ബെംഗളൂരു: കന്നട താരത്തെ വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തി. ജനപ്രിയ ടെലിവിഷൻ താരം സമ്പത്ത് ജെ റാമിനെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. ബെംഗളൂരുവിലെ നേലമംഗലിലാണ് സംഭവം. അഭിനയത്തിൽ അവസരങ്ങൾ കുറഞ്ഞതിൽ മനംനൊന്ത് ആത്മഹത്യ ചെയ്തതാണെന്നാണ് പോലീസിന്റെ വിലയിരുത്തൽ.
നടന്റെ മരണവിവരം സുഹൃത്തും നടനുമായ രാജേഷ് ധ്രുവയാണ് പുറത്തുവിട്ടത്. ഫേസ്ബുക്ക് പോസ്റ്റ് വഴിയാണ് രാജേഷ് ഇക്കാര്യം വ്യക്തമാക്കിയത്. അടുത്തിടെ രാജേഷ് സംവിധാനം ചെയ്ത ശ്രീ ബാലാജി ഫോട്ടോ സ്റ്റുഡിയോ എന്ന ചിത്രത്തിലാണ് സമ്പത്ത് അവസാനമായി വേഷമിട്ടത്. താരത്തിന്റെ വിയോഗത്തിൽ സഹപ്രവർത്തകരുമടക്കം നിരവധി പേരാണ് ആദരാഞ്ജലി അർപ്പിച്ചത്.
Comments