പാലക്കാട്: അട്ടപ്പാടിയിൽ കാട്ടാനയുടെ ആക്രമണത്തിൽ ഒരാൾ മരിച്ചു. പുതൂർ ഇലച്ചിവഴി സ്വദേശി കന്തസ്വാമി(50)യാണ് മരിച്ചത്. കാട്ടാന ആക്രമണത്തിൽ ഗുരുതരമായി പരിക്കേറ്റ ഇയാളെ കോട്ടത്തറ ട്രൈബൽ സ്പെഷ്യാലിറ്റി ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
സാധനങ്ങൾ വാങ്ങി വീട്ടിലേക്ക് പോകുന്ന വഴി കാട്ടാനയുടെ മുന്നിൽ അകപ്പെടുകയായിരുന്നു. കാട്ടാന തുമ്പിക്കൈകൊണ്ട് ഇയാളെ എടുത്തെറിഞ്ഞു. കഴിഞ്ഞ കുറേ ദിവസമായി ഈ മേഖലയിൽ കാട്ടാനശല്യം രൂക്ഷമാണെന്ന് നാട്ടുകാർ പറയുന്നു.
Comments