ലക്നൗ: ഓൾ ഇന്ത്യ മുസ്ലീം പേഴ്സണൽ ലോ ബോർഡ് അദ്ധ്യക്ഷൻ മൗലാന റാബേയ് ഹസാനി നദ്വി അന്തരിച്ചു. ലക്നൗവിൽ വച്ചായിരുന്നു അന്ത്യം. 94 വയസായിരുന്നു. ഏറെ നാളായി അസുഖബാധിതനായി ചികിത്സയിൽ കഴിയുകയായിരുന്നു. റായ്ബറേലിയിൽ നിന്ന് ലക്നൗവിലേക്ക് ചികിത്സയ്ക്ക് വേണ്ടിയായിരുന്നു അദ്ദേഹത്തെ എത്തിച്ചിരുന്നത്. തുടർന്ന് ദലിഗഞ്ചിലുള്ള നദ്വ മദ്രസയിൽ വച്ച് അന്തരിച്ചു.
Comments