ന്യൂഡൽഹി : സുഖോയ് 30 എംകെഐ യുദ്ധവിമാനത്തിൽ യാത്രക്കൊരുങ്ങി രാഷ്ട്രപതി ദ്രൗപദി മുർമു. ഏപ്രിൽ ആറ് മുതൽ എട്ട് വരെ നടക്കുന്ന അസം സന്ദർശന വേളയിൽ തേസ്പൂർ എയർഫോഴ്സ് സ്റ്റേഷനിൽ നിന്നായിരിക്കും പ്രഥമ പൗരയുടെ യുദ്ധവിമാന യാത്ര.
അസമിലെത്തുന്ന രാഷ്ട്രപതി ഏപ്രിൽ ഏഴിന് കാസിരംഗ ദേശീയോദ്യാനത്തിൽ ഈ വർഷം നടക്കാനിരിക്കുന്ന ഗജ് ഉത്സവ്-2023 ന്റെ ഉദ്ഘാടനം നിർവഹിക്കും. തുടർന്ന് ഗുവാഹത്തിയിൽ മൗണ്ട് കാഞ്ചൻജംഗ പര്യവേഷണം-2023 ഫ്ളാഗ് ഓഫ് ചെയ്യും. അന്ന് തന്നെ ഗുവാഹത്തി ഹൈക്കോടതി 75 വർഷം പൂർത്തിയാക്കുന്നതിന്റെ ഭാഗമായി സംഘടിപ്പിക്കുന്ന ചടങ്ങുകളിലും രാഷ്ട്രപതി പങ്കെടുക്കും.
2009-ൽ മുൻ രാഷ്ട്രപതി പ്രതിഭാ പാട്ടീൽ യുദ്ധവിമാനത്തിൽ യാത്ര നടത്തിയിരുന്നു.
Comments