ന്യൂഡൽഹി: ഈസ്റ്റർ ആശംസകൾ നേർന്ന് രാഷ്ട്രപതി ദ്രൗപതി മുർമു. ഈസ്റ്റർ സ്നേഹത്തിന്റെയും അനുകമ്പയുടെയും പ്രതീകമാണെന്നും സത്യത്തിനും നീതിക്കും വേണ്ടി തന്റെ ജീവൻ ബലിയർപ്പിച്ച് സ്നേഹത്തിന്റെയും ക്ഷമയുടെയും സന്ദേശം യേശു നമുക്ക് നൽകിയെന്നും രാഷ്‌ട്രപതി ദ്രൗപതി മുർമു പറഞ്ഞു.
”എല്ലാ പൗരന്മാർക്കും പ്രത്യേകിച്ച് ക്രിസ്ത്യൻ സമൂഹത്തിന് ഈസ്റ്റർ ആശംസകൾ. സ്നേഹത്തിന്റെയും അനുകമ്പയുടെയും പ്രതീകമാണ് ഈസ്റ്റർ. സത്യത്തിനും നീതിക്കും വേണ്ടി തന്റെ ജീവൻ ബലിയർപ്പിച്ച് സ്നേഹത്തിന്റെയും ക്ഷമയുടെയും സന്ദേശം യേശു നമുക്ക് നൽകി. കർത്താവായ യേശുവിന്റെ ആദർശങ്ങൾ സ്വീകരിച്ചുകൊണ്ട് നമുക്ക് സ്നേഹവും ഐക്യവും പ്രചരിപ്പിക്കാം.” – രാഷ്‌ട്രപതി ദ്രൗപതി മുർമു ട്വീറ്റ് ചെയ്തു.
Easter greetings to all citizens especially to the Christian community. Easter is a symbol of love and compassion. Jesus gave us the message of love and forgiveness by sacrificing his life for truth and justice. Let us spread love and harmony by adopting ideals of Lord Jesus.
— President of India (@rashtrapatibhvn) April 9, 2023
അതേസമയം പ്രധാനമന്ത്രി നരേന്ദ്രമോദിയും ജനങ്ങൾക്ക് ഈസ്റ്റർ ആശംസകൾ നേർന്നു. സവിശേഷമായ ഈ ദിനം സമൂഹത്തിൽ ഐക്യം ഉറപ്പിക്കട്ടെയെന്നും അടിസ്ഥാന ജനവിഭാഗങ്ങളുടെ ഉന്നമനത്തിനായി പ്രവർത്തിക്കാൻ പ്രചോദനം പകരട്ടെയെന്നും പ്രധാനമന്ത്രി പറഞ്ഞു. യേശു ക്രിസ്തുവിന്റെ മഹത് വചനങ്ങൾ ഈ സുദിനത്തിൽ സ്മരിക്കുന്നു എന്നും പ്രധാനമന്ത്രി ട്വീറ്റ് ചെയ്തു.
”ഈസ്റ്റർ ആശംസകൾ!! സവിശേഷമായ ഈ ദിനം സമൂഹത്തിൽ ഐക്യം ഉറപ്പിക്കട്ടെ. അടിസ്ഥാന ജനവിഭാഗങ്ങളുടെ ഉന്നമനത്തിനായി പ്രവർത്തിക്കാൻ പ്രചോദനം പകരട്ടെ. യേശു ക്രിസ്തുവിന്റെ മഹത് വചനങ്ങൾ ഈ സുദിനത്തിൽ സ്മരിക്കുന്നു”. പ്രധാനമന്ത്രി ട്വീറ്റ് ചെയ്തു.
Comments