ബെംഗളൂരു: രാജ്യത്ത് കടുവകളുടെ എണ്ണം വർദ്ധിക്കുന്നതിൽ സന്തോഷം പ്രകടിപ്പിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. ഭാരതീയ സംസ്‌കാരത്തിന്റെയും പുരാണകഥകളുടെയും ഭാഗമാണ് കടുവയെന്ന് പ്രധാനമന്ത്രി പറഞ്ഞു. സംസ്‌കാരത്തിന്റെയും പാരമ്പര്യത്തിന്റെയും അവിഭാജ്യ ഘടകമാണ് കടുവ. അയ്യപ്പൻ മുതൽ ദുർഗ്ഗാ മാതാവ് വരെയുള്ള ദേവീദേവന്മാരുടെ ‘വാഹന’മാണ് കടുവ. പുരാണ ഗ്രന്ഥങ്ങളിലും ചരിത്രപരമായ കൊത്തുപണികളിലും കടുവകളെക്കുറിച്ച് പരാമർശമുണ്ടെന്നു അവയെ കാത്തുപരിപാലിക്കേണ്ട ഉത്തരവാദിത്വം നമുക്കുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.
കടുവ, സിംഹം, ചെന്നായ, പുള്ളിപ്പുലി തുടങ്ങി ഏഴ് വിഭാഗം മൃഗങ്ങളുടെ സംരക്ഷണത്തിനായുള്ള രാജ്യാന്തര കൂട്ടായ്മയായ ഇന്റർനാഷണൽ ബിഗ് ക്യാറ്റ്‌സ് അലയൻസിന് (ഐബിസിഎ) പ്രധാനമന്ത്രി തുടക്കമിട്ടു. കടുവ സംരക്ഷണത്തിൽ കേന്ദ്ര സർക്കാരിന്റെ നയം വ്യക്തമാക്കുന്ന ‘ അമൃത് കാല്’ പ്രസിദ്ധീകരണവും 50 രൂപയുടെ പ്രത്യേക നാണയവും പ്രധാനമന്ത്രി പ്രകാശനം ചെയ്തു.
India launches International Big Cat Alliance!
PM @narendramodi inaugurates the International Big Cats Alliance (IBCA).
PM releases a commemorative coin on the completion of 50 years of Project Tiger.@moefcc
Watch DD India LIVE: https://t.co/59zt6XsAi1 pic.twitter.com/AMrwnJ7Rin
— DD India (@DDIndialive) April 9, 2023
പ്രോജക്റ്റ് ടൈഗറിന്റെ വിജയം ഇന്ത്യക്ക് മാത്രമല്ല ലോകത്തിനും അഭിമാനകരമാണ്. നമ്മുടെ രാജ്യം കടുവകളെ സംരക്ഷിക്കുക മാത്രമല്ല അവയ്‌ക്ക് വളരാനുള്ള ആവാസവ്യവസ്ഥയും നൽകുന്നു. സമ്പദ്വ്യവസ്ഥയുടെയും പരിസ്ഥിതിയുടെയും സഹവർത്തിത്വത്തിൽ വിശ്വസിക്കുന്ന രാജ്യമാണ് ഇന്ത്യ. ലോകത്തിലെ ഏറ്റവും വലിയ കടുവ ശ്രേണിയുള്ള രാജ്യം കൂടിയാണ് ഭാരതം. കടുവകളുടെ എണ്ണത്തിലെ വർദ്ധനവ് വന്യജീവികളെ സംരക്ഷിക്കാൻ രാജ്യം എത്രമാത്രം ഉത്സാഹമാണ് കാണിക്കുന്നതെന്ന് തെളിയ്‌ക്കാൻ സാധിച്ചു-പ്രധാനമന്ത്രി കടുവ സംരക്ഷണ പരിപാടിയുടെ 50-ാം വാർഷിക പരിപാടിയെ അഭിസംബോധന ചെയ്യവേ വ്യക്തമാക്കി.
Comments