ന്യൂഡൽഹി: സിക്കിമിലെ ഹിമപാതത്തിൽ ജീവൻ നഷ്ടപ്പെട്ടവർക്ക് അനുശോചനം രേഖപ്പെടുത്തി കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. കുടുംബങ്ങളുടെ ദു:ഖത്തിൽ പങ്കു ചേരുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു. സ്ഥിതിഗതികൾ സർക്കാർ സൂക്ഷ്മമായി നിരീക്ഷിച്ചുവരികയാണെന്നും അമിത് ഷാ ട്വീറ്റിലൂടെ വ്യക്തമാക്കി.
എൻഡിആർഎഫ് ടീമുകൾ ദുരന്ത ബാധിത പ്രദേശത്ത്
പ്രദേശത്ത് ഉടൻ എത്തുമെന്നും അപകടത്തിൽ പരിക്കേറ്റവർ വേഗത്തിൽ സുഖം പ്രാപിക്കട്ടെയെന്നും മന്ത്രി ട്വീറ്റിലൂടെ അറിയിച്ചു. സിക്കിമിലെ ദുരന്തത്തിൽ മരിച്ചവരുടെ കുടുംബങ്ങൾക്ക് എന്റെ അനുശോചനമറിയിക്കുന്നെന്നും ഷാ ട്വീറ്റ് ചെയ്തു.
ചൊവ്വാഴ്ച ഉച്ചയ്ക്ക് 12.30-ഓടെയാണ് ജവഹർലാൽ നെഹ്റു റോഡിൽ മഞ്ഞിടിച്ചിലുണ്ടായത്. അപകടത്തിൽ ഏഴു പേർ മരണപ്പെട്ടു. 150-ലധികം പേരാണ് മണ്ണിനടിയിൽ കുടുങ്ങിയത്. റോഡുകളിൽ നിന്ന് മഞ്ഞ് നീക്കം ചെയ്യുന്നതടക്കമുള്ള പ്രവർത്തനങ്ങൾ തുടർന്നു കൊണ്ടിരിക്കുകയാണ്.
Comments