കാന്താരയിലൂടെ രാജ്യമൊട്ടാകെ ശ്രദ്ധ നേടിയ നടൻ ഋഷഭ് ഷെട്ടി സിനിമയ്ക്കൊപ്പം തന്നെ കുടുംബത്തിനായും സമയം നീക്കിവയ്ക്കാറുണ്ട് . കുടുംബത്തോടൊപ്പം ചിലവഴിച്ച നിമിഷങ്ങൾ ഋഷഭ് ഷെട്ടി പലപ്പോഴും സോഷ്യൽ മീഡിയയിൽ പങ്കുവെക്കാറുമുണ്ട്. മകൻ രൺവിത് ഷെട്ടിയുടെ ജന്മദിനം അടുത്തിടെ കുടുംബം ആഘോഷിച്ചിരുന്നു.
തങ്ങളുടെ മകന്റെ നാല് വർഷത്തെ ചില നിമിഷങ്ങളുടെ മനോഹരമായ ഒരു വീഡിയോയാണ് പിറന്നാൾ ദിവസം, ഋഷഭ് ഷെട്ടിയും പ്രഗതി ഷെട്ടിയും പങ്ക് വച്ചത് . ‘ഞങ്ങളുടെ പ്രിയപ്പെട്ട മകന് നാലാമത്തെ ജന്മദിനാശംസകൾ..’ അദ്ദേഹം ഇൻസ്റ്റാഗ്രാമിൽ കുറിച്ചു.
ഇപ്പോഴിതാ മറ്റൊരു വീഡിയോ പങ്കുവെച്ചിരിക്കുകയാണ് ഋഷഭ് ഷെട്ടിയും പ്രഗതി ഷെട്ടിയും . ‘ഞങ്ങളുടെ മകന്റെ ജന്മദിനം അവന്റെ പ്രിയപ്പെട്ട പശുക്കളുമായി ആഘോഷിക്കുന്ന സന്തോഷകരമായ നിമിഷങ്ങൾ’ എന്നാണ് അദ്ദേഹം കുറിച്ചത് . ഗോക്കളെ പൂജിച്ചുകൊണ്ടാണ് മകന്റെ നാലാം പിറന്നാള്‍ ഇവർ ആഘോഷിച്ചത് . ഈ വീഡിയോ ഇപ്പോൾ സോഷ്യൽ മീഡിയയിൽ വലിയ തരംഗമാണ്.
പരമ്പരാഗത രൂപത്തെക്കുറിച്ചും സംസ്കാരത്തെക്കുറിച്ചും ഋഷഭ് ഷെട്ടി പലപ്പോഴും വാചാലനാകാറുണ്ട്. അവർ പലപ്പോഴും ക്ഷേത്രങ്ങളും സന്ദർശിക്കാറുണ്ട്. കന്നഡ, തുളു ഭാഷകളാണ് യോഗങ്ങളിൽ കൂടുതലായി ഉപയോഗിക്കുന്നത്. അഭിനയം കൊണ്ടു മാത്രമല്ല, വാക്കുകൊണ്ടും പ്രവർത്തി കൊണ്ടും അദ്ദേഹം ആരാധകരെ നേടിയെടുത്തു .
https://www.facebook.com/reel/1256818781632545?fs=e&s=m
Comments