ന്യൂഡൽഹി: കഴിഞ്ഞ സാമ്പത്തിക വർഷമായ 2022-23ൽ റെക്കോഡ് നേട്ടവുമായി ദക്ഷിണ റെയിൽവേ. ചരിത്രത്തിലെ ഏറ്റവും ഉയർന്ന ടിക്കറ്റ് വിറ്റുവരവാണ് റെയിൽവേ നേടിയിരിക്കുന്നത്. ടിക്കറ്റ് വരുമാനത്തിൽ 6345 കോടി രൂപയും ചരക്ക് നീക്കത്തിലൂടെ 3637.86 കോടി രൂപയുടെ വരുമാനമാണ് ദക്ഷിണ റെയിൽവേ നേടിയത്. യാത്രക്കാരിൽ നിന്നുളള വരുമാനത്തിൽ 2021-22 സാമ്പത്തിക വർഷത്തെ അപേക്ഷിച്ച് 80 ശതമാനം വർദ്ധനവുണ്ടായതും റെയിൽവേ മന്ത്രാലയം വ്യക്തമാക്കി.
ഇതിനു മുൻപ് 2019-22സീസണിലാണ് റെയിൽവേ യ്‌ക്ക് ഏറ്റവും കുടൂതൽ സാമ്പത്തിക വരുമാനം ലഭിച്ചിരുന്നത്.അതിനെക്കാൾ 21 ശതമാനം അധിക വരുമാനമാണ് കഴിഞ്ഞ വർഷമുണ്ടായത്. യാത്രക്കാരുടെ എണ്ണം 33.96 കോടിയിൽ നിന്നും 64 കോടിയായി വർദ്ധിച്ചെന്നും റെയിൽവേ മന്ത്രാലയം വ്യക്തമാക്കി. റെയിൽവേ ബോർഡ് നിശ്ചയിച്ച സമയക്യത്യതാ ലക്ഷ്യം 92 ശതമാനം കൈവരിച്ചതായും റെയിൽവേ അറിയിച്ചു.
ചരക്കൂനീക്കത്തിലൂടെയും റെയിൽവേയ്‌ക്ക് ഉയർന്ന വരുമാനമാണ് കഴിഞ്ഞ സാമ്പത്തിക വർഷത്തിൽ ലഭിച്ചത് 3.8 കോടി ടൺ ചരക്കാണു കഴിഞ്ഞ സാമ്പത്തിക വർഷത്തിൽ ദക്ഷിണ റെയിൽവേ കൈകാര്യം ചെയ്തത് 2021-22 ഇതു 22 ലക്ഷം ടൺ ആയിരുന്നു. ചരക്കു നീക്കത്തിലൂടെയുളള വരുമാനം 3637.86 കോടിയായി 2021-22ൽ 3059 കോടി.
കഴിഞ്ഞ മാസം 40.5 ലക്ഷം ടൺ ചരക്കു നീക്കം നടത്തിയത് ഒരു മാസത്തെക്കുളള കണക്കിൽ ഇതുവരെയുളള റെക്കോഡ് ആണെന്നും റെയിൽവേ വ്യക്തമാക്കി.















