തിരുവനന്തപുരം: സംസ്ഥാനത്ത് വേനൽചൂടിന് ആശ്വാസമായി ഇന്ന് വേനൽ മഴയ്ക്ക് സാധ്യത. വടക്കൻ ജില്ലകളിൽ ഒഴികെ മറ്റുള്ള സ്ഥലങ്ങളിൽ ഇന്നും നാളെയും വേനൽമഴ പെയ്യുമെന്നാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. വടക്കൻ ജില്ലകളിൽ ഒരാഴ്ച കഴിഞ്ഞാകും വേനൽമഴ പെയ്യുകയെന്നും അറിയിപ്പിലുണ്ട്.
കാസർകോട്, കണ്ണൂർ, ജില്ലകളിൽ ഈ ആഴ്ചയിൽ വേനൽമഴയ്ക്ക് സാധ്യതയില്ലെന്നാണ് പ്രവചനം. മറ്റ് ജില്ലകളിൽ ഇടിമിന്നലോട് കൂടിയ മഴയ്ക്ക് സാധ്യതയുണ്ട്. ഇവിടെ ശക്തമായ കാറ്റിനും സാധ്യതയുള്ളതായി മുന്നറിയിപ്പുണ്ട്.
കനത്ത ചൂടിന് ആശ്വാസമായി പാലക്കാട് നെല്ലിയാമ്പതിയ്ക്ക് സമീപം പോത്തുണ്ടിയിൽ നേരിയ മഴ ലഭിച്ചിരുന്നു. വടക്കൻ കേരളത്തിൽ കാസർകോടും കണ്ണൂരും ഒഴികെയുള്ള ജില്ലകളുടെ മലയോര പ്രദേശത്ത് നല്ല മഴ ലഭിക്കാൻ സാധ്യതയുള്ളതായാണ് വിലയിരുത്തൽ.
Comments