ന്യൂഡൽഹി : രാജസ്ഥാനിലെ ആദ്യത്തെ വന്ദേഭാരത് എക്സ്പ്രസ് പ്രധാനമന്ത്രി നരേന്ദ്രമോദി നാളെ ഉദ്ഘാടനം ചെയ്യും. വീഡിയോ കോൺഫറസിലൂടെയാണ് പ്രധാനമന്ത്രി ഉദ്ഘാടനം നിർവഹിക്കുക. ജയ്പൂരിനും ഡൽഹിയ്ക്കും ഇടയിലാണ് രാജസ്ഥാനിലെ ആദ്യ വന്ദേഭാരത് എക്സ്പ്രസ് സർവീസ് നടത്തുക.
ഏപ്രിൽ 13 മുതൽ വന്ദേഭാരത് എക്സ്പ്രസുകൾ സർവീസ് നടത്തും.അജ്മീറിനും ഡൽഹിയ്ക്കും ഇടയിൽ ജയ്പൂർ, അൽവാർ,ഗുഡ്ഗാവ് എന്നീവിടങ്ങളിലും സർവീസുകൾ നടത്തും.പുതിയതായി പ്രവർത്തിക്കുന്ന വന്ദേ ഭാരത് എക്സ്പ്രസ് നിലവിൽ വരുന്നതോടുകൂടി ഡൽഹിയ്ക്കും അജ്മീറിനും ഇടയിലുളള ദൂരം കുറയും.
അജ്മീർ, ഷരീഫ് ദർഗ എന്നീ രാജസ്ഥാനിലെ പ്രധാന വിനോദ സഞ്ചാരമേഖലയെയും ബന്ധിപ്പിക്കാൻ പുതിയ വന്ദേഭാരത് എക്സ്പ്രസിനു കഴിയും. ഈ മേഖലയിലെ സാമ്പത്തിക-സാമൂഹിക മേഖലയുടെ വികസനത്തിന് രാജസ്ഥാനിലെ പുതിയ വന്ദേഭാരത് എക്സ്പ്രസിന്റെ വരവോടൂകൂടി സാധിക്കും.പ്രധാനമന്ത്രി നരേന്ദ്ര മോദി ഈ മാസം ഉദ്ഘാടനം ചെയ്യുന്ന നാലാമത്തെ വന്ദേഭാരത് ട്രെയിനാണിത്. ഏപ്രിൽ എട്ടിന്
ചെന്നൈ-കോയമ്പത്തൂർ,സെക്കന്തരാബാദ്-തിരുപ്പതി റൂട്ടുകളിൽ രണ്ടെണ്ണവും, ഏപ്രിൽ ഒന്നിന് ഡൽഹി -ഭോപ്പാൽ വന്ദേഭാരത് സർവീസ്കളുടെ ഉദ്ഘാടനവും അദ്ദേഹം നിർവഹിച്ചിരുന്നു.
Comments