തിരുവനന്തപുരം: സർവ്വീസിൽ നിന്ന് വിരമിക്കുന്ന കേരള ഹൈക്കോടതി ചീഫ് ജസ്റ്റിസ് എസ് മണികുമാറിന് ആദ്യമായി സർക്കാരിന്റെ ഔദ്യോഗിക യാത്രയയപ്പ്. ഏപ്രിൽ 23-നാണ് ചീഫ് ജസ്റ്റിസ് സർവ്വീസിൽ നിന്ന് വിരമിക്കുന്നത്. ബുധനാഴ്ച്ച വൈകുന്നേരം കോവളത്തെ ഹോട്ടലിൽ വെച്ചായിരുന്നു യാത്രയയപ്പ് നൽകിയത്.
മുഖ്യമന്ത്രി, മന്ത്രിമാർ, ചീഫ് സെക്രട്ടറി, അഡ്വക്കേറ്റ് ജനറൽ, ഉന്നത ഉദ്യോഗസ്ഥർ തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു.
ചീഫ് ജസ്റ്റിസുമാർ സർവ്വീസിൽ നിന്ന് വിരമിക്കുമ്പോൾ ഹൈക്കോടതിയുടെ ഫുൾ കോർട്ട് മാത്രമാണ് യാത്രയയപ്പ് നൽകുന്നത്. അടുത്തിടെ കൊച്ചിയിൽ അത്തരത്തിൽ ഒരുയാത്രയയപ്പ് നൽകിയിരുന്നു. അതോടൊപ്പം സീനിയർ അഭിഭാഷകർ പ്രത്യേക യാത്രയയപ്പും നൽകി.
മുഖ്യമന്ത്രിക്കെതിരായ ദുരിതാശ്വാസ നിധി കേസ് പരിഗണിച്ച്
ലോകായുക്തയും ഉപലോകായുക്തയും മുഖ്യമന്ത്രിയുടെ ഇഫ്താർ വിരുന്നിൽ പങ്കെടുത്തത് വലിയ വിവാദമായ പശ്ചാത്തലത്തിലാണ് വിരമിക്കുന്ന ഹൈക്കോടതി ചീഫ് ജസ്റ്റിസിന് പതിവിൽ നിന്ന് വ്യത്യസ്തമായി സർക്കാർ യാത്രയയപ്പ്.
Comments