തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും ഉയർന്ന താപനിലയ്ക്ക് സാധ്യതയെന്ന് മുന്നറിയിപ്പ്. മിക്ക ഇടങ്ങളിലും 38 ഡിഗ്രി സെൽഷ്യസിന് മുകളിൽ താപനില ഉയരാനാണ് സാധ്യത. ഉത്തരേന്ത്യയിലെ ഉഷ്ണതരംഗത്തിന് സമാനമായ സാഹര്യമാണ് സംസ്ഥാനത്തുള്ളത്. വേനൽ മഴയുടെ ലഭ്യത കുറവായിരിക്കും. ഒറ്റപ്പെട്ട ഇടങ്ങളിൽ മഴ ലഭിക്കുമെങ്കിലും ചൂട് കുറയാൻ സാധ്യതയില്ല.
തിരപ്രദേശങ്ങളെയും മലയോരമേഖലകളെയും അപേക്ഷിച്ച് ഇടനാടുകളിൽ ചൂട് കൂടുതലായിരിക്കും. സംസ്ഥാനത്ത് ഇന്നലെ 12 സ്റ്റേഷനുകളിലായി താപനില 40 ഡിഗ്രിക്ക് മുകളിലേക്ക് ഉയർന്നതായി റിപ്പോർട്ടുണ്ട്. അൾട്രാവയലറ്റ് വികിരണ തോതും അപകടനിലയിലായതിനാൽ സൂര്യപ്രകാശം ഏൽക്കുന്നത് ഒഴിവാക്കണമെന്ന് കാലാവസ്ഥ വിഭാഗം മുന്നറിപ്പ് നൽകിയിട്ടുണ്ട്.
Comments