ഇതാണ് 'ഫാൻ ബോയ് മൊമന്റ്'; എം.എസ് ധോണിയുടെ കാൽതൊട്ട് വന്ദിച്ച് അർജിത് സിംഗ്; വൈറലായി ചിത്രം
Sunday, June 7 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Sports Cricket

ഇതാണ് ‘ഫാൻ ബോയ് മൊമന്റ്’; എം.എസ് ധോണിയുടെ കാൽതൊട്ട് വന്ദിച്ച് അർജിത് സിംഗ്; വൈറലായി ചിത്രം

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Apr 1, 2023, 07:32 pm IST
FacebookTwitterWhatsAppTelegram

അഹമ്മദാബാദ്: ഇന്ത്യൻ പ്രീമിയർ ലീഗ് പതിനാറാം സീസണിന്റെ പ്രൗഢഗംഭീരമായ ഉദ്ഘാടനച്ചടങ്ങിൽ ചെന്നൈ സൂപ്പർ കിങ്സ് നായകൻ മഹേന്ദ്രസിങ് ധോണിയുടെ കാൽതൊട്ട് വന്ദിച്ച് പ്രശസ്ത ബോളിവുഡ് ഗായകൻ അർജിത് സിംഗ്. ധോണിയുടെ വലിയ ആരാധകനാണ് അർജിത്. തന്റെ ആരാധനാമൂർത്തിയുടെ കാലിൽ തൊട്ട് വണങ്ങുന്ന അർജിത് സിംഗിന്റെ ചിത്രം ഇപ്പോൾ സമൂഹമാദ്ധ്യമങ്ങളിൽ വൈറലായിരിക്കുകയാണ്.

ഉദ്ഘാടനച്ചടങ്ങിലെ പരിപാടികൾക്ക് ശേഷം ചെന്നൈ ക്യാപ്റ്റൻ ധോണിയും ഗുജറാത്ത് ടൈറ്റൻസ് ക്യാപ്റ്റൻ ഹാർദ്ദിക് പാണ്ഡ്യയും വേദിയിലെത്തിയിരുന്നു. വേദിയിലുണ്ടായിരുന്ന ഇന്ത്യൻ ക്രിക്കറ്റ് കൺട്രോൾ ബോർഡ് പ്രസിഡന്റ് റോജർ ബിന്നി, സെക്രട്ടറി ജയ് ഷാ, രശ്മിക മന്ദാന, തമന്ന ഭാട്ടിയ എന്നിവർക്ക് കൈ കൊടുത്ത ശേഷം അർജിത് സിംഗിന് കൈ കൊടുക്കാനെത്തിയപ്പോഴാണ് അദ്ദേഹം ധോണിയുടെ കാലിൽ തൊട്ട് വന്ദിച്ചത്. അധികം വൈകാതെ ഇതിന്റെ ചിത്രം സമൂഹമാദ്ധ്യമങ്ങളിൽ ശ്രദ്ധേയമാകുകയും ചെയ്തു.

ഇത്തവണത്തെ ഐപിഎല്ലിന്റെ ഉദ്ഘാടന ചടങ്ങുകൾ നടന്നത് അഹമ്മദാബാദിലെ നരേന്ദ്രമോദി സ്റ്റേഡിയത്തിൽ വെച്ചായിരുന്നു. ഉദ്ഘാടന ചടങ്ങുകൾക്ക് മാറ്റ് കൂട്ടാൻ ചലച്ചിത്ര താരങ്ങളുടെ നിര തന്നെയുണ്ടായിരുന്നു. വർണ്ണാഭമായ പരിപാടികളാണ് സംഘാടകർ ഒരുക്കിയത്. ഇന്നലെ വൈകുന്നേരം ആറിന് ആരംഭിച്ച ഉദ്ഘാടനച്ചടങ്ങിലേക്ക് ആദ്യമെത്തിയത് ഗായകൻ അർജിത് സിംഗായിരുന്നു. തന്റെ ഹിറ്റ് ഗാനങ്ങളിലൂടെ അദ്ദേഹം സ്റ്റേഡിയത്തെ മുഴുവൻ കൈയിലെടുത്തു. അർജിത് സിംഗിന് പിന്നാലെ നടിമാരായ രശ്മിക മന്ദാന, തമന്ന ഭാട്ടിയ എന്നിവരും തകർപ്പൻ പ്രകടനം കാഴ്ചവെച്ചു.

Tags: IPLM S Dhoni
ShareTweetSendShare

More News from this section

‘ഓപ്പറേഷന്‍ ഗോള്‍ഡന്‍ നെക്‌സസ്’: മുംബൈ വിമാനത്താവളത്തില്‍ വന്‍ സ്വര്‍ണ്ണക്കടത്ത് സംഘത്തെ ഡി.ആര്‍.ഐ പിടികൂടി; 5 കോടിയുടെ സ്വര്‍ണ്ണം പിടിച്ചെടുത്തു

പേഴ്‌സണല്‍ സ്റ്റാഫ് നിയമന വിവാദം: വൈദ്യുതി മന്ത്രിയുടെ സഹോദരീഭര്‍ത്താവ് അഡീഷണല്‍ പ്രൈവറ്റ് സെക്രട്ടറി സ്ഥാനം ഒഴിഞ്ഞു; രാജിക്കത്ത് മുഖ്യമന്ത്രിക്ക്

ജമ്മു കാശ്മീരില്‍ വന്‍ തീപിടിത്തം: പൂഞ്ചില്‍ 13 കടകള്‍ പൂര്‍ണ്ണമായി കത്തിയമര്‍ന്നു; കോടികളുടെ നാശനഷ്ടം

ഫണ്ട് തട്ടിപ്പ് ആരോപണം: ബംഗാളില്‍ തൃണമൂല്‍ നേതാവിനെ ജനക്കൂട്ടം കൈകാര്യം ചെയ്തു; തല മൊട്ടയടിച്ച് ചെരിപ്പുമാലയണിയിച്ചു

കാര്യവട്ടത്ത് പാര്‍ക്ക് ചെയ്ത കാറിനുള്ളില്‍ മധ്യവയസ്‌കന്റെ മൃതദേഹം കണ്ടെത്തി; എസി ഓണ്‍ ചെയ്ത് ഉറങ്ങിയതാകാമെന്ന് സംശയം

ലോകകപ്പിനെത്തിയ ഇറാഖ് സ്‌ട്രൈക്കര്‍ ഐമന്‍ ഹുസൈനെ യു.എസ് എയര്‍പോര്‍ട്ടില്‍ 7 മണിക്കൂര്‍ തടഞ്ഞുവെച്ച് ചോദ്യം ചെയ്തു; ഫോട്ടോഗ്രാഫര്‍ക്ക് പ്രവേശന വിലക്ക്

Latest News

കൊല്‍ക്കത്ത മെട്രോയ്‌ക്ക് 60 പുത്തന്‍ ട്രെയിനുകള്‍; വാട്ടര്‍ മെട്രോയും വരുന്നു, വന്‍ വികസന പദ്ധതികളുമായി കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍

അച്ചു ഉമ്മനെ അധിക്ഷേപിച്ച് ഫെയ്സ്ബുക്ക് പോസ്റ്റ് ഇട്ട ഇടത് നേതാവിനെ പുറത്താക്കി

ടോക്കിയോയില്‍ ആധിപത്യം ഉറപ്പിച്ച് വൈശാലി; ഡബ്ല്യു.ആര്‍ വനിതാ ചെസ് ടൂര്‍ കിരീടം സ്വന്തമാക്കി

നടന്‍ സലിംകുമാറിന് വിട; മതപരമായ ചടങ്ങുകളില്ലാതെ മൃതദേഹം ഔദ്യോഗിക ബഹുമതികളോടെ സംസ്‌കരിച്ചു

നോര്‍വേ ചെസ്സ് കിരീടം സ്വന്തമാക്കി ആര്‍ പ്രഗ്‌നാനന്ദ; ചരിത്രം കുറിച്ച് ഇന്ത്യന്‍ താരം

സംസ്ഥാനത്ത് 126 പേർക്ക് ഷിഗെല്ല, തിളപ്പിച്ചാറ്റിയ വെള്ളം മാത്രമേ കുടിക്കാവൂ : ആരോഗ്യ മന്ത്രി കെ. മുരളീധരൻ

2026 ലോകകപ്പ് സ്റ്റേഡിയങ്ങളില്‍ വുവുസേലകള്‍ക്ക് വിലക്കേര്‍പ്പെടുത്തി ഫിഫ

വെനസ്വേലൻ ആക്ടിംഗ് പ്രസിഡൻ്റ് ഡെൽസി എലോന റോഡ്രിഗസ് ഗോമസ് പ്രശാന്തി നിലയം സന്ദർശിച്ച് ശ്രീ സത്യസായി ബാബയ്‌ക്ക് പ്രണാമം അർപ്പിച്ചു

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies