ഹിന്ദു ഐക്യവേദി: സംസ്ഥാന അദ്ധ്യക്ഷയായി കെ.പി. ശശികല; വത്സൻ തില്ലങ്കേരി വർക്കിങ് പ്രസിഡന്റ്
Thursday, June 4 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News

ഹിന്ദു ഐക്യവേദി: സംസ്ഥാന അദ്ധ്യക്ഷയായി കെ.പി. ശശികല; വത്സൻ തില്ലങ്കേരി വർക്കിങ് പ്രസിഡന്റ്

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Apr 9, 2023, 05:53 pm IST
FacebookTwitterWhatsAppTelegram

തൃശൂർ: ഹിന്ദു ഐക്യവേദി സംസ്ഥാന അദ്ധ്യക്ഷയായി കെ.പി. ശശികലയെ വീണ്ടും തിരഞ്ഞെടുക്കപ്പെട്ടു. വർക്കിങ് പ്രസിഡന്റായി വത്സൻ തില്ലങ്കേരിയെയും സംസ്ഥാന പ്രതിനിധി സമ്മേളനം തിരഞ്ഞെടുത്തു. ഉപാദ്ധ്യക്ഷന്മാരായി കെ.വി. ശിവൻ, എൻ.കെ. നീലകണ്ഠൻ, പി.എസ്. പ്രസാദ്, അഡ്വ.കെ. ഹരിദാസ്, അഡ്വ. ബി.എൻ. ബിനീഷ്ബാബു, ക്യാപ്റ്റൻ കെ. സുന്ദരൻ, എസ്. സുധീർ, നിഷാ സോമൻ, പി.കെ. ചന്ദ്രശേഖരൻ, ശശി കമ്മട്ടേരി, എസ്. സുബ്രഹ്‌മണ്യൻ മൂസത്, സ്വാമി ദേവാനന്ദ സരസ്വതി എന്നിവരെ തിരഞ്ഞെടുത്തു.

ജനറൽ സെക്രട്ടറിമാരായി കെ.പി. ഹരിദാസ്, പി. സുധാകരൻ, മഞ്ഞപ്പാറ സുരേഷ്, കെ. ഷൈനു, ബിന്ദു മോഹൻ എന്നിവരെ തിരഞ്ഞെടുത്തു ട്രഷററായി തിരഞ്ഞെടുക്കപ്പെട്ടത് പി. ജ്യോതീന്ദ്രകുമാറാണ്. സംഘടനാ സെക്രട്ടറിയായി സി. ബാബു, സഹസംഘടനാ സെക്രട്ടറിയായി വി. സുശികുമാർ തുടരും. പുത്തൂർ തുളസി ദക്ഷിണ മേഖല സംഘടനാ സെക്രട്ടറിയും എ.എം. ഉദയൻ ഉത്തര മേഖല സംഘടനാ സെക്രട്ടറിയുമാണ്. ആർ.വി ബാബുവും ഇ.എസ് ബിജുവുമാണ് വക്താക്കൾ. സെക്രട്ടറിമാരായി കെ. പ്രഭാകരൻ, തെക്കേടം സുദർശനൻ, ഇ.ജി. മനോജ്, അഡ്വ രമേശ് കൂട്ടാല, എം വി മധുസൂദനൻ, പി.എൻ. ശ്രീരാമൻ, പി വി മു രളീധരൻ, വി എസ് പ്രസാദ്, എ. ശ്രീധരൻ, പി വി ശ്യാംമോഹൻ, എസ്. വിനോദ്, എം.സി. സാബു ശാന്തി എന്നിവരെ തിരഞ്ഞെടുത്തു.

അതേസമയം സാമാജിക സുരക്ഷ ഭാരതത്തിലെ ഹിന്ദു സമൂഹം ഏറ്റെടുക്കേണ്ടിയിരിക്കുന്നുവെന്നും കേരളത്തിൽ ലൗ ജിഹാദ്, പോപ്പുലേഷൻ ജിഹാദ്, സാമ്പത്തിക ജിഹാദ് തുടങ്ങിയവ സുരക്ഷയെ ബാധിക്കുകയാണെന്നും ഹിന്ദു ജാഗരൺ മഞ്ച് ക്ഷേത്രീയ സംഘടനാ സെക്രട്ടറി ജഗദീഷ് കാരന്ത് പറഞ്ഞു. കഴിഞ്ഞ ദിവസം ആരംഭിച്ച ഹിന്ദു ഐക്യവേദി സംസ്ഥാന പ്രതിനിധി സമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ഹിന്ദു ഐക്യവേദി കാലഘട്ടത്തിന്റെ ആവശ്യമായിരുന്നുവെന്ന് അദ്ധ്യക്ഷനായിരുന്ന സംസ്ഥാന വർക്കിംഗ് പ്രസിഡന്റ് വത്സൻ തില്ലങ്കേരി പറഞ്ഞു. ആർഎസ്എസ് പ്രാന്ത പ്രചാരക് എസ്.സുദർശനൻ സമാപന സന്ദേശം നൽകി. സംസ്ഥാന വൃത്താവതരണം സംഘടനാ സെക്രട്ടറി സി.ബാബു നടത്തി. സംഘടനാ ചർച്ചയും അവലോകനവും ആർ.എസ്.എസ് സഹ പ്രാന്ത കാര്യവാഹക് ടി.വി.പ്രസാദ് ബാബു നടത്തി. സംസ്ഥാന ജനറൽ സെക്രട്ടറി കെ.ഷൈനു, പി.ജ്യോതിന്ദ്രനാഥ്, ബിന്ദു മോഹൻ, എം.വി. മധുസൂദനൻ എന്നിവർ സമ്മേളനത്തിൽ സംസാരിച്ചു.

സംസ്ഥാനത്തെ പട്ടികജാതി,പട്ടികവർഗ ജനതയുടെ ക്ഷേമത്തിന് സർക്കാർ കർമ്മപദ്ധതി തയ്യാറാക്കണമെന്നു സംസ്ഥാന പ്രതിനിധി സമ്മേളനം ആവശ്യപ്പെട്ടു. ‘സംസ്ഥാനത്ത് ഭൂരഹിതരായ നാലര ലക്ഷം കുടുംബങ്ങളും വീടില്ലാത്ത എട്ടര ലക്ഷം കുടുംബങ്ങളുമുണ്ട്. ഇവർക്കു ഭൂമി നൽകാൻ സർക്കാർ മുൻകൈയെടുക്കണം. പാട്ടക്കാലാവധി കഴിഞ്ഞ നാലര ലക്ഷം ഹെക്ടർ ഭൂമി സംസ്ഥാനത്തുണ്ട്. ഈ ഭൂമി ഏറ്റെടുത്തു ഭൂമിയില്ലാത്തവർക്ക് നൽകാൻ നടപടി സ്വീകരിക്കണം. ക്ഷേത്രങ്ങൾ രാഷ്‌ട്രീയപാർട്ടികളുടെയും അവിശ്വാസികളുടെയും പിടിയിൽനിന്നു മോചിപ്പിക്കണം ക്ഷേത്രഭരണം വിശ്വാസികളെ ഏൽപ്പിക്കണം. ക്ഷേത്ര വിശ്വാസികളോടു നീതി കാണിക്കാൻ സർക്കാർ തയാറാകണം’- എന്നും സമ്മേളനം ആവശ്യപ്പെട്ടു.

Tags: hindu aikyavediK P Sasikala Teacher
ShareTweetSendShare

More News from this section

നിർമാണത്തിലിരുന്ന അഞ്ചുനില കെട്ടിടം തകർന്നു വീണു; ഒഴിവായത് വൻ ദുരന്തം

മാധവ്ജിയുടെ ജന്മശതാബ്ദി; ആലുവ വെളിയത്തുനാട് തന്ത്രവിദ്യാപീഠത്തില്‍ ആഘോഷം ഇന്ന്; ആര്‍. രവീന്ദ്രന് മാധവീയം പുരസ്‌കാരം സമ്മാനിക്കും

ഇന്ത്യയുടെ ആകാശക്കരുത്ത് കൂട്ടാന്‍ റഷ്യയില്‍ നിന്ന് നാലാമത്തെ എസ്-400 സ്‌ക്വാഡ്രന്‍ എത്തി; പാകിസ്ഥാനെ വിറപ്പിച്ച ‘സുദര്‍ശന്‍’ ഉടന്‍ വിന്യസിക്കും

സാമ്പത്തിക പ്രതിസന്ധിയും വിമാനത്താവള നിയന്ത്രണങ്ങളും; മാഞ്ചസ്റ്ററിലേക്കുള്ള സര്‍വീസുകള്‍ താത്കാലികമായി നിര്‍ത്തിവെക്കാന്‍ ഇന്‍ഡിഗോ

കര്‍ണാടക മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത് ഡി.കെ. ശിവകുമാര്‍; ആശംസ അറിയിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി

തിരിച്ചടിച്ച് കുവൈത്ത്: രണ്ട് ഇറാന്‍ നയതന്ത്രജ്ഞരെ പുറത്താക്കി; 24 മണിക്കൂറിനകം രാജ്യം വിടാന്‍ കര്‍ശന നിര്‍ദ്ദേശം

Latest News

ഇന്ത്യന്‍ ടി20 ടീമില്‍ വന്‍ അഴിച്ചുപണിക്ക് സാധ്യത; സൂര്യകുമാറിന് പകരം ശ്രേയസ് അയ്യര്‍ പുതിയ ക്യാപ്റ്റനായേക്കും

ഫ്രഞ്ച് ഓപ്പണില്‍ അട്ടിമറി; ലോക ഒന്നാം നമ്പര്‍ താരം സബാലങ്കയെ വീഴ്‌ത്തി ഡയാന ഷ്‌നൈഡര്‍ സെമിയില്‍

ഡി-കമ്പനിയെ പുനരുജ്ജീവിപ്പിക്കാനുള്ള ശ്രമങ്ങള്‍ക്ക് തിരിച്ചടി: ദാവൂദ് അനുയായിയുടെ പ്രധാന സഹായി മുംബൈയില്‍ പിടിയില്‍

ഇറാന്റെ കുവൈറ്റ് വിമാനത്താവള ആക്രമണം: ഒരു ഇന്ത്യക്കാരന്‍ കൊല്ലപ്പെട്ടു; മൂന്ന് പേര്‍ക്ക് പരിക്ക്; മേഖലയില്‍ യുദ്ധസമാന സാഹചര്യം

മമതയ്‌ക്ക് വീണ്ടും തിരിച്ചടി; തൃണമൂല്‍ വിമതന്‍ ഋതബ്രത ബാനര്‍ജി ബംഗാളില്‍ പ്രതിപക്ഷ നേതാവ്

കേരളത്തിന് എയിംസ്: സംസ്ഥാനത്തിന്റെ പുതിയ നിലപാട് സ്വാഗതാര്‍ഹം; 5 സ്ഥലങ്ങളുടെ പട്ടിക നല്‍കണമെന്ന് സുരേഷ് ഗോപി

ബംഗാള്‍ സര്‍ക്കാര്‍ ജൂണ്‍ 20 ‘ബംഗാള്‍ ദിന’മായി പ്രഖ്യാപിച്ച് സംസ്ഥാന സര്‍ക്കാര്‍; വലിയ രീതിയില്‍ ആഘോഷിക്കാന്‍ ബിജെപി; ഈ തീയതിക്ക് പിന്നിലെ ചരിത്രമെന്ത്?

ഫെരാരിയുമായി പുതിയ കരാര്‍ ഒപ്പിട്ട് ചാര്‍ലസ് ലെക്ലര്‍; ടീമിനൊപ്പം തുടരുന്നത് സ്വപ്‌നസാഫല്യമെന്ന് താരം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies