ജയ്പൂർ: രാജസ്ഥാനിൽ ചോദ്യപേപ്പർ ചോർച്ച കേസുമായി ബന്ധപ്പെട്ട് മൂന്ന് പേർ അറസ്റ്റിൽ. പ്രത്യേക അന്വേഷണ സംഘം നടത്തിയ അന്വേഷണത്തിലാണ് മൂവരെയും പിടികൂടിയത്. പിടികൂടിയ പ്രതികളെ ഇന്ന് ഉദയ്പൂർ ജില്ലാ കോടതിയിൽ ഹാജരാക്കുമെന്ന് അധികൃതർ അറിയിച്ചു.
സീനിയർ ടീച്ചേഴ്സ് റിക്രൂട്ടമെന്റ് പരീക്ഷാ ചോദ്യപേപ്പർ ചോർന്ന കേസിലാണ് മൂവരെയും പോലീസ് പിടികൂടിയത്. രാജസ്ഥാൻ പബ്ലിക് സർവ്വീസ് കമ്മീഷൻ അംഗം ബാബു ലാൽ കടാര, ഇയാളുടെ ബന്ധു, കമ്മീഷനിൽ ജോലിചെയ്യുന്ന ഡ്രൈവർ തുടങ്ങിയവരാണ് പിടിയിലായത്.
മുൻപ് ചോദ്യപേപ്പർ ചോർച്ച കേസുമായി ബന്ധപ്പെട്ട് ഭൂപേന്ദ്ര ശരണിനെ രാജസ്ഥാൻ പോലീസ് അറസ്റ്റ് ചെയതിരുന്നു. ബെംഗളൂരിൽ വെച്ചാണ് ഇയാളെ പോലീസ് അറസ്റ്റ് ചെയ്തത്. സ്പെഷൽ ഇൻവെസ്റ്റിഗേഷൻ സംഘം നടത്തിയ അന്വേഷണത്തിലാണ് പ്രതി ഭൂപേന്ദ്ര ശരണിനെ പോലീസ് അറസ്റ്റ് ചെയ്തത്.
Comments