ശ്രീരാമഭക്തർക്ക് നേരെ ആക്രമണം നടത്തുന്നവർ കണ്ണ് തുറന്ന് കാണണം : 45 വർഷമായി ശ്രീരാമനവമി ഘോഷയാത്രയ്ക്ക് നേതൃത്വം നൽകുന്ന മുസ്ലീം വിശ്വാസിയായ മഞ്ചൂർ ഖാനെ
Thursday, June 4 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

ശ്രീരാമഭക്തർക്ക് നേരെ ആക്രമണം നടത്തുന്നവർ കണ്ണ് തുറന്ന് കാണണം : 45 വർഷമായി ശ്രീരാമനവമി ഘോഷയാത്രയ്‌ക്ക് നേതൃത്വം നൽകുന്ന മുസ്ലീം വിശ്വാസിയായ മഞ്ചൂർ ഖാനെ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Mar 31, 2023, 09:58 pm IST
FacebookTwitterWhatsAppTelegram

രാംഗഡ് : രാമനവമി ദിനത്തിൽ മതതീവ്രവാദികൾ നടത്തിയ ആക്രമണം ഏവരെയും ഞെട്ടിപ്പിക്കുന്നതായിരുന്നു . രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ ഉണ്ടായ അക്രമ സംഭവങ്ങളിൽ രണ്ട് മരണമാണുണ്ടായത് . ചില പ്രദേശങ്ങളിൽ ഇപ്പോഴും സംഘർഷ സാദ്ധ്യത തുടരുകയാണ് . ഇത്തരത്തിൽ മനസിനെ അസ്വസ്ഥമാക്കുന്ന ആക്രമണങ്ങൾ നടത്തുന്ന മതമൗലികവാദികൾ കണ്ണ് തുറന്ന് കാണണം , ശ്രീരാമനെ പൂജിക്കുന്ന , പാദസേവ ചെയ്യുന്ന മഞ്ചൂർ ഖാനെന്ന ഈ മുസൽമാനെ .

രാംഗഡ് ജില്ലയിലെ ചിതാർപൂർ ബ്ലോക്കിന് കീഴിലുള്ള സുകൈർഗർഹ ഗ്രാമത്തിലാണ് മഞ്ചൂർ ഖാനും കുടുംബം താമസിക്കുന്നത് . 1960-കൾ മുതൽ സമാധാനവും സാമുദായിക സൗഹാർദ്ദവും നിലനിർത്തുന്നതിനുള്ള മാനദണ്ഡങ്ങൾ ഈ ഗ്രാമത്തിൽ നിലവിലുണ്ട് . ഇന്നും ഇത്തരം പതിവുകൾ ഈ ഗ്രാമം മുറതെറ്റാതെ മുന്നോട്ട് കൊണ്ടുപോകുന്നു . അതിന് ഉദാഹരണമാണ് ശ്രീരാമനവമി ഘോഷയാത്രയ്‌ക്ക് നേതൃത്വം നൽകാൻ മഞ്ചൂർ ഖാൻ എന്ന മുസ്ലീം മതവിശ്വാസി എത്തുന്നത്.

1966 മുതൽ താനും പിതാവ് ഇസ്മായിൽ ഖാനും നടത്തിവന്നിരുന്ന രാമനവമി ഘോഷയാത്ര നടത്താൻ ഈ വർഷം 45-ാം തവണയാണ് 78-കാരനായ മഞ്ചൂർ ഖാന് അനുമതി ലഭിച്ചത്. ഇസ്മായിൽ അന്തരിച്ച 1978-ൽ മഞ്ചൂർ ഖാനാണ് രാമനവമി ഘോഷയാത്ര നടത്തുന്നത് . ലാരി, സുകാരിഗർഹ ഗ്രാമങ്ങളിലെ ഹിന്ദുകുടുംബങ്ങൾ ഇദ്ദേഹത്തെ വളരെയേറെ ആദരിച്ചിരുന്നു, ഭരണാനുമതി ലഭിക്കാൻ അദ്ദേഹത്തെ സഹായിച്ചു.

മുൻ സർപഞ്ചായിരുന്ന മഞ്ചൂർ രാമനവമി ഘോഷയാത്രയ്‌ക്ക് ദിവസങ്ങൾക്ക് മുൻപ് തന്നെ അതിനുള്ള ഒരുക്കങ്ങൾ ആരംഭിക്കും . മുൻകാലങ്ങളിൽ ദുർഗാപൂജ, രാമനവമി ഘോഷയാത്രകൾ നയിക്കാൻ ഭരണകൂടം നൽകിയ ഏതാനും പെർമിറ്റുകളും അദ്ദേഹം മാദ്ധ്യമങ്ങൾക്ക് മുന്നിൽ എടുത്തു കാട്ടി .കുട്ടിക്കാലം മുതൽ പിതാവ് നയിക്കുന്ന ജാഥകളിൽ താൻ പങ്കെടുക്കാറുണ്ടെന്ന് അദ്ദേഹം പറഞ്ഞു.

“ഞങ്ങളുടെ കുടുംബം എല്ലാ മതങ്ങളെയും ബഹുമാനിക്കുന്നു, അത് ഇസ്ലാം, ഹിന്ദു, സിഖ്, ക്രിസ്ത്യൻ എന്നിങ്ങനെ ഏതായാലും . 1978 ൽ എന്റെ പിതാവിന്റെ മരണശേഷം, എന്റെ പിതാവിന്റെ പാരമ്പര്യം തുടരാൻ ഗ്രാമവാസികൾ എന്നോട് ആവശ്യപ്പെട്ടു.”- അദ്ദേഹം പറഞ്ഞു.

ഘോഷയാത്ര നയിക്കുന്നതിനു പുറമേ ആഘോഷ വേളയിലും ശേഷവും സമാധാനവും സൗഹാർദവും നിലനിർത്താനുള്ള ഉത്തരവാദിത്തവും മഞ്ചൂർ ഖാനുണ്ട് . മഞ്ചൂരിന്റെ അപേക്ഷയെ തുടർന്ന് ഈ വർഷവും രാമനവമിക്ക് നേതൃത്വം നൽകാനുള്ള പെർമിറ്റ് നൽകിയിട്ടുണ്ടെന്ന് രാജ്രപ്പ പോലീസ് സ്റ്റേഷന്റെ ചുമതലയുള്ള ഓഫീസർ ഹരി നന്ദൻ സിംഗ് പറഞ്ഞു.

വെളുത്ത പരമ്പരാഗത ധോത്തിയും കുർത്തയും ധരിച്ചാണ് ഇക്കുറി മഞ്ചൂർ ഘോഷയാത്രയ്‌ക്കെത്തിയത് . ഒപ്പം ലാരി, സുകാരിഗർഹ ഗ്രാമവാസികളും പരമ്പരാഗത ആയുധങ്ങളായ കത്തി, ഭലായ്, വാളുകളും ഉണ്ടായിരുന്നു . ശ്രീരാമ സൂക്തങ്ങളും മുഴക്കിയായിരുന്നു യാത്ര . ഹിന്ദുക്കളുടെയും മുസ്ലീങ്ങളുടെയും പൂർണ പിന്തുണ തനിക്കുണ്ടെന്ന് മഞ്ചൂർ പറഞ്ഞു.

Tags: ramanavami
ShareTweetSendShare

More News from this section

കുപ്രസിദ്ധ കുറ്റവാളി യുപി പൊലീസുമായുളള ഏറ്റമുട്ടലിൽ കൊല്ലപ്പെട്ടു; പ്രമുഖ വ്യവസായിയുടെ മകനെ കമലേഷ് കൊലപ്പെടുത്തിയത് ദിവസങ്ങൾക്ക് മുൻപ്

ബിഹാറില്‍ സ്വകാര്യ ആശുപത്രിയില്‍ തീപിടിത്തം; 10 മരണം

ഇന്ത്യയുടെ ആകാശക്കരുത്ത് കൂട്ടാന്‍ റഷ്യയില്‍ നിന്ന് നാലാമത്തെ എസ്-400 സ്‌ക്വാഡ്രന്‍ എത്തി; പാകിസ്ഥാനെ വിറപ്പിച്ച ‘സുദര്‍ശന്‍’ ഉടന്‍ വിന്യസിക്കും

സാമ്പത്തിക പ്രതിസന്ധിയും വിമാനത്താവള നിയന്ത്രണങ്ങളും; മാഞ്ചസ്റ്ററിലേക്കുള്ള സര്‍വീസുകള്‍ താത്കാലികമായി നിര്‍ത്തിവെക്കാന്‍ ഇന്‍ഡിഗോ

കര്‍ണാടക മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത് ഡി.കെ. ശിവകുമാര്‍; ആശംസ അറിയിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി

ഡി-കമ്പനിയെ പുനരുജ്ജീവിപ്പിക്കാനുള്ള ശ്രമങ്ങള്‍ക്ക് തിരിച്ചടി: ദാവൂദ് അനുയായിയുടെ പ്രധാന സഹായി മുംബൈയില്‍ പിടിയില്‍

Latest News

ധവള പത്രമോ.. അതോ വി. ഡി സതീശന്റെ മുൻകൂർ ജാമ്യമോ? കേരളത്തിന്റെ കടം 5.07 ലക്ഷം കോടിയെന്ന് സംസ്ഥാന സർക്കാർ

കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ വൃക്കയിൽ കല്ലിന് ചികിത്സയ്‌ക്കെത്തിയ രോഗി മരിച്ചു: സര്‍ജറിയിലെ പിഴവെന്ന് കുടുംബം

പട്ടിയെ കൊന്ന് കുടിവെള്ള ടാങ്കിൽ ഇട്ടു; 20 ഓളം കുടുംബങ്ങൾ ദിവസങ്ങളോളം കുടിച്ചത് ഈ വെള്ളം

‘പേടിച്ച് പിൻമാറില്ല, ഇവിടെ നടന്നതാണ് ചിത്രീകരിച്ചത്’; ജനം ടിവി സംഘത്തിന് നേരെ സിപിഎം ആക്രമണം; കോർപ്പറേഷൻ കെട്ടിടം ഒഴിപ്പിക്കുന്നതിൽ സംഘർഷം

അഗസ്ത്യാര്‍കൂടത്തിലെ കൈയേറ്റങ്ങള്‍ ഒഴിപ്പിക്കാന്‍ തമിഴ്‌നാട് സര്‍ക്കാരിനോട് നിര്‍ദേശിച്ച് സുപ്രീംകോടതി

മീരയ്‌ക്കെതിരേ വീണ്ടും കോപ്പിയടി ആരോപണം; എല്ലാവിധ പ്രണയവും സൂര്യ മോഹന്റെ പ്ലോട്ട്; ഒറിജിനൽ എഴുത്തുകാരി വിഷാദരോഗിയായി മാറി

കൊട്ടിയൂരിലെ ഒരു ചടങ്ങിലും ഒരു മുസ്ലിം കുടുംബത്തിന് പ്രാധാന്യമില്ല; മറ്റൊരു വാവര് പള്ളി സൃഷ്ടിക്കാൻ ശ്രമം; ക്ഷേത്രത്തിനെതിരെ ആസൂത്രിത നീക്കം; ശക്തമായ നിയമനടപടിയുണ്ടാകുമെന്ന് ദേവസ്വം ബോർഡ്

ആനയറ മിനി സിവിൽ സ്റ്റേഷനിൽ അനധികൃതമായി പ്രവർത്തിച്ച സിപിഎം ഓഫീസ് തിരുവനന്തപുരം കോ‍ർപ്പറേഷൻ പൊളിച്ചുമാറ്റി; കയ്യേറ്റത്തിനെതിരെ ശക്തമായ നടപടിയുമായി ബിജെപി ഭരണസമിതി

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies