മരണപ്പെട്ട പ്രിയപ്പെട്ടവരോടൊപ്പം ഒരു ദിവസമെങ്കിലും ജീവിക്കാൻ ആ​ഗ്രഹിക്കുന്നുണ്ടോ?; മരിച്ചവരെ നമ്മോടൊപ്പം ഡിജിറ്റലായി ജീവിക്കാനുള്ള അവസരം സാധ്യമായേക്കും: പുത്തൻ സാങ്കേതിക വിദ്യയുമായി ഇന്ത്യൻ ഗവേഷകന്‍
Saturday, July 18 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News

മരണപ്പെട്ട പ്രിയപ്പെട്ടവരോടൊപ്പം ഒരു ദിവസമെങ്കിലും ജീവിക്കാൻ ആ​ഗ്രഹിക്കുന്നുണ്ടോ?; മരിച്ചവരെ നമ്മോടൊപ്പം ഡിജിറ്റലായി ജീവിക്കാനുള്ള അവസരം സാധ്യമായേക്കും: പുത്തൻ സാങ്കേതിക വിദ്യയുമായി ഇന്ത്യൻ ഗവേഷകന്‍

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Apr 18, 2023, 03:29 pm IST
FacebookTwitterWhatsAppTelegram

പ്രിയപ്പെട്ടവരുടെ മരണം വിശ്വസിക്കാൻ വളരെ പ്രയാസമാണ്. ഇനി ഒരിക്കലും കാണാൻ പറ്റില്ല എന്ന് തിരിച്ചറിയുന്ന ഒരവസ്ഥയിൽ നിന്നും കരകയറാൻ ദിവസങ്ങൾ വേണ്ടി വരും. മരിച്ചവരെ പുനർജീവിപ്പിക്കാൻ സാധിക്കുമോ? ഇപ്പോൾ സാധിക്കില്ലെങ്കിലും, ഭാവിയിൽ ശാസ്ത്രത്തിന് അതും കഴിഞ്ഞെന്ന് വരാം. കേൾക്കുമ്പോൾ ഒരു സയൻസ് ഫിക്ഷൻ പോലെ തോന്നുമെങ്കിലും, ഗവേഷകർ അതിനുള്ള മാർഗ്ഗങ്ങൾ തിരഞ്ഞുകൊണ്ടിരിക്കയാണ്. എന്നാൽ ഇനി മുതൽ മരിച്ചവരോടൊപ്പം ഡിജിറ്റലായി ജീവിക്കാനുള്ള ഒരു അവസരം ഒരുക്കുകയാണ് ഇന്ത്യന്‍ വംശജനായ ഗവേഷകന്‍ ഡോ. പ്രതിക് ദേശായ്.

ഇതിനുവേണ്ടി മുതിര്‍ന്ന മാതാപിതാക്കളുടെയും പ്രിയപ്പെട്ടവരുടെയും വിഡിയോകളും ഫോട്ടോകളും ശബ്ദവുമെല്ലാം സ്ഥിരമായി പകര്‍ത്തി സൂക്ഷിച്ചു തുടങ്ങാന്‍ ആവശ്യപ്പെട്ടിരിക്കുകയാണ് അദ്ദേഹം. സിലിക്കന്‍വാലിയിൽ പ്രവർത്തിക്കുന്ന അദ്ദേഹം പറയുന്നത് ഇത്തരത്തില്‍ ആവശ്യത്തിനു ട്രാന്‍സ്‌ക്രിപ്റ്റ് ഡേറ്റ ശേഖരിക്കാനായാല്‍ പുതിയ വോയിസ് സിന്തെസിസ്, വിഡിയോ മോഡലുകള്‍ തുടങ്ങിയവയുടെ ശക്തി ഉപയോഗിച്ച് ഇനി മരിച്ചുപോകുന്ന പ്രിയപ്പെട്ടവരെ കംപ്യൂട്ടിങ് ഉപകരണങ്ങളില്‍ ജീവിപ്പിക്കാൻ കഴിയുമെന്നാണ്. മരണത്തിനു ശേഷവും അവരുടെ ഡിജിറ്റല്‍ സാന്നിധ്യം 100 ശതമാനം ഉറപ്പാക്കാമെന്നും കഴിഞ്ഞ വര്‍ഷം വരെ സാധ്യമല്ലാതിരുന്ന സാങ്കേതികവിദ്യയാണിതെന്നുമാണ് ഡോ. പ്രതിക് ദേശായ് പറയുന്നത്.

‌എന്നാൽ ഇതിന് സാധ്യത കുറവാണെന്നും ഇത് സാധ്യമാകുന്നു എങ്കില്‍ മനുഷ്യരാശി പുതിയ, സങ്കീര്‍ണമായ ഒരു പ്രശ്‌നമായിരിക്കും നേരിടാന്‍ പോകുന്നതെന്നുമാണ് ചില വിദ​ഗ്‍ദർ പറയുന്നത്. മരിച്ചുപോയ ഒരാളെക്കുറിച്ചുള്ള ഡേറ്റ ഉപയോഗിച്ച് അയാളെ ‘ജീവിപ്പിക്കാം’ എന്നു പറയുന്നതില്‍ കഴമ്പില്ലെന്ന് അവര്‍ വാദിക്കുന്നുണ്ട്. മനുഷ്യരുടെ ശരിയായ ബോധമണ്ഡലത്തെ കംപ്യൂട്ടറിലൂടെ ജീവവിപ്പിക്കാൻ കഴിയുന്ന കാര്യമല്ലെന്നും
ഒരു പതിറ്റാണ്ടിലേറെ എഐ മേഖലയില്‍ ജോലിയെടുത്ത വിക്ടോറിയ മെന്‍ഡോസ പറയുന്നത്. മരിച്ചയാളുടെ ഒരു ‘അവതാര്‍’ അയാളുടെ ഡേറ്റ ഉപയോഗിച്ച് കംപ്യൂട്ടറില്‍ പ്രവര്‍ത്തിപ്പിക്കാൻ സാധിച്ചേക്കാം. എന്നാല്‍ ബോധമണ്ഡലം എന്നു പറയുന്നത് ഇത്തരം ഡേറ്റയുടെ ഒരു ശേഖരമൊന്നുമല്ലെന്ന് താന്‍ കരുതുന്നതായി മീഡിയപീനട്ട് ടെക്‌നോളജി പ്രസിദ്ധീരകണത്തിന്റെ മേധാവി കൂടിയായ മെന്‍ഡോസയുടെ വാദം.

അമേരിക്കന്‍ ശാസ്ത്രജ്ഞനായ വിപുതേശ്വര്‍ സിതാരാമാന്‍ പറയുന്നത് മരിച്ച വ്യക്തിയുടെ എഐ ക്ലോണ്‍ സാങ്കേതികവിദ്യ ഇപ്പേഴും ലഭ്യമാണെന്നാണ്. വോക്യാപ്‌സ്യൂള്‍ എന്ന വോയിസ് എഐ സാങ്കേതികവിദ്യ അതിന് ഉദാരണമാണ്. ഇതിനാല്‍ തന്നെ അതിന്റെ കുറച്ചുകൂടി പുരോഗതിപ്രാപിച്ച രൂപം കൊണ്ടുവരാമെന്ന ഡോ. പ്രതികിന്റെ അവകാശവാദം സാധ്യതയുള്ളതു തന്നെയാണെന്ന് വിപുതേശ്വര്‍ പറയുന്നത്. ഡോ. പ്രതിക് പറയുന്നതുപോലെ ബോധമണ്ഡലമൊന്നും പ്രവര്‍ത്തിപ്പിക്കാനായില്ലെങ്കിലും മരിച്ചുപോകുന്നവരുടെ സജീവമെന്ന തോന്നലുണ്ടാക്കുന്ന ‘അവതാറുകള്‍’ കംപ്യൂട്ടിങ് ഉപകരണങ്ങളില്‍ പ്രവര്‍ത്തിപ്പിക്കാനായേക്കുമെന്നാണ് പറയുന്നത്.

മരിച്ചവരോടൊപ്പം ഡിജിറ്റലായി ജീവിക്കാനുള്ള ഒരു അവസരം ഇപ്പോൾ ലഭിച്ചില്ലെങ്കിലും ഭാവിയിൽ അതിനൊരു അവസരം ലഭിക്കുമെന്നാണ് ഡോ. പ്രതിക് ദേശായ് വാദിക്കുന്നത്. ഇതിന് പിന്നിൽ നിലനിൽക്കുന്ന വെല്ലുവിളികളും, അനിശ്ചിതത്വവും മൂലമാണ് നിരവധിപേർ ഈ വാദത്തെ തള്ളുന്നത്.

Tags: DeathWorld
ShareTweetSendShare

More News from this section

ഓടുന്ന കെ.എസ്.ആർ.ടി.സി ബസിൽ സഹയാത്രക്കാരിയെ കടന്നുപിടിക്കാൻ ശ്രമം; ജീവനക്കാരനെ ഡ്രൈവർ ഓടിച്ചിട്ട് പിടികൂടി

വ്യാജ ആധാർ കാർഡുമായി നേപ്പാളിലേക്ക് കടക്കാൻ ശ്രമം; ഉസ്ബെക്കിസ്ഥാൻ സ്വദേശിനി അറസ്റ്റിൽ

പത്ത് കോടി നിങ്ങൾക്കാണോ? മൺസൂൺ ബമ്പർ ഭാഗ്യവാൻ കണ്ണൂരിൽ; മുഴുവൻ സമ്മാനങ്ങളും അറിയാം

മലപ്പുറത്ത് അഞ്ച് മാസം പ്രായമുള്ള കുഞ്ഞിനെ തെരുവുനായ കടിച്ചു

കേരള വഖഫ് ബോർഡ് കേസ് സുപ്രീം കോടതിയിൽ; തടസ്സഹർജി നൽകി ഷോൺ ജോർജ്; രാജ്യത്തെ നിയമം അനുസരിക്കാൻ മുസ്ലിം ലീഗും ബാധ്യസ്ഥരാണെന്ന് ബിജെപി സംസ്ഥാന ഉപാധ്യക്ഷൻ

പവർകട്ടിനിടെ മെഴുകുതിരിയിൽ നിന്ന് തീപടർന്നു; ചികിത്സയിലായിരുന്ന വയോധിക മരിച്ചു, രണ്ട് ദിവസത്തിനിടെ വൈദ്യുതി മുടക്കവുമായി ബന്ധപ്പെട്ട് രണ്ടാം മരണം

Latest News

മെസി-യമാല്‍ വൈറല്‍ ചിത്രം വീണ്ടും ചര്‍ച്ചയില്‍; ‘ഇത് വിശ്വസിക്കാനാകുന്നില്ല’, ഫൈനലിന് മുമ്പ് മെസിയുടെ പ്രതികരണം

ലോകകപ്പില്‍ അവസാന വെല്ലുവിളി; ഇംഗ്ലണ്ടും ഫ്രാന്‍സും ഇന്ന് മൂന്നാം സ്ഥാനത്തിനായി ഏറ്റുമുട്ടും

ചെന്നൈ ഗ്രാന്‍ഡ് മാസ്റ്റേഴ്‌സ്: ഗുകേഷിന് അപ്രതീക്ഷിത തോല്‍വി; ഒന്നാം സ്ഥാനത്ത് ഫിറൂസ്ജ

‘രോഹിത് ശര്‍മ്മ ഇന്ത്യന്‍ ടീമില്‍ തുടരും’; ലോര്‍ഡ്‌സിലെ അവസാന ഏകദിനമല്ല; അഭ്യൂഹങ്ങള്‍ തള്ളി ബിസിസിഐ

ഏഴ് വര്‍ഷത്തിന് ശേഷം ചെന്‍ യൂഫെയിയെ വീഴ്‌ത്തി പി.വി. സിന്ധു; ജപ്പാന്‍ ഓപ്പണ്‍ ഫൈനലില്‍

സ്പെയിന് ആശ്വാസം! ലമീന്‍ യമാല്‍ ഫിറ്റാണ്; അര്‍ജന്റീനയ്‌ക്കെതിരെ ലോകകപ്പ് ഫൈനല്‍ കളിക്കും

പി.എസ്.സിയ്‌ക്ക് ഗുരുതര വീഴ്ച; ചോദ്യപേപ്പർ മാറി നൽകി, പരീക്ഷ കഴിഞ്ഞ് ഉദ്യോഗാർഥികൾ കണ്ടെത്തിയതോടെ ലാസ്റ്റ് ഗ്രേഡ് സർവന്റ് പരീക്ഷ റദ്ദാക്കി

വെസ്റ്റ് ഇന്‍ഡീസ് ക്രിക്കറ്റ് ഇതിഹാസം സര്‍ ഗാരി സോബേഴ്സ് അന്തരിച്ചു; വിട പറഞ്ഞത് 89-ാം വയസില്‍

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies