ജിദ്ദ : ആഭ്യന്തര യുദ്ധം പൊട്ടിപ്പുറപ്പെട്ട സുഡാനിൽ നിന്നും മൂന്ന് വയസുകാരിയെ രക്ഷപ്പെടുത്തുന്ന ഇന്ത്യൻ എയർഫോഴ്സ് ഗരുഡ് സ്പെഷ്യൽ ഫോഴ്സ് ഉദ്യോഗസ്ഥന്റെ ദൃശ്യങ്ങൾ വൈറലാകുന്നു.സുഡാനിൽ നിന്ന് ഇന്ത്യൻ പൗരന്മാരെ ജിദ്ദയിലേക്ക് മാറ്റുന്നതിനിടെയാണ് സംഭവം
മൂന്ന് വയസ് തോന്നിക്കുന്ന പെൺകുട്ടിയെ യുദ്ധ ഭൂമിയിൽ നിന്നും രക്ഷിച്ച് C-130J സ്പെഷ്യൽ ഓപ്സ് വിമാനത്തിലേക്ക് കൊണ്ടുപോകുകയാണ് ഇദ്ദേഹം. 135 ഇന്ത്യക്കാർ അടങ്ങുന്ന മൂന്നാമത്തെ ബാച്ച് ബുധനാഴ്ച പുലർച്ചെ സുഡാനിൽ നിന്ന് സൗദി അറേബ്യയിലെ ജിദ്ദയിലേക്ക് പുറപ്പെട്ടു. വിദേശകാര്യ സഹമന്ത്രി വി മുരളീധരൻ 148 ഇന്ത്യക്കാരുടെ രണ്ടാമത്തെ ബാച്ചിനെ സ്വീകരിച്ചു,
നാവികസേനയുടെ കപ്പലായ ഐഎൻഎസ് സുമേധയും 278 യാത്രക്കാരുമായി ജിദ്ദ തുറമുഖത്തെത്തി. ഇന്ത്യ ദിവസങ്ങൾക്ക് മുൻപാണ് ഓപ്പറേഷൻ കാവേരി ആരംഭിക്കുകയും സംഘർഷഭരിതമായ ആഫ്രിക്കൻ രാഷ്ട്രത്തിൽ നിന്ന് ഒറ്റപ്പെട്ട ഇന്ത്യക്കാരെ രക്ഷിക്കാൻ തങ്ങളുടെ രക്ഷാ വിമാനങ്ങളും യുദ്ധക്കപ്പലുകളും വിന്യസിക്കുകയും ചെയ്തത് .
Comments