കരുത്തില്‍ പുത്തന്‍ ലോകകപ്പ് ഒരുങ്ങുന്നു

ആർഎസ്എസ് കാര്യകർത്താ വികാസ് വർഗ് സമാപനം ; കുമാര മംഗലം ബിർള വിശിഷ്ടാതിഥി

പാക് ഉടായിപ്പ് ജപ്പാനിലും; അനുമതിയില്ലാതെ പള്ളി നിർമിച്ചു, ഉദ്ഘാടനം ചെയ്തത് അംബാസിഡർ; പള്ളി പൊളിക്കുമെന്ന് നഗരസഭ; നാണംകെട്ട് പാക് എംബസി

ആംബുലന്‍സിന് വഴി നല്‍കിയില്ലെങ്കിൽ ആറ് മാസത്തേക്ക് ലെെസൻസ് സസ്പെൻഡ് ചെയ്യും; ഹെൽമെറ്റില്ലെങ്കിൽ 500 രൂപ പിഴയും 3 മാസം ലൈസൻസ് റദ്ദാക്കലും ; എംവിഡി നിയമങ്ങൾ കടുക്കുന്നു

ടി20 നായകസ്ഥാനത്തുനിന്ന് സൂര്യ പുറത്തേക്ക്; പകരക്കാരനായി ശ്രേയസും തിലകും പരിഗണനയില്‍

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies