എലത്തൂർ ഭീകരാക്രമണം; കേസിന്റെ അന്വേഷണ വിവരങ്ങൾ എൻഐഎയ്ക്ക് കൈമാറി
Tuesday, July 21 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

എലത്തൂർ ഭീകരാക്രമണം; കേസിന്റെ അന്വേഷണ വിവരങ്ങൾ എൻഐഎയ്‌ക്ക് കൈമാറി

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Apr 26, 2023, 09:37 am IST
FacebookTwitterWhatsAppTelegram

കോഴിക്കോട്: എലത്തൂർ ഭീകരാക്രമണം കേസിന്റെ അന്വേഷണ വിവരങ്ങൾ ദേശീയ അന്വേഷണ ഏജൻസിയ്‌ക്ക് കൈമാറി. കേസ് ഡയറി ഉൾപ്പെടെയാണ് കൈമാറിയിരിക്കുന്നത്. എൻഐഎയുടെ കൊച്ചി യൂണിറ്റിൽ നിന്നെത്തിയ സംഘം അന്വേഷണ ചുമതലയിലുണ്ടായിരുന്ന മലപ്പുറം ക്രൈംബ്രാഞ്ച് എസ്പി പി വിക്രമനിൽ നിന്നാണ് ഫയലുകൾ ഏറ്റെടുത്തിരിക്കുന്നത്. പ്രതിയായ ഷാറൂഖ് സെയ്ഫി, ഇയാളുടെ പിതാവ് ഫക്രുദ്ദീൻ, ബന്ധുക്കൾ, ആക്രമണത്തിൽ പൊള്ളലേറ്റ ട്രെയിൻ യാത്രക്കാർ ഉൾപ്പെടെയുള്ളവരുടെ മൊഴികൾ, പ്രതിയെ കസ്റ്റഡിയിൽ വാങ്ങി ചോദ്യം ചെയ്തപ്പോൾ ലഭിച്ച വിവരങ്ങളും ഇവയുടെ വീഡിയോയും ഉൾപ്പെടെയാണ് കൈമാറിയിരിക്കുന്നത്. കേസിൽ യുഎപിഎ ചുമത്തിയതോടെയാണ് എൻഐഎ കേസ് ഏറ്റെടുത്തത്.

കഴിഞ്ഞ ദിവസമാണ് എലത്തൂർ ഭീകരാക്രമണത്തിൽ കേസ് എൻഐഎ ഏറ്റെടുക്കുന്നത്. ഇത് സംബന്ധിച്ച് കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റെ വിഞ്ജാപനം പുറത്തു വിട്ടിരുന്നു. പ്രതിയ്‌ക്ക് സംസ്ഥാനത്തിന് പുറത്തുള്ള ബന്ധവും ഭീകരവാദ സ്വാധീനവും എൻഐഎ അന്വേഷിക്കും. കേസുമായി ബന്ധപ്പെട്ട് എൻഐഎ ഒരു പ്രാഥമിക റിപ്പോർട്ട് കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന് സമർപ്പിച്ചിരുന്നു. സംഭവത്തിൽ സംസ്ഥാനന്തര ബന്ധമുണ്ടെന്നും വിപുലമായ അന്വേഷണം ആവശ്യമാണെന്നും റിപ്പോർട്ടിൽ പറഞ്ഞിരുന്നു. പ്രതി ഷാറൂഖ് സെയ്ഫി റിമാന്റ് ചെയ്തിരിക്കുകയാണ്. കേസിന്റെ ഭീകരവാദ സ്വഭാവവും ഗൂഢാലോചനയും എൻഐഎ പരിശോധിക്കും. കേസ് ഏറ്റെടുക്കുന്നതിനായി കേന്ദ്ര ആഭ്യന്തര മന്ത്രാലയം വിജ്ഞാപനം പുറത്തിറക്കിയതിന് പിന്നാലെയാണ് നടപടി.

ഏപ്രിൽ രണ്ടിന് രാത്രി ഒമ്പതരയോടെയാണ് കേസിന് ആസ്പദമായ സംഭവം നടക്കുന്നത്. ആലപ്പുഴ-കണ്ണൂർ എക്‌സിക്യൂട്ടീവ് ട്രെയിനിൽ പെട്രോളുമായെത്തിയ പ്രതി തീവെയ്‌ക്കുകയായിരുന്നു. ഡി2 കോച്ചിൽ നിന്ന് ഡി1 കോച്ചിലേക്ക് രണ്ട് പെട്രോൾ കുപ്പിയുമായി എത്തിയ അക്രമി യാത്രക്കാരുടെ ദേഹത്തേക്ക് പെട്രോൾ ചീറ്റിക്കുകയായിരുന്നു. ഇതിന് പിന്നാലെ യാതൊരു പ്രകോപനവും കൂടാതെ തീയിട്ടതിന് ശേഷം ഓടി രക്ഷപ്പെടുകയായിരുന്നു. തുടർന്ന് നടത്തിയ അന്വേഷണത്തിൽ മഹാരാഷ്‌ട്രയിൽ നിന്നുമാണ് പ്രതിയെ പിടികൂടിയത്.

Tags: Elathoorkerala
ShareTweetSendShare

More News from this section

ട്രെയിനില്‍ ടിക്കറ്റ് പരിശോധനയ്‌ക്കിടെ സംഘര്‍ഷം; ജോലി തടസ്സപ്പെടുത്തിയെന്ന് ടി.ടി.ഇ.യുടെ പരാതി; അസഭ്യം പറഞ്ഞെന്ന് യുവതിയുടെ പരാതി

ശബരിമല സ്വര്‍ണക്കൊള്ള; പുതിയ എഫ്ഐആര്‍ ഇല്ല, 2025-ലെ ക്രമക്കേടും പഴയ കേസില്‍ അന്വേഷിക്കും; എസ്‌ഐടി

ആഗമാനന്ദ സ്മരണ എന്നും പ്രചോദനം; പ്രൊഫ എം ജി ശശിഭൂഷണ്‍

തിരുവോണം ബംബര്‍: ആദ്യ ദിനത്തില്‍ വിറ്റഴിഞ്ഞത് 8,72,540 ടിക്കറ്റുകള്‍; കഴിഞ്ഞ വര്‍ഷത്തേക്കാള്‍ വന്‍ മുന്നേറ്റം

മണിക്കൂറിന് 50 രൂപ; 12 മണിക്കൂര്‍ ജോലി, പെരുമ്പാവൂരില്‍ ബാലവേല; ഒന്‍പത് കുട്ടികളെ രക്ഷിച്ചു; ഏജന്റിനായി അന്വേഷണം ഊര്‍ജിതമാക്കി പോലീസ്

ശബരിമല സ്വർണക്കൊള്ള കേസ്; അന്തിമ റിപ്പോർട്ട് ഉടൻ സമർപ്പിക്കാൻ എസ്ഐടിക്ക് ഹൈക്കോടതി നിർദേശം

Latest News

എല്‍പിജിക്ക് പകരം എഥനോള്‍; അടുക്കളകളില്‍ പുതിയ ഇന്ധന വിപ്ലവത്തിനൊരുങ്ങി കേന്ദ്ര സര്‍ക്കാര്‍

മീഥേന്‍ വാതക സ്‌ഫോടനത്തിന് പിന്നാലെ സിക്കിം ടണലില്‍ മണ്ണിടിച്ചില്‍; ഏഴ് പേര്‍ മരിച്ചു; കുടുങ്ങിയത് 27-ലധികം തൊഴിലാളികള്‍; രക്ഷാപ്രവര്‍ത്തനം ദുഷ്‌കരം

‘എല്ല് തല്ലിയൊടിക്കും’; മുഖ്യമന്ത്രിക്കെതിരായ ഭീഷണി പ്രസംഗം, ഡിഎംകെ എംഎല്‍എ പിടിയില്‍

‘യഥാര്‍ഥ യുവാക്കള്‍ ഇവരാണ്’; സ്‌കൈറൂട്ട് നേട്ടം ചൂണ്ടിക്കാട്ടി രാഹുലിനെ പരിഹസിച്ച് പ്രധാനമന്ത്രി

യുക്രൈനിലെ ഒഡേസയില്‍ റഷ്യന്‍ ആക്രമണം; ഭക്ഷ്യധാന്യ കപ്പലിലുണ്ടായിരുന്ന മലയാളി ഉള്‍പ്പെടെ 10 നാവികര്‍ കൊല്ലപ്പെട്ടു

ബ്രിട്ടന് പുതിയ പ്രധാനമന്ത്രി; ആന്‍ഡി ബേണ്‍ഹാം അധികാരത്തില്‍, 10 വര്‍ഷത്തിനിടെ ഏഴാമത്തെ നേതാവ്

‘സനാതനത്തെ അവഗണിച്ചത് കോണ്‍ഗ്രസും എസ്പിയും’; ബരാബങ്കിയില്‍ പ്രതിപക്ഷത്തിനെതിരെ ആഞ്ഞടിച്ച് യോഗി ആദിത്യനാഥ്

പാറ്റാ പാര്‍ട്ടി മാര്‍ച്ചിന് മുമ്പ് ജന്തര്‍മന്തറിന് സമീപം കല്ല് നിറച്ച ട്രക്ക്; കലാപനീക്കം പൊളിച്ച് ഡല്‍ഹി പോലീസ്; പ്രതിഷേധത്തിന് പിന്തുണ അറിയിച്ചെത്തിയ എംപി ഡിംപിള്‍ യാദവ് പോലീസ് പിടിയില്‍

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies