കണ്ണൂർ: സുഡാനിൽ സൈന്യവും അർദ്ധസൈനിക വിഭാഗവും തമ്മിലുള്ള സംഘർഷത്തിൽ കണ്ണൂർ സ്വദേശി കൊല്ലപ്പെട്ടു. കണ്ണൂർ ആലക്കോട് നെല്ലിപ്പാറ സ്വദേശി ആൽബർട്ട് അഗസ്റ്റിനാണ് കൊല്ലപ്പെട്ടത്. വിമുക്തഭടൻ കൂടിയായ ആൽബർട്ട് അഗസ്റ്റിന് 48 വയസായിരുന്നു. ദാൽ ഗ്രൂപ്പ് ഓഫ് കമ്പനി ജീവനക്കാരനാണ് ആൽബർട്ട് അഗസ്റ്റിൻ.
ഇന്നലെ രാത്രിയായിരുന്നു സംഭവം. ആൽബർട്ട് താമസിച്ചുകൊണ്ടിരുന്ന ഫ്ളാറ്റിലെ ജനൽ വഴിയാണ് വെടിയേറ്റത്. ആറു മാസമായി സെക്യൂരിറ്റി മാനേജറായി ജോലി ചെയ്തു വരികയാണ്. രണ്ടാഴ്ച മുൻപാണ് ഭാര്യ സൈബല്ലയും ഇളയ മകൾ മാറീറ്റയും അവധിക്കാലം ചെലവിടാനായി ഇവിടെയെത്തിയത്. അഗസ്റ്റിന്റെ മകൻ ഓസ്റ്റിൻ കാനഡയിലാണ്. മൃതദേഹം നാട്ടിലേക്ക് എത്തിക്കുവാനുള്ള ശ്രമങ്ങൾ ആരംഭിച്ചു.
ഏറ്റുമുട്ടൽ തുടരുന്ന പശ്ചാത്തലത്തിൽ ഇന്ത്യക്കാരോട് വീടിനുള്ളിൽ തന്നെ തുടരാൻ എംബസി നിർദ്ദേശിച്ചിരുന്നു. സുഡാൻ തലസ്ഥാനമായ ഖാർത്തൂമിൽ ഒട്ടേറെ തവണ ഇരു വിഭാഗങ്ങളും തമ്മിൽ ഏറ്റുമുട്ടൽ ഉണ്ടായി. ഇതിന് പിന്നാലെയായിരുന്നു ഇന്ത്യൻ എംബസിയുടെ നിർദ്ദേശം.
സുഡാനിൽ സംഘർഷം കൂടുതൽ സ്ഥലങ്ങളിലേക്ക് വ്യാപിക്കുകയാണ്. സൈന്യവും അർധസൈനിക വിഭാഗവും തമ്മിലുള്ള സംഘർഷത്തിൽ ഇതുവരെ 56 പേർ കൊല്ലപ്പെട്ടു. സാധാരണക്കാരാണ് കൊല്ലപ്പെട്ടവരിൽ അധികവും.
Press Release
It has been reported that Mr Albert Augestine, an Indian National working in a Dal Group Company in Sudan who got hit by a stray bullet yesterday succumbed to his injuries.
Embassy is in touch with family and medical authorities to make further arrangements.
— India in Sudan (@EoI_Khartoum) April 16, 2023
Comments