ഐസ്വാൾ: മിസോറാമിൽ വൻ വികസന പദ്ധതികൾ കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ ഉദ്ഘാടനം ചെയ്യും. 2,414 കോടി രൂപയുടെ വികസന പദ്ധതികളുടെ ഉദ്ഘാടനവും തറക്കല്ലിടലും ഏപ്രിൽ ഒന്നിനാണ് അമിത് ഷാ നിർവഹിക്കുന്നത്. വടക്കുകിഴക്കൻ സംസ്ഥാനങ്ങൾ സന്ദർശിക്കുന്ന വേളയിൽ ആറ് സുപ്രധാന പദ്ധതികളുടെ ഉദ്ഘാടനവും തറക്കല്ലിടലും അമിത് ഷാ നടത്തുമെന്ന് ഉന്നതവൃത്തങ്ങൾ അറിയിച്ചു.
ആറ് പദ്ധതികളിൽ അസം റൈഫിൾസ് ബറ്റാലിയൻ ആസ്ഥാനമായ സോഖാവ്‌സാങ്ങിലെ കോംപ്ലക്‌സിന്റെ 163 കോടി രൂപയുടെ നിർമാണ ഉദ്ഘാടനം ഉൾപ്പെടുന്നു. സ്മാർട്ട് സിറ്റി ലിമിറ്റഡിന് കീഴിൽ 119.2 കോടി രൂപയുടെ ഇന്റഗ്രേറ്റഡ് കമാൻഡ് ആൻഡ് കൺട്രോൾ സെന്ററിന്റെ നിർമ്മാണവും ഉദ്ഘാടനം ചെയ്യപ്പെടുന്നവയിൽ ഉൾപ്പെടുന്നു. കൂടാതെ, 781.85 കോടി രൂപ വിലമതിക്കുന്ന സോറിൻപുയി- ലോങ്മാസു ദേശീയ പാതയുടെ നിർമ്മാണത്തിനും അമിത് ഷാ തറക്കല്ലിടും.
329.70 കോടി രൂപയുടെ ഐസ്വാൾ ബൈപാസ് നിർമ്മാണം, 720.72 കോടി രൂപയുടെ ഐസ്വാൾ എൻഎച്ച്-6 നിർമാണം, 193 കോടിയുടെ ലാൽഡെംഗ സെന്ററിന്റെ നിർമാണ ഉദ്ഘാടനവും അദ്ദേഹം നിർവഹിക്കും. കേന്ദ്ര-സംസ്ഥാന സർക്കാരുകളിലെ നിരവധി മുതിർന്ന ഉദ്യോഗസ്ഥർ പരിപാടിയിൽ പങ്കെടുക്കും.
Comments