തിരുവനന്തപുരം: സാമ്പത്തിക തട്ടിപ്പുകേസ് പ്രതിയ്ക്ക് കോടതിയിൽ വെച്ച് ഭാര്യയുടെ മർദ്ദനം. ഭർത്താവിനെ മറ്റൊരു സ്ത്രീയ്ക്കൊപ്പം കോടതിയിൽ കണ്ടതിന് പിന്നാലെയാണ് ഭാര്യയുടെ മർദ്ദനം. തിരുവനന്തപുരം കാട്ടാക്കട ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതിയിലാണ് സംഭവം.
സാമ്പത്തിക തട്ടിപ്പുകേസുമായി ബന്ധപ്പെട്ട് ഭർത്താവും കൂട്ടുപ്രതിയായ സ്ത്രീയും കോടതിയിലെത്തിയിരുന്നു. ഈ സമയം കോടതിയിലെത്തിയ ഭാര്യ ഇരുവരെയും ഒന്നിച്ച് കണ്ടതിൽ പ്രകോപിതയാകുകയായിരുന്നു. തുടർന്ന് കോടതി ഓഫീസ് മുറിയിൽ കയറി ഭർത്താവിനെ തല്ലുകയായിരുന്നു. കോടതി നടപടികൾ ആരംഭിച്ചതിന് പിന്നാലെയായിരുന്നു സംഭവങ്ങൾ അരങ്ങേറിയത്. തുടർന്ന് മജിസ്ട്രേറ്റിന്റെ ഉത്തരവ് പ്രകാരം ഇരുവരയെും പോലീസ് കസ്റ്റഡിയിലെടുത്ത് സ്റ്റേഷനിൽ എത്തിച്ചു. കല്ലയം സ്വദേശിനിയാണ് ഭാര്യ.
Comments