മുംബൈ : രാമജന്മഭൂമി സന്ദർശിക്കാനൊരുങ്ങി മഹാരാഷ്ട്ര മുഖ്യമന്ത്രി ഏകനാഥ് ഷിൻഡെ. അയോദ്ധ്യ യാത്രയിൽ 40 ശിവസേന എംഎൽഎമാരും ഒപ്പമുണ്ടാകും. ഏപ്രിൽ 6 മുതൽ 10 വരെയാണ് അയോദ്ധ്യ രാമജന്മഭൂമി സന്ദർശിക്കുന്നത്. മഹാരാഷ്ട്ര മുഖ്യമന്ത്രിയായി ചുമതലയേറ്റതിന് ശേഷമുള്ള ഷിൻഡെയുടെ ആദ്യ അയോദ്ധ്യ സന്ദർശനമാണിത്.
വില്ലും അമ്പും ചിഹ്നം ലഭിച്ചതിന് ശേഷം ശ്രീരാമന്റെ അനുഗ്രഹം തേടാൻ തീരുമാനിക്കുകയായിരുന്നെന്നും, പുതുവർഷ (ഗുഡി പദ്വ) ദിനത്തോടനുബന്ധിച്ച് ഏപ്രിൽ 6 മുതൽ 10 വരെ എംഎൽഎമാർ അയോദ്ധ്യ പര്യടനത്തിൽ ആയിരിക്കുമെന്നും ശിവസേന അറിയിച്ചു. അയോദ്ധ്യയിൽ സരയൂ നദിക്കരയിൽ നടക്കുന്ന ചടങ്ങുകളിൽ ഷിൻഡെ പങ്കെടുക്കും. തുടർന്ന് രാമക്ഷേത്രത്തിലെ പുരോഹിതരിൽ നിന്നും പൂജിച്ച അമ്പും വില്ലും ഷിൻഡെ ഏറ്റുവാങ്ങും.
Comments