കോഴിക്കോട് : 80-കാരിയിൽ നടത്തിയ ഹൃദയവാൽവ് ശസ്ത്രക്രിയ വിജയകരം. 28 കിലോ മാത്രം തൂക്കമുള്ള പെണ്ണുട്ടിയിലാണ് ശസ്ത്രക്രിയ വിജയകരമായി പൂർത്തീകരിച്ചത്. വടകര സഹകരണ ആശുപത്രിയാണ് അപൂർവ്വ ശസ്ത്രക്രിയയ്ക്ക് സാക്ഷ്യം വഹിച്ചത്. ശസ്ത്രിക്രിയ നടന്ന് രണ്ടാം ദിവസം തന്നെ പെണ്ണുട്ടി നടന്നു തുടങ്ങിയെന്ന് ഡോ.ശ്യാം അശോക് പറഞ്ഞു.
നിരീക്ഷണത്തിന് ശേഷം ആരോഗ്യനില തൃപ്തികരമാണെങ്കിൽ ഡിസ്ചാർജ് ചെയ്യും. ഇതിന് മുമ്പ് മറ്റെവിടെയും ഇത്രയും പ്രായമുള്ള ഒരാളിൽ ശസ്ത്രക്രിയ നടന്നതായി അറിവില്ലെന്നും ഡോക്ടർ ശ്യാം പറഞ്ഞു. വാർദ്ധക്യത്തിൽ ഇത്തരം ശസ്ത്രക്രിയയ്ക്ക് വിധേയരാകുവാൻ മടിക്കുന്നവർക്ക് പ്രചോദനമായിരിക്കുകയാണ് പെണ്ണുട്ടി എന്ന മുത്തശ്ശി.
വടകര സഹകരണ ആശുപത്രിയിലെ മുതിർന്ന കാർഡിയോ സർജനായ ശ്യാം അശോകിന്റെ നേതൃത്വത്തിലാണ് ശസ്ത്രക്രിയ നടന്നത്. 2022 ഏപ്രിലിൽ സമാനരീതിയിൽ കാസർകോഡ് സ്വദേശിയായ 60-കാരനിൽ ശ്യാം അശോകിന്റെ നേതൃത്വത്തിൽ രണ്ട് ശസ്ത്രക്രിയകൾ നടന്നിരുന്നു. ടൂമർ അടക്കം നീക്കം ചെയ്ത് അഞ്ചു മണിക്കൂർ നീണ്ടു നിന്ന ശസ്ത്രക്രിയ വിജയകരമായിരുന്നു.
Comments