ധീരമായ തീരുമാനങ്ങൾ എടുക്കുന്നത് കേന്ദ്ര സർക്കാരിന്റെ മുഖമുദ്ര ; കിരൺ കുമാർ റെഡ്ഡി
Monday, July 20 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

ധീരമായ തീരുമാനങ്ങൾ എടുക്കുന്നത് കേന്ദ്ര സർക്കാരിന്റെ മുഖമുദ്ര ; കിരൺ കുമാർ റെഡ്ഡി

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Apr 8, 2023, 12:53 pm IST
Andhra CM Kiran Reddy

Andhra CM Kiran Reddy

FacebookTwitterWhatsAppTelegram

 

ന്യൂഡൽഹി : കോൺ​ഗ്രസിനെ രൂക്ഷമായി വിമർശിച്ച് ആന്ധാപ്രദേശിന്റെ മുൻ മുഖ്യമന്ത്രി കിരൺ കുമാർ റെഡ്ഡി. പാർട്ടി നേതൃത്വത്തിന്റെ തെറ്റായ തീരുമാനങ്ങളെ തുടർന്നാണ് ബിജെപിയിൽ ചേർന്നതെന്നും ജനവിധി അംഗീകരിക്കാനും മാറ്റങ്ങൾ വരുത്താനും കോൺഗ്രസ് നേതൃത്വത്തിന് കഴിവില്ലെന്നും റെഡ്ഡി പറഞ്ഞു. തങ്ങൾ മാത്രമാണ് ശരിയെന്നും ജനങ്ങൾ ഉൾപ്പെടെ മറ്റെല്ലാവരും തെറ്റാണെന്നുമാണ് അവർ വിശ്വസിക്കുന്നതെന്നും റെഡ്ഡി രൂക്ഷമായി വിമർശിച്ചു. ഡൽഹിയിലെ ബിജെപി ആസ്ഥാനത്ത് നടത്തിയ വാർത്താ സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അ​ദ്ദേഹം.

കോൺഗ്രസ് ഹൈക്കമാൻഡിന്റെ തെറ്റായ തീരുമാനങ്ങളെ തുടർന്ന് എല്ലാ സംസ്ഥാനങ്ങളിലും പാർട്ടി തകർച്ച നേരിടുകയാണ്. പഴയ ചൊല്ലിൽ പറയുന്നത് പോലെ “എന്റെ രാജാവ് വളരെ ബുദ്ധിമാനാണ്, അവൻ സ്വന്തമായി ചിന്തിക്കുന്നില്ല, ആരുടെയും ഉപദേശം കേൾക്കുന്നില്ല.”എന്നാണ് കോൺഗ്രസ് നേതൃത്വത്തെ പരിഹസിച്ചുകൊണ്ട് റെഡ്ഡി പറഞ്ഞത്. 1984 മുതലുള്ള കോൺഗ്രസിന്റെ തകർച്ചയുമായി ബിജെപിയുടെ ഉയർച്ചയെ താരതമ്യം ചെയ്യ്ത റെഡ്ഡി, മോദിയുൾപ്പെടെയുള്ള ബിജെപി കാര്യകർത്താക്കൾ രാഷ്‌ട്രത്തോടുള്ള പ്രതിബദ്ധത്തെയും കഠിനാധ്വാനത്തെയും അഭിനന്ദിക്കുകയും ചെയ്തു. ബിജെപിയ്‌ക്ക് കൃത്യമായ ചിന്താശേഷിയുണ്ടെന്നും നിലപാടുകൾക്ക് സ്ഥിരതയുണ്ടെന്നും അദ്ദേഹം പറഞ്ഞു. ധീരമായ തീരുമാനങ്ങൾ എടുക്കുന്നത് സർക്കാരിന്റെ മുഖമുദ്രയാണെന്നും അദ്ദേഹം കൂട്ടിചേർത്തു.

അതേസമയം റെഡ്ഡി ബിജെപിയിൽ ചേർന്ന് മണിക്കൂറുകൾക്ക് ശേഷം പാർട്ടി ദേശീയ അദ്ധ്യക്ഷൻ ജെപി നദ്ദയുമായി കൂടിക്കാഴ്ച നടത്തി. ഒരുമാസം മുൻപ് കോൺഗ്രസ് പാർട്ടി അദ്ധ്യക്ഷൻ മല്ലികാർജ്ജുൻ ഖാർഗെയ്‌ക്ക് രാജി സമർപ്പിച്ചിരുന്നു. തുടർന്നാണ് ആന്ധ്രാപ്രദേശിന്റെ മുഖ്യമന്ത്രിയായി സേവനമനുഷ്ഠിച്ച റെഡ്ഡി ബിജെപിയിൽ ചേർന്നത്. റെഡ്ഡി 2010 നവംബർ 11-ന് ആന്ധ്രാപ്രദേശിന്റെ മുഖ്യമന്ത്രിയായി. എന്നാൽ കോൺഗ്രസ് പാർട്ടിയുടെ പ്രവർത്തനത്തിൽ പ്രതിഷേധിച്ച് 2014 മാർച്ച് 10-ന് രാജിവച്ചു. തുടർന്ന് 2014-ന് ശേഷം അദ്ദേഹം പാർട്ടി പരിപാടികളിൽ നിന്നും നേതൃത്വത്തിൽ നിന്നും അകന്ന് നിൽക്കുകയായിരുന്നു.

ആന്ധാപ്രദേശിനെ വിഭജിക്കാനുള്ള യുപിഎ സർക്കാരിന്റെ തീരുമാനത്തോട് കടുത്ത പ്രതിഷേധമായിരുന്നു അദ്ദേഹത്തിന്. തുടർന്ന് ‘ജയ് സമൈക്യന്ദ്ര’ എന്ന സംഘടന രൂപീകരിക്കുകയും 2014-ലെ ഇലക്ഷനിൽ മത്സരിക്കുകയും ചെയ്തിരുന്നു. എന്നാൽ സമ്പൂർണ്ണ പരാജയത്തെ തുടർന്ന് രാഷ്‌ട്രീയത്തിൽ നിന്ന് വർഷങ്ങൾ വിട്ടുനിന്നതിന് പിന്നാലെ 2018-ൽ വീണ്ടും കോൺഗ്രസിൽ തിരിച്ചെത്തിയിരുന്നു. കോൺഗ്രസിൽ തിരിച്ചെത്തിയതിന് ശേഷവും അദ്ദേഹം പാർട്ടിയിൽ നിഷ്‌ക്രിയനായിരുന്നു. 2019-ലെ പൊതു തിരഞ്ഞെടുപ്പ് സമയത്തും അദ്ദേഹം സജീവമായി പ്രവർത്തിച്ചിരുന്നില്ല. കിരൺ കുമാർ റെഡ്ഡിയുടെ പിതാവ് എൻ. അമർനാഥ് റെഡ്ഡി അന്നമയ്യ ജില്ലയിലെ വയൽപാഡു നിയമസഭാ മണ്ഡലത്തിൽ നിന്ന് മൂന്ന് തവണ എംഎൽഎ ആയിരുന്നു. കിരൺകുമാർ റെഡ്ഡിയും മൂന്ന് തവണ ഇതേ മണ്ഡലത്തിൽ നിന്ന് വിജയിച്ചു.

Tags: BJPjp naddaAndhra CM
ShareTweetSendShare

More News from this section

ബാലഗോകുലം കാലഘട്ടത്തിന്റെ അനിവാര്യത: ജസ്റ്റിസ് സി. ഹരിശങ്കര്‍

പോലീസ് ആസ്ഥാനത്ത് ഡിജിപിയുടെ മൃതദേഹം; മരണത്തിൽ ദുരൂഹത, അന്വേഷണം

ഇറാനിലേക്ക് യാത്ര ഒഴിവാക്കണം; അടിയന്തര മുന്നറിയിപ്പുമായി ഇന്ത്യ; മേഖലയിൽ സംഘർഷം വീണ്ടും രൂക്ഷമാകുന്നു

പാറ്റ പാര്‍ട്ടിയുടെ പ്രതിഷേധ മാര്‍ച്ചിന് പൊലീസ് വിലക്ക്; പാര്‍ലമെന്റ് സമ്മേളനത്തിന് മുന്നോടിയായി ഡല്‍ഹിയില്‍ ജാഗ്രത; നിരോധനാജ്ഞ പ്രഖ്യാപിച്ചു

ദേശീയഗാനത്തിനുള്ള അതേ നിയമപരിരക്ഷ ദേശീയഗീതത്തിനും; രാജ്യമെമ്പാടും ബാധകമാകുന്ന ഭേദഗതിയുമായി കേന്ദ്രം

സോനം വാങ്ചുക്കിനെ സഫ്ദര്‍ജംഗ് ആശുപത്രിയിലേക്ക് മാറ്റിയ നടപടി ശരിവച്ച് ഡല്‍ഹി ഹൈക്കോടതി; ഭാര്യയുടെ ഹര്‍ജിയില്‍ തിരിച്ചടി

Latest News

ഫൈനലിന് വിസിലിന് പിന്നാലെ കളിക്കളത്തില്‍ പൊരിഞ്ഞ അടി; അര്‍ജന്റീനസ്‌പെയിന്‍ താരങ്ങള്‍ തമ്മില്‍ വാക്കേറ്റവും കൈയാങ്കളിയും

പ്ലീഡർ നിയമന വിവാദം; കെഎസ്‌യു അധ്യക്ഷനെ കാണാൻ മുഖ്യമന്ത്രി സമയം നൽകി

പ്ലൈവുഡ് ഫാക്ടറിയിൽ മണിക്കൂറിന് 50 രൂപ കൂലി; കൊച്ചിയിൽ ബാലവേലയ്‌ക്കെത്തിച്ച ഒമ്പത് കുട്ടികളെ ആർ പി എഫ് രക്ഷപെടുത്തി; രണ്ട് പേർ പിടിയിൽ

മെസിയെ മറികടന്ന് എംബാപ്പെ; ഗോള്‍ഡന്‍ ബൂട്ടും എക്കാലത്തെയും ഗോള്‍ റെക്കോര്‍ഡും ഫ്രഞ്ച് നായകന്‍

ചെന്താമര കേസിൽ ‘AI’ വെല്ലുവിളിയും മറികടന്നു; ചാറ്റ് ജിപിടി ഉപയോഗിച്ച് ചോദ്യങ്ങൾ തയ്യാറാക്കി പ്രതിഭാഗം; എല്ലാം അതിജീവിച്ചെന്ന് അന്വേഷണ സംഘം

സിപിഐയുമായി അകലം കൂട്ടി അഡ്വ. ജയശങ്കർ? അംഗത്വം പുതുക്കാതിരുന്നത് ചർച്ചയാകുന്നു

‘കുറ്റവാളികൾക്ക് രക്ഷയില്ല’; ചെന്താമര വിധി സമൂഹത്തിന് ശക്തമായ സന്ദേശം, പ്രോസിക്യൂഷന്റെ വിജയമെന്ന് പബ്ലിക് പ്രോസിക്യൂട്ടർ

‘എന്റെ ഭർത്താവും കുഞ്ഞിന്റെ പിതാവുമാണ് പരാതിക്കാരൻ’; ഹണി ട്രാപ്പ് കേസിൽ വീഡിയോയുമായി ഒന്നാം പ്രതി; വിവാഹചിത്രം പുറത്തുവിട്ട് യുവതി

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies