മലയാളികളുടെ പ്രിയപ്പെട്ട നടനാണ് ഇന്നസെന്റ്. അദ്ദേഹത്തിന്റെ വിയോഗം ഒരു ജനതയെ തന്നെയാണ് കണ്ണീരണിയിപ്പിച്ചത്. മലയാള സിനിമയ്‌ക്ക് തീര നഷ്ടമാണ് സംഭവിച്ചത്. അർബുദത്തെ അതിജീവിച്ച് ജീവിതത്തിലേയ്‌ക്ക് തിരിച്ചെത്തിയ നടൻ ഇത്തണവയും മടങ്ങി വരുമെന്നാണ് സഹപ്രവർത്തകരും സിനിമാ പ്രേമികളുമെല്ലാം കരുതിയിരുന്നത്. എന്നാൽ, എല്ലാവരെയും വിട്ട് അദ്ദേഹം മടങ്ങി. ഇന്നസെന്റിന്റെ വിയോഗം സഹപ്രവർത്തകരെയെല്ലാം വളരെയധികം ബാധിച്ചു. അദ്ദേഹത്തിന്റെ മരണം ഏറെ തളർത്തിയത് ദിലീപിനെയായിരുന്നു. ഇപ്പോഴിതാ, ദിലീപും ഇന്നസെന്റും തമ്മിലുള്ള ആത്മബന്ധത്തെപ്പറ്റി തുറന്നു പറയുകയാണ് നടൻ സിദ്ദിഖ്.
ഇന്നസെന്റിന്റെ മൃതദേഹത്തിനരികെ കണ്ണീരണിഞ്ഞ മുഖവുമായി നിൽക്കുന്ന ദിലീപിനെ പ്രേക്ഷകർ മറന്നിട്ടുണ്ടാവില്ല. കാവ്യ മാധവനും പൊട്ടിക്കരയുന്ന ദൃശ്യങ്ങൾ പുറത്തു വന്നിരുന്നു. എന്താണ് അതിന്റെ കാരണമെന്നാണ് സിദ്ദിഖ് പറയുന്നത്. ‘ആഴത്തിലുള്ള ബന്ധം അവർ തമ്മിലുണ്ടായിരുന്നു. സുഖത്തിലും ദുഃഖത്തിലും അവർ രണ്ട് പേരുമുണ്ടായിരുന്നു. ആ അടുപ്പം എനിക്കും വ്യക്തമായി അറിയാവുന്നതാണ്’.
‘ദിലീപിനെ അക്ഷരാർത്ഥത്തിൽ തളർത്തിക്കളഞ്ഞതാണ് ഇന്നസെന്റ് ചേട്ടന്റെ അസുഖ വിവരം. ഇന്നസെന്റ് ചേട്ടന് വയ്യ എന്ന് പറയുന്നത് പോലും അവന് സഹിക്കാൻ പറ്റില്ലായിരുന്നു. ഓരോരുത്തരായി കൊഴിഞ്ഞ് പോയിക്കൊണ്ടിരിക്കുകയല്ലേ. പല സിനിമകൾ കാണുമ്പോഴും എൻജോയ് ചെയ്യുന്നതിനേക്കാൾ കൂടുതൽ വിഷമമാണ് തോന്നുക. അവരിന്ന് നമ്മുടെ കൂടെ ഇല്ലല്ലോ എന്നാണ് പെട്ടെന്ന് തോന്നുക’- എന്നും ഒരു ഓൺലൈൻ ചാനലിന് നൽകിയ അഭിമുഖത്തിൽ സിദ്ദിഖ് പറഞ്ഞു.
Comments