കീവ്: യുക്രെയിൻ-റഷ്യ ഏറ്റുമുട്ടലിൽ ഒരു കുട്ടിയടക്കം നിരവധി പേർ മരണപ്പെട്ടു. സ്ലോവിയാൻസ്‌കിലെ ജനവാസ മേഖലയിൽ നടത്തിയ ഷെല്ലാക്രമണത്തിൽ ഒരു കുട്ടിയടക്കം എട്ട് പേർ കൊല്ലപ്പെടുകയും നിരവധിപേർക്ക് പരിക്കേൽക്കുകയും ചെയ്തു. കിഴക്കൻ മേഖലയിലാണ് സംഘർഷം ഉണ്ടായത്. സ്ലാവിയാൻസ്‌കിലെ അപ്പാർട്മെൻറുകളിലാണ് എറ്റുമുട്ടലുണ്ടായത്. യുദ്ധത്തിന്റെ ഭാഗമായാണ്് ഏറ്റുമുട്ടലുണ്ടായത്.
ഏറ്റുമുട്ടലിൽ വ്യാപാര സ്ഥാപനങ്ങൾക്കും കെട്ടിടങ്ങൾക്കും കേടുപാടുകൾ സംഭവിച്ചിട്ടുണ്ട്. അതേ സമയം, വിഷയത്തിൽ ഇന്ത്യയോട് സഹായം അഭ്യർത്ഥിച്ച് യുക്രൈൻ രംഗത്തെത്തിയിട്ടുണ്ട്. വൈദ്യസഹായവും മെഡിക്കൽ ഉപകരണങ്ങളും ആവശ്യപ്പെട്ടാണ്് യുക്രെയിൻ ഇന്ത്യയ്‌ക്ക് കത്ത് അയച്ചത്.
റഷ്യൻ പൗരന്മാരെ സൈന്യത്തിലേക്ക് ചേർക്കാനുളള നടപടിക്രമങ്ങൾ റഷ്യ ആരംഭിച്ചിരുന്നു. രണ്ട് ദിവസത്തെ ചർച്ചയ്‌ക്കൊടുവിലാണ് തീരുമാനം കൈക്കൊണ്ടത്. നിർബന്ധിത സൈനിക സേവനത്തിന് രാജ്യത്തെ പൗരൻമാരെ തിരഞ്ഞെടുത്ത് കഴിഞ്ഞാൽ രാജ്യം വിട്ട് പോകാൻ സാധിക്കില്ല.
സംഭവത്തെ തുടർന്ന് റഷ്യൻ പ്രസിഡന്റ് വ്ളാഡിമിർ പുടിനും ചൈനയുടെ പ്രതിരോധ മന്ത്രി ലി ഷാങ്ഫും കൂടിക്കാഴ്ച നടത്തി. യുക്രെയിനിൽ യുദ്ധം തുടരുന്ന സാഹചര്യം വിലയിരുത്താനാണ് റഷ്യ- ചൈന കൂടിക്കാഴ്ച.
Comments