നവജാത ശിശുവിനെ വിറ്റ കേസ്; കുഞ്ഞിനെ വാങ്ങിയ യുവതിയുടെ മൊഴി വിശ്വാസത്തിലെടുക്കാതെ പോലീസ്; വിറ്റ യുവതിയ്ക്കായി തിരച്ചിൽ ഊർജ്ജിതം
Sunday, October 18 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

നവജാത ശിശുവിനെ വിറ്റ കേസ്; കുഞ്ഞിനെ വാങ്ങിയ യുവതിയുടെ മൊഴി വിശ്വാസത്തിലെടുക്കാതെ പോലീസ്; വിറ്റ യുവതിയ്‌ക്കായി തിരച്ചിൽ ഊർജ്ജിതം

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Apr 22, 2023, 08:35 am IST
Facebook
Twitter
WhatsAppTelegram

തിരുവനന്തപുരം: നവജാത ശിശുവിനെ വിറ്റ കേസിൽ അന്വേഷണം ഊർജ്ജിതമാക്കി പോലീസ്. സംഭവത്തിൽ കുഞ്ഞിനെ വാങ്ങിയ യുവതിയുടെ മൊഴി പോലീസ് പൂർണമായി വിശ്വാസത്തിൽ എടുത്തിട്ടില്ല. കുഞ്ഞിന്റെ അമ്മയും താനും ഒരുമിച്ച് വീട്ടുജോലി ചെയ്തിരുന്നപ്പോൾ പരിചയമുണ്ടായിരുന്നു എന്ന മൊഴിയാണ് യുവതി നൽകിയത്. അതോടൊപ്പം കുഞ്ഞിന്റെ അമ്മയെ കണ്ടെത്താനുള്ള നടപടികളും തുടരുകയാണ്.

തിരുവനന്തപുരം തൈക്കാട് ആശുപത്രിയിൽ നിന്നുമാണ് മൂന്നുലക്ഷം രൂപയ്‌ക്ക് നവജാതശിശുവിനെ വിറ്റത്. താൻ പ്രസവിച്ച കുഞ്ഞെന്ന മൊഴിയാണ് കുഞ്ഞിനെ വാങ്ങിയ യുവതി ആദ്യം നൽകിയത്. വിശദമായ അന്വേഷണത്തിൽ അങ്ങനെയല്ലെന്ന് വ്യക്തമായി. തുടക്കത്തിൽ തന്നെ കളവ് പറഞ്ഞ സാഹചര്യത്തിലാണ് തുടർന്നുള്ള മൊഴിയും പോലീസ് പൂർണമായി വിശ്വാസത്തിൽ എടുക്കാത്തത് . കുഞ്ഞിന്റെ അമ്മയെ രണ്ടുവർഷമായി അറിയാമെന്ന് യുവതി പറയുന്നു. എന്നാൽ കുഞ്ഞിനെ വാങ്ങിയ യുവതി വീട്ടുജോലിക്ക് പോയി എന്ന കാര്യം പോലീസിന് ഇതുവരെ സ്ഥിരീകരിക്കാൻ ആയിട്ടില്ല. ഇവർ കോവളത്ത് റിസോർട്ടിൽ ജോലി ചെയ്തിരുന്നു എന്ന വിവരം ലഭിച്ചിട്ടുണ്ട്.

കുഞ്ഞിനെ വിറ്റ യുവതിക്കായുള്ള അന്വേഷണം തുടരുകയാണ്. ആശുപത്രിയിൽ നൽകിയിരുന്നത് പൊഴിയൂർ സ്വദേശിയായ വ്യക്തിയുടെ പേരിലുള്ള മൊബൈൽ നമ്പർ ആണെന്ന് കണ്ടെത്തി. ഈ സിം യുവതി തന്നെ ഉപയോഗിച്ചു എന്നാണ് വിലയിരുത്തൽ. കരിയം ഭാഗത്ത് നേരത്തെ ഫോൺ ഉപയോഗിച്ചതിന്റെ ടവർ വിവരങ്ങൾ ലഭിച്ചു. ഈ രണ്ടു സ്ഥലങ്ങളും കേന്ദ്രീകരിച്ച് അന്വേഷണം പുരോഗമിക്കുകയാണ്. വിൽപ്പനയിൽ ഇടനിലക്കാരുണ്ടോ എന്ന കാര്യം പോലീസ് പരിശോധിക്കുന്നുണ്ട്. പ്രസവത്തിന് മുൻപ് തന്നെ 52,000 രൂപ നൽകിയിരുന്നു. കുഞ്ഞിനെ കൈമാറിയപ്പോൾ 2,48,000 രൂപയും നൽകി. തമ്പാനൂർ പോലീസ് ആണ് കേസ് അന്വേഷിക്കുന്നത്. കുഞ്ഞിനെ വിറ്റവർക്കും വാങ്ങിയവർക്കും എതിരെ നിയമ നടപടി സ്വീകരിക്കുമെന്ന് സിഡബ്ല്യുസി വ്യക്തമാക്കിയിട്ടുണ്ട്.

Tags: Policethiruvanathapuramnew borninvestigation
Share
Tweet
SendShare

More News from this section

വിവാഹവാഗ്ദാനം നല്‍കി യുവതിയില്‍ നിന്ന് 16 ലക്ഷം തട്ടി; മലപ്പുറം സ്വദേശി പിടിയില്‍

തുലാമാസ പൂജകള്‍ക്കായി ശബരിമല നട തുറന്നു; തീര്‍ഥാടകര്‍ക്ക് സുഗമദര്‍ശനമൊരുക്കാന്‍ വിപുലമായ ക്രമീകരണങ്ങള്‍; മുഖ്യമന്ത്ര സന്നിധാനത്ത്

നെടുമ്പാശേരി മിനി കൂപ്പര്‍ അപകടം: നാല് പ്രതികളുടെയും ജാമ്യാപേക്ഷ തള്ളി

ശബരിമലയില്‍ കരുതല്‍ അരവണ ശേഖരമില്ല; ഉത്പാദനം പൂര്‍ണതോതിലാകാന്‍ 20 വരെ കാത്തിരിക്കണം ്രപ്രതിസന്ധിക്ക് സാധ്യത

തൊട്ടിൽപ്പാലത്തുനിന്ന് കാണാതായ അധ്യാപിക അനുമോളെ കണ്ടെത്തി; ആൺസുഹൃത്തായ അബ്ദുൽ സമദ് കസ്റ്റഡിയിൽ

വനാതിര്‍ത്തിയില്‍ വന്‍ വാറ്റുകേന്ദ്രം; റാന്നി എക്‌സൈസിന്റെ മിന്നല്‍ പരിശോധന; പിടികൂടിയത് 3,000 ലിറ്ററിന്റെ കോട

Latest News

ഇന്ത്യയുടെ വളര്‍ച്ച കുതിക്കുന്നു; അഞ്ച് വര്‍ഷത്തെ ശരാശരി വളര്‍ച്ച 7.83 ശതമാനമെന്ന് സാമ്പത്തിക വിദഗ്ധന്‍

‘ജീവന്‍ നഷ്ടപ്പെടുമെന്ന് ഭയന്നു’; വിമാനത്തിനുള്ളിലെ ആക്രമണത്തിന്റെ നടുക്കുന്ന അനുഭവം വെളിപ്പെടുത്തി പൈലറ്റ്

ആറുമാസം വരെയുള്ള കുഞ്ഞുങ്ങളുടെ ഭക്ഷണത്തില്‍ പഞ്ചസാര വേണ്ട; പുതിയ ഭേദഗതിയുമായി എഫ്എസ്എസ്എഐ

ഡല്‍ഹിയില്‍ ലാന്‍ഡ് ചെയ്യുന്നതിനിടെ എമിറേറ്റ്‌സ് വിമാനത്തില്‍ പക്ഷിയിടിച്ചു; ദുബായ് സര്‍വീസ് വൈകും

സി.ജെ.പി സ്ഥാപകന്‍ അഭിജിത് ദിപ്‌കെയ്‌ക്ക് ജാമ്യം; 50,000 രൂപയുടെ ബോണ്ട് കെട്ടിവയ്‌ക്കണം; സമാധാന ബോണ്ടില്‍ ഒപ്പിടണം

ചോക്ലേറ്റ് ചോദിച്ച കുഞ്ഞിന്റെ കൈയില്‍ തോക്ക് നല്‍കി അമ്മാവന്‍; അബദ്ധത്തില്‍ വെടിയേറ്റ് മൂന്ന് വയസ്സുകാരന് ദാരുണാന്ത്യം; സംഭവം ജാര്‍ഖണ്ഡില്‍

2027 ഐപിഎല്ലിന് മുമ്പ് മുംബൈ ഇന്ത്യന്‍സില്‍ മാറ്റം; മഹേല ജയവര്‍ധനെ പുറത്തേക്കെന്ന് സൂചന

ഹൂതി ആക്രമണങ്ങളുടെ പശ്ചാത്തലത്തില്‍ നടപടി; സൗദിയിലേക്കുള്ള സര്‍വീസ് ഒക്ടോബര്‍ 24 വരെ റദ്ദാക്കി എയര്‍ ഇന്ത്യ; യാത്രക്കാര്‍ക്ക് സൗജന്യ റീഷെഡ്യൂളിങ്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies