ബെംഗളൂരു: രാജ്യത്തെ കോടിക്കണക്കിന് വരുന്ന ജനങ്ങളുടെ ഹൃദയം കീഴടക്കിയ നേതാവാണ് പ്രധാനമന്ത്രി നരേന്ദ്രമോദി. അദ്ദേഹത്തിന്റെ നേതൃപാടവവും സേവനമനോഭാവവും നിരവധി പേർക്ക് പ്രചോദനം നൽകിയിട്ടുണ്ട്. സാധാരണക്കാർ മുതൽ വ്യവസായ പ്രമുഖർ വരെ അദ്ദേഹത്തെ സ്നേഹിക്കുകയും ബഹുമാനിക്കുകയും ചെയ്യുന്നു. ഇപ്പോഴിതാ പ്രധാനമന്ത്രിയോടുള്ള ആദരവ് പ്രകടിപ്പിക്കുന്ന ഒരു സാധാരണക്കാരന്റെ ദൃശ്യങ്ങളാണ് സോഷ്യൽമീഡിയ കീഴടക്കുന്നത്.
ಪ್ರಧಾನಿ ಶ್ರೀ @narendramodi ಅವರನ್ನು ದೇಶದ ಜನತೆ ತಮ್ಮ ಮನೆಯವರಲ್ಲಿ ಒಬ್ಬನೆಂದು ಭಾವಿಸಿದ್ದಾರೆ.
ದೇಶದ ರಾಜಕೀಯ ಇತಿಹಾಸದಲ್ಲಿ ಈ ಪರಿಯ ಪ್ರೀತಿ, ಗೌರವಕ್ಕೆ ಪಾತ್ರರಾದ ವ್ಯಕ್ತಿತ್ವ ಮತ್ತೊಂದಿಲ್ಲ.
ಇಂದು ದೇವನಹಳ್ಳಿಯಲ್ಲಿ ಜರುಗಲಿದ್ದ ಪಕ್ಷದ ರೋಡ್ ಶೋಗೂ ಮುನ್ನ, ಮಳೆ ಬಂದಾಗ ಕಂಡ ಅಪೂರ್ವ ದೃಶ್ಯ.#NaMo #BJPYeBharavase pic.twitter.com/S3WlvtlWqr
— BJP Karnataka (@BJP4Karnataka) April 21, 2023
കർണാടകയിലെ ദേവനഹള്ളിയിൽ പ്രധാനമന്ത്രിയുടെ റോഡ് ഷോയോട് അനുബന്ധിച്ച് നിരത്തുകളിൽ നരേന്ദ്രമോദിയുടെ കട്ടൗട്ടുകൾ ഉയർത്തിയിരുന്നു. കനത്ത മഴയിൽ അദ്ദേഹത്തിന്റെ ചിത്രം നനഞ്ഞപ്പോൾ സ്നേഹത്തോടെ അത് തുടച്ച് വൃത്തിയാക്കുന്ന സാധാരണക്കാരനാണ് ദൃശ്യങ്ങളിലുള്ളത്. എന്തുകൊണ്ടാണ് താങ്കൾ ഇപ്രകാരം ചെയ്യുന്നതെന്ന് കാമറമാൻ ഉന്നയിച്ചപ്പോൾ പ്രധാനമന്ത്രി മോദിജി തനിക്ക് ദൈവത്തെ പോലെയാണെന്നായിരുന്നു അദ്ദേഹത്തിന്റെ മറുപടി. ഇതു തന്റെ വിശ്വാസത്തിന്റെ ഭാഗമായി ചെയ്യുന്നതാണ്. ആരും ഒന്നും നൽകിയിട്ടുമില്ല, ആവശ്യപ്പെട്ടിട്ടുമില്ല. അയാൾ പ്രതികരിച്ചു.
മനോഹരമായ ഈ വീഡിയോ കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായും ട്വിറ്ററിൽ പങ്കുവച്ചിട്ടുണ്ട്. പ്രധാനമന്ത്രി മോദിജിയിലുള്ള ജനങ്ങളുടെ അചഞ്ചലമായ വിശ്വാസവും നിസ്വാർത്ഥമായ സ്നേഹവുമാണ് ഈ കാണുന്നതെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. കർണാടകയിലെ ജനങ്ങൾ ബിജെപി സർക്കാരിന് അധികാരത്തുടർച്ച നൽകുമെന്ന പ്രതീക്ഷയാണ് മുതിർന്ന നേതാക്കൾ പങ്കുവയ്ക്കുന്നത്. 224 അംഗ നിയമസഭാ സീറ്റുകളിലേക്ക് മെയ് 10നാണ് തിരഞ്ഞെടുപ്പ്. 13ന് ഫലപ്രഖ്യാപനമുണ്ടാകും.
Comments