കോഴിക്കോട്: എലത്തൂർ ട്രെയിൻ തീവയ്പ്പ് കേസിൽ പ്രതി ഷാരൂഖ് സെയ്ഫിക്കെതിരെ യുഎപിഎ ചുമത്തി പോലീസ്. ഇതുസംബന്ധിച്ച റിപ്പോർട്ട് കോടതിയിൽ ഹാജരാക്കി. കോഴിക്കോട് മജിസ്ട്രേറ്റ് കോടതിയിലാണ് റിപ്പോർട്ട് സമർപ്പിച്ചത്. തീവയ്പ്പ് കേസിൽ തീവ്രവാദ ബന്ധം സ്ഥിരീകരിച്ചതിനെ തുടർന്നാണ് നീക്കം. ഷഹീൻ ബാഗ് കേന്ദ്രീകരിച്ചുള്ള അന്വേഷണത്തിനൊടുവിലാണ് സെയ്ഫിക്കെതിരെ യുഎപിഎ ചുമത്തിയത്.
ഷാരൂഖ് സെയ്ഫിയെ കഴിഞ്ഞ ദിവസം ഷൊർണൂരിലെത്തിച്ച് പോലീസ് തെളിവെടുപ്പ് നടത്തിയിരുന്നു. ട്രെയിൻ യാത്രികരുടെ ദേഹത്തേക്ക് പ്രതി ഒഴിച്ച പെട്രോൾ വാങ്ങിയ പമ്പിലെത്തിച്ചും തെളിവെടുപ്പ് നടത്തി. സാക്ഷികളെ കോഴിക്കോട് പോലീസ് ക്യാമ്പിലെത്തിച്ച് ഷാരൂഖ് സെയ്ഫിയുടെ തിരിച്ചറിയൽ പരേഡും പോലീസ് നടത്തിയിരുന്നു. ഇതിന് പിന്നാലെയാണ് പോലീസ് പ്രത്യേക റിപ്പോർട്ട് കോടതിയിൽ സമർപ്പിച്ചത്.
Comments