കോഴിക്കോട് : ഒമ്പതാം ക്ലാസ് വിദ്യാർത്ഥിനിയെ യാത്രയ്ക്കിടയിൽ ലൈംഗികമായി ഉപദ്രിവിച്ച സ്വകാര്യ ബസ് ജീവനക്കാരൻ അറസ്റ്റിൽ. ബസിൽ ഒപ്പം വന്നിരുന്ന് ഉപദ്രവിച്ച ബസ് കണ്ടക്ടർ കൽപ്പള്ളി സ്വദേശി മുഹമ്മദ് സിനാനാണ് അറസ്റ്റിലായത്.
ട്യൂഷൻ ക്ലാസിലേക്ക് പോകുന്നതിന് ബസ്സിൽ യാത്ര ചെയ്യവെയായിരുന്നു അതിക്രമം നടന്നത്. എതിർപ്പ് പ്രകടിപ്പിച്ച കുട്ടിയോട് സംഭവത്തെക്കുറിച്ച് ആരോടും പറയരുതെന്നും പ്രതി ആവശ്യപ്പെട്ടിരുന്നു. വീട്ടിലെത്തിയ കുട്ടി അമ്മയെ വിവരമറിയിക്കുകയും പോലീസിൽ പരാതിപ്പെടുകയും ചെയ്തതോടെയാണ് സംഭവം പുറത്തറിയുന്നത്. പോകസോ നിയമപ്രകാരം അറസ്റ്റ് ചെയ്ത പ്രതിയെ കുന്ദമംഗലം മജിസ്ട്രേറ്റ് കോടതി റിമാൻഡ് ചെയ്തു.
സംസ്ഥാനത്ത് സ്ത്രീകൾക്കെതിരെയുള്ള അതിക്രമങ്ങൾ വർദ്ധിച്ചു വരികയാണ്. കഴിഞ്ഞ ദിവസം അഞ്ച് വയസ്സുകാരിയെ പീഡിപ്പിച്ച സിപിഎം പ്രവർത്തകനെ അറസറ്റ് ചെയ്തിരുന്നു. തിരുവനന്തപുരം കല്ലമ്പലം സിപിഎം പുല്ലൂർമുക്ക് മൂൻ ബ്രാഞ്ച് കമ്മറ്റി അംഗവും പാർട്ടിയുടെ സജീവ പ്രവർത്തകനുമായ 80-കാരൻ സുദേവിനെയായിരുന്നു അറസ്റ്റ് ചെയ്തത്. അമ്മ ജോലിക്ക് പോകുന്നതിനാൽ അമ്മൂമ്മയുടെ വീട്ടിലായിരുന്നു കുട്ടി നിന്നിരുന്നത്. പകൽസമയങ്ങളിൽ അയൽവാസിയായ സുദേവന്റെ വീട്ടിൽ കുട്ടി കളിയ്ക്കാൻ എത്തുമായിരുന്നു. ഈയവസരത്തിലാണ് പ്രതി കുട്ടിയെ നിരന്തരം പീഡിപ്പിച്ചത്. ശാരീരിക അസ്വസ്ഥതകൾ പ്രകടിപ്പിച്ചതിനെ തുടർന്ന് കുട്ടിയുടെ അമ്മ കാര്യം തിരക്കിയതോടെയായിരുന്നു സംഭവം പുറത്തറിയുന്നത്.
Comments