അഭിനേത്രി എന്നതിലുപരി അമ്മയും ഒരു മനുഷ്യസ്ത്രീയാണ്; തനിയ്ക്ക് വേണ്ടിയെങ്കിലും വ്യാജ പ്രചരണങ്ങൾ നിർത്തണമെന്ന് അഭ്യർത്ഥിച്ച് മീനയുടെ മകൾ
Friday, October 16 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Entertainment

അഭിനേത്രി എന്നതിലുപരി അമ്മയും ഒരു മനുഷ്യസ്ത്രീയാണ്; തനിയ്‌ക്ക് വേണ്ടിയെങ്കിലും വ്യാജ പ്രചരണങ്ങൾ നിർത്തണമെന്ന് അഭ്യർത്ഥിച്ച് മീനയുടെ മകൾ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Apr 23, 2023, 06:05 pm IST
Facebook
Twitter
WhatsAppTelegram

അന്യഭാഷയിൽ ചുവടുവെച്ച് പീന്നീട് വെള്ളിത്തിരയിലേക്കെത്തിയ നടിമാരിൽ മീനയ്‌ക്ക് മലയാളികൾ നൽകിയ സ്ഥാനം ചെറുതല്ല. തമിഴ്, തെലുഗു, കന്നഡ തുടങ്ങിയ ഭാഷാ ചിത്രങ്ങളിലും താരം നിറ സാന്നിദ്ധ്യമറിയിച്ചിരുന്നു. സിനിമ രംഗത്ത് നാൽപ്പത് വർഷം പൂർത്തിയാക്കിയ വേളയിൽ ഈയിടെ മീന തന്റെ പ്രിയപ്പെട്ട സഹപ്രവർത്തകർക്കും സുഹൃത്തുക്കൾക്കുമായി ഒരു ഗെറ്റ് ടുഗേദർ പരിപാടി സംഘടിപ്പിച്ചിരുന്നു. എന്നാൽ ചടങ്ങിനിടയിൽ മീനയുടെ മകളും ബാലതാരവുമായ നൈനികയുടെ വാക്കുകളാണ് ഏറെ ശ്രദ്ധേയമാവുന്നത്.

കഴിഞ്ഞ വർഷം ജൂണിലാണ് മീനയുടെ ഭർത്താവ് വിദ്യാസാഗർ അന്തരിച്ചത്. ഇതിന് പിന്നാലെ മീനയുമായി ബന്ധപ്പെട്ട് ഏറെ വ്യാജവാർത്തകൾ പ്രചരിച്ചിരുന്നു. ഇതിനെതിരെയാണ് പാർട്ടിയിൽ മകൾ സംസാരിച്ചത്. അമ്മയെക്കുറിച്ച് തെറ്റായ കാര്യങ്ങൾ പ്രചരിപ്പിക്കരുതെന്ന് അഭ്യർത്ഥിക്കുകയാണ് നൈനിക.അമ്മയും ഒരു മനുഷ്യ സ്ത്രീയാണെന്നും അവർക്കും ഒരു ജീവിതമുണ്ടെന്നും നൈനിക പറഞ്ഞു.

‘അമ്മ എന്ന നിലയിലും അഭിനേത്രി എന്ന നിലയിലും അമ്മയെ ഓർത്ത് ഞാൻ ഏറെ അഭിമാനിക്കാറുണ്ട്. അച്ഛന്റെ മരണശേഷം അമ്മ എത്രത്തോളം സങ്കടപ്പെടുന്നുണ്ടെന്ന് എനിക്കറിയാം. അച്ഛന്റെ മരണശേഷം അമ്മ ഏറെ വിഷാദത്തിലായിരുന്നു. കരയുന്നത് കണ്ടിട്ടുണ്ട്. അതിനിടയിലാണ് വ്യാജവാർത്തകൾ എത്തുന്നത്. എനിക്ക് വേണ്ടിയെങ്കിലും ഇത്തരം വാർത്തകൾ എഴുതുന്നത് നിർത്തണമെന്ന് അപേക്ഷിക്കുകയാണ്. അഭിനേത്രി എന്നതിലുപരി അമ്മയും ഒരു മനുഷ്യ സ്ത്രീയാണ്. അവർക്കും വികാരങ്ങളുണ്ട്.’- നൈനിക പറഞ്ഞു.

വിജയ് നായകനായ തെരി എന്ന ചിത്രത്തിലൂടെയാണ് നൈനിക സിനിമ രംഗത്ത് ചുവടുവെയ്‌ക്കുന്നത്. മലയാളത്തിൽ ബ്രോഡാഡി എന്ന ചിത്രത്തിലാണ് മീന എറ്റവും ഒടുവിൽ അഭിനയിച്ചത്.

Tags: entertainmentmeenaSUB
Share
Tweet
SendShare

More News from this section

‘കുടജാദ്രിയിൽ കുടികൊള്ളും’ പാട്ടിനു പിന്നിലെ ആ അറിയാക്കഥ; കെ എസ് ചിത്ര പാടിയത് കേട്ട് കൊതി തോന്നി യേശുദാസ് ചോദിച്ചുവാങ്ങിയ ഗാനം

പച്ചക്കറി കിറ്റുമായി മമിത ബൈജു, കൈയിൽ വാഴച്ചുണ്ടുമായി സംഗീത് പ്രതാപ്; ‘ഹലോ ഡിയർ’ സെക്കൻഡ് ലുക്ക് പോസ്റ്റർ വൈറൽ

‘അതാണവന്റെ മെയിൻ…’; ദുരൂഹതയും ഉദ്വേഗവും നിറച്ച് ദിലീപിന്റെ ‘നീക്കം’ ടീസർ എത്തി

ദിലീപിന്റെ വേറിട്ട വേഷപ്പകർച്ച; ആകാംക്ഷയും ആവേശവും നിറച്ച് ജഗൻ ഷാജി കൈലാസ് ചിത്രം ‘നീക്കം’ ടീസർ പുറത്ത്

വിവാഹശേഷമുള്ള ആദ്യ ഒരു വർഷം: പുതിയ വീട്ടിൽ വില്ലനാകുന്ന 5 പ്രശ്നങ്ങളും അവയ്‌ക്കുള്ള ലളിതമായ പരിഹാരങ്ങളും!

USTയിലെ ടെക്കികൾ ക്യാമറയ്‌ക്ക് മുന്നിലും പിന്നിലും; AI ഫോട്ടോ ട്രെൻഡുമായി ബന്ധമുള്ള ‘DejaVu – Seek the Last’ ഷോർട്ട് ഫിലിം വൈറലാകുന്നു

Latest News

ദേവീ ഉപാസനയുടെ രഹസ്യങ്ങളും നവരാത്രി വ്രതത്തിന്റെ അത്ഭുത ഫലങ്ങളും

നവംബര്‍ മൂന്ന് മുതല്‍ സ്വകാര്യ ബസുകള്‍ അനിശ്ചിതകാല പണിമുടക്കിലേക്ക്; മിനിമം ചാര്‍ജ് 20 രൂപയാക്കണമെന്ന് ആവശ്യം

സുപ്രീംകോടതി ചീഫ് ജസ്റ്റിസിനെതിരായ പരാമർശം ; നിഖിൽ വാഗ്ലെയ്‌ക്കും സഞ്ജയ് റാവുത്തിനും എതിരെ കോടതിയലക്ഷ്യ കേസ്

ഇന്ത്യന്‍ നാവികസേനയുടെ കരുത്ത് കൂട്ടാന്‍ ‘സമര്‍ഥക്’; തദ്ദേശീയമായി നിര്‍മിച്ച മള്‍ട്ടി പര്‍പ്പസ് കപ്പല്‍ കമ്മീഷന്‍ ചെയ്തു

ജപ്പാനിൽ ബുള്ളറ്റ് ട്രെയിൻ തട്ടി മരിച്ച ദേവികയുടെ ചിതാഭസ്മം കുടുംബത്തിന് കൈമാറി

ദുർഗ്ഗാഷ്ടമിക്ക് പൊതുഅവധി പ്രഖ്യാപിച്ചത് സ്വാഗതാർഹം. എൻ ജി ഒ സംഘ്

നേഹ ബോറയ്‌ക്ക് രാഹുൽ അമിത പ്രാധാന്യം നൽകുന്നു; കോൺഗ്രസിൽ കടുത്ത അതൃപ്തി; സ്വന്തം വിദ്യാർത്ഥി നേതാക്കളെ തള്ളി പ്രതിപക്ഷ നേതാവ്

രാജീവ് ചന്ദ്രശേഖറിന്റെ ഇടപെടൽ, സുരേഷ് ഗോപിയുടെ പിന്തുണ; പമ്പ വള്ളംകളിക്ക് 10 ലക്ഷം രൂപ അനുവദിച്ച് കേന്ദ്രസർക്കാർ

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies