എറണാകുളം: മലയാറ്റൂർ തീർത്ഥാടനത്തിന് അടിസ്ഥാന സൗകര്യവികസനം സാധ്യമാക്കുമെന്ന് കേന്ദ്ര ന്യൂനപക്ഷ വകുപ്പ് സഹമന്ത്രി ജോൺ ബർല. കേന്ദ്ര സർക്കാറിന്റെ പ്രസാദം പദ്ധതിയിൽ ഉൾപ്പെത്തുമെന്നും മന്ത്രി പറഞ്ഞു. മലയാറ്റൂർ സന്ദർശിച്ചതിന് ശേഷം മാദ്ധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ക്രൈസ്തവ സഭകൾ പ്രധാനമന്ത്രിയിൽ വിശ്വാസം അർപ്പിച്ചിരിന്നുവെന്ന് ബർല പറഞ്ഞു. 2014ന് ശേഷം രാജ്യത്ത് ക്രൈസ്തവ വിഭാഗങ്ങൾക്കെതിരെ കാര്യമായ ആക്രമണങ്ങൾ ഉണ്ടായിട്ടില്ല. ന്യൂനപക്ഷവിഭാഗങ്ങളെ ചേർത്തി നിർത്തികൊണ്ടുള്ള വികസനമാണ് പ്രധാനമന്ത്രി സാധ്യമാക്കുന്നതെന്നും ബർല വ്യക്തമാക്കി.
മലയാറ്റൂർ സന്ദർശനത്തിന് ശേഷം കേന്ദ്രമന്ത്രി തൃശൂർ ആർച്ച് ബിഷപ്പ് മാർ ആൻഡ്രൂസ് താഴത്തുമായി കൂടിക്കാഴ്ച നടത്തി. തൃശൂരിലെ ബിഷപ്പ് ഹൗസിലായിരുന്നു കൂടിക്കാഴ്ച..
Comments