എന്തിനാണ് ഇത്തരത്തിലുള്ള കടിക്കുന്ന പട്ടിയെ വാങ്ങുന്നത് , ബി ഉണ്ണികൃഷ്‌ണൻ പറഞ്ഞ നായകന്മാരായ 'വില്ലൻമാർ' ഇവരാണ് ; അമ്മയിൽ കൊണ്ടുവന്നത് തന്റെ തെറ്റെന്ന് ഷിബു
Sunday, October 18 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

എന്തിനാണ് ഇത്തരത്തിലുള്ള കടിക്കുന്ന പട്ടിയെ വാങ്ങുന്നത് , ബി ഉണ്ണികൃഷ്‌ണൻ പറഞ്ഞ നായകന്മാരായ ‘വില്ലൻമാർ’ ഇവരാണ് ; അമ്മയിൽ കൊണ്ടുവന്നത് തന്റെ തെറ്റെന്ന് ഷിബു

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Apr 20, 2023, 04:22 pm IST
SHANE NIGAM , sreenath bhasi

SHANE NIGAM , sreenath bhasi

Facebook
Twitter
WhatsAppTelegram

മലയാള സിനിമയില്‍ ചില നടീ-നടന്മാര്‍ പ്രശ്‌നങ്ങള്‍ ഉണ്ടാക്കുന്നുണ്ടെന്ന് ഫെഫ്ക ജനറല്‍ സെക്രട്ടറിയും സംവിധായകനുമായ ബി. ഉണ്ണികൃഷ്ണന്‍ വെളിപ്പെടുത്തിയിരുന്നു. കഴിഞ്ഞ ദിവസം വാർത്താസമ്മേളനത്തിലെ വെളിപ്പെടുത്തിൽ സിനിമാ ലോകത്തെ ഏറെ ഞെട്ടിക്കുകയും ചെയ്തു. ഇപ്പോഴിതാ സിനിമാ മേഖലയിലെ പ്രശ്‌‌നക്കാരെക്കുറിച്ച് വെളിപ്പെടുത്തുകയാണ് പ്രൊഡക്ഷൻ കൺട്രോളറും സിനിമാ നിർമാതാവും ഫെഫ്‌ക പ്രൊഡക്ഷൻ എക്‌സിക്യൂട്ടീവ് യൂണിയൻ ജനറൽ സെക്രട്ടറിയുമായ ഷിബു ജി സുശീലൻ. ഒരു അഭിമുഖത്തിലാണ് ഷിബു ഇക്കാര്യങ്ങൾ വ്യക്തമാക്കിയത്.

ഷിബു ജി സുശീലന്റെ വാക്കുകൾ ഇങ്ങനെ

”പുതിയ ആൾക്കാർ സിനിമയിൽ എത്തിക്കഴിഞ്ഞ് ഒരു സിനിമ ഹിറ്റ് ആയിക്കഴിഞ്ഞാൽ അവരുടെ സ്വഭാവം മാറുകയാണ്. ഇത്തരത്തിലുള്ള അഭിനേതാക്കളെ കൊണ്ടുള്ള പ്രശ്നങ്ങൾ ഏറ്റവും കൂടുതൽ അനുഭവിക്കുന്നത് പ്രൊഡക്ഷൻ എക്‌സിക്യൂട്ടീവാണ്. കമ്മിറ്റ് ചെയ്തു കഴിഞ്ഞാൽ വിളിച്ചാൽ ഫോൺ എടുക്കില്ല, സമയത്ത് ഷൂട്ടിംഗിന് വരില്ല. ഇവർക്ക് പോയി കാശുകൊടുത്തിട്ട് ഇത്തരത്തിലാണ് ഇവർ പെരുമാറുന്നത്. മാന്യമായ പെരുമാറ്റം ഉണ്ടാവുന്നില്ല. അതേസമയം മോഹൻലാലും മമ്മൂട്ടിയുമൊക്കെ നിൽക്കുമ്പോഴാണ് പുതിയതായി വന്നവർ ഇങ്ങനെ പെരുമാറുന്നത്. പൃഥി രാജൊക്കെ വലിയ കൂളായി പ്രവർത്തിക്കുന്നവരാണ്. കോടികൾ ഇത്ര ചെറുപ്പത്തിലേ കൈയിൽ ലഭിക്കുന്നതിന്റെ തലക്കനമാകാം ഇവർക്ക്. നിർമാതാക്കളും സംവിധായകരും എഴുത്തുകാരുമൊന്നും ഇവരുടെ പക്കലേയ്‌ക്ക് പോകരുത്. നമ്മൾ എന്തിനാണ് ഇവരെ വിളിച്ചുകൊണ്ടുവന്നിട്ട് തലവേദന ഏൽക്കുന്നത്. ഇവർക്ക് കോടികളുടെ മാർക്കറ്റ് ഒന്നുമില്ല. പിന്നെ എന്തിനാണ് കടിക്കുന്ന പട്ടിയെ വാങ്ങുന്നത്. അവർ വിശ്രമിക്കട്ടെ, ഉറങ്ങട്ടെ. അവർ ഇങ്ങോട്ട് വരണമെങ്കിൽ അവരെ അങ്ങോട്ട് സമീപിക്കാതിരിക്കണം. ” ഷിബു പറയുന്നു.

” ഷൈൻ നിഗത്തിന് ‘അമ്മയിൽ’ മെമ്പർഷിപ്പ് എടുത്തുകൊടുത്തതിൽ കുറ്റബോധമുണ്ട്. അംഗത്വമെടുത്ത് കുറേ നാൾക്ക് ശേഷമാണ് പ്രശ്നങ്ങൾ തുടങ്ങുന്നത്. ഇത് എനിക്ക് പറ്റിയ അബദ്ധമാണതെന്ന് ഇടവേള ബാബുവിനോട് പറഞ്ഞിട്ടുണ്ട്. എഡിറ്റിംഗ് കാണണമെന്ന് ആവശ്യപ്പെടുന്നത് ഷൈൻ നിഗമാണ്. നടന്റെ കുടുംബമടക്കം എഡിറ്റിംഗിൽ ഇടപെടാറുണ്ട്. ശ്രീനാഥ് ഭാസിയും സിനിമയിൽ പ്രശ്നമുണ്ടാക്കുന്നയാളാണ്. ഹോം സിനിമയിൽ അഭിനയിക്കുന്ന സമയം, ശ്രീനാഥ് സെറ്റിലെത്തുന്നത് വളരെ താമസിച്ചാണ്. ഇത് ശരിയല്ലെന്ന് പറഞ്ഞ് ഞാൻ ശ്രീനാഥിന് മെസേജ് അയച്ചു. ഇതിന് പിന്നാലെ ഷിബു ചേട്ടൻ തന്നെ പിഡീപ്പിക്കുന്നുവെന്ന് പറഞ്ഞ് ശ്രീനാഥ് ഹോമിന്റെ നിർമാതാവ് വിജയ് ബാബുവിന് മെസേജ് അയച്ചു. നടൻ ഇന്ദ്രൻസ് ചോദിച്ചു എന്തിനാണ് ഇത്ര രാവിലെ തന്നെ സെറ്റിൽ കൊണ്ടിരിത്തുന്നതെന്ന്. സിനിമയുടെ പ്രൊമൊഷനും ശ്രീനാഥ് വന്നില്ല. ഇത്തരത്തിൽ പ്രവർത്തിക്കുന്നവരെവച്ച് എങ്ങനെ സിനിമ ചെയ്യും. ഇനിയാർക്കും അമ്മയിൽ മെമ്പർഷിപ്പ് എടുത്തുകൊടുക്കില്ല. പുതിയ ആൾക്കാർ സിനിമയിൽ എത്തിക്കഴിഞ്ഞ് ഒരു സിനിമ ഹിറ്റ് ആയിക്കഴിഞ്ഞാൽ അവരുടെ സ്വഭാവം മാറുകയാണ്. ഇനി ഇത്തരക്കാരെ സമീപിക്കരുത്. അവർ വിശ്രമിക്കട്ടെ.” ഷിബു കൂട്ടിചേർത്തു.

Tags: Sreenath Bhasishane nigamactor
Share
Tweet
SendShare

More News from this section

ഡോ. പ്രൊഫ. ബി. മധുസൂദനക്കുറുപ്പ് അന്തരിച്ചു

കേരളത്തില്‍ മഴ മുന്നറിയിപ്പ്: അഞ്ച് ജില്ലകളില്‍ ഇന്ന് യെല്ലോ അലര്‍ട്ട്; ഇടിമിന്നലിനും സാധ്യത

രേഖകളില്ലാതെ കേരളത്തില്‍ താമസം; ബംഗ്ലാദേശ് സ്വദേശി പന്തീരാങ്കാവ് പോലീസിന്റെ പിടിയില്‍

കേരളത്തിന്റെ പുതിയ ഗവര്‍ണറായി ഓംപ്രകാശ് മാഥൂര്‍ 23ന് സത്യപ്രതിജ്ഞ ചെയ്യും

ശബരിമല മേല്‍ശാന്തിയായി സുബ്രഹ്‌മണ്യന്‍ നമ്പൂതിരി; മാളികപ്പുറത്ത് എ. ദാമോദരന്‍ നമ്പൂതിരി

ശബരിമല, മാളികപ്പുറം മേല്‍ശാന്തിമാരെ ഇന്ന് നറുക്കെടുപ്പിലൂടെ തിരഞ്ഞെടുക്കും; ഏഴ് പേര്‍ അന്തിമ പട്ടികയില്‍

Latest News

കോളജ് ആഘോഷത്തിനിടെ ലൈറ്റിങ് സ്റ്റാന്‍ഡ് തകര്‍ന്നുവീണ് അപകടം; ഒന്നാം വര്‍ഷ വിദ്യാര്‍ഥിനിക്ക് ദാരുണാന്ത്യം, 14 പേര്‍ക്ക് പരിക്ക്

വിലക്കയറ്റത്തിനെതിരെ ഫ്രാന്‍സില്‍ ജനരോഷം; പ്രതിഷേധം അക്രമാസക്തം; 1,200ലധികം പേര്‍ അറസ്റ്റില്‍, 60 പോലീസുകാര്‍ക്ക് പരിക്ക്

സൗദിയെ ലക്ഷ്യമിട്ട് വീണ്ടും ഡ്രോണ്‍ ആക്രമണം; നാല് ഡ്രോണുകള്‍ തകര്‍ത്തു; ഹൂതികളുടെ മിസൈല്‍ കേന്ദ്രങ്ങളും തകര്‍ത്ത് പ്രതിരോധസേന

ക്ഷേത്രദര്‍ശനത്തിന് പോയ ഭക്തര്‍ക്കിടയിലേക്ക് ട്രക്ക് പാഞ്ഞുകയറി; 13 മരണം, 39 പേര്‍ക്ക് പരിക്ക്

എളമക്കരയില്‍ റെയില്‍വേ ട്രാക്കില്‍ യുവാവിന്റെ മൃതദേഹം; കൊലപാതകമെന്ന് കണ്ടെത്തല്‍, ഭാര്യയും മകളും അറസ്റ്റില്‍

കന്റോണ്‍മെന്റ് ഹൗസിന് പിന്നില്‍ തീപിടിത്തം; ആളപായമില്ല

കൊല്‍ക്കത്തയില്‍ ദുര്‍ഗാപൂജ പന്തലില്‍ തിക്കിലും തിരക്കിലും പെട്ട് 19 മരണം; 25 പേര്‍ക്ക് പരിക്ക്

എറണാകുളത്ത് ലഹരിവേട്ട; എംഡിഎംഎയും ഹെറോയിനുമായി നിരവധി പേര്‍ പിടിയില്‍

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies