എറണാകുളം: താലികെട്ടിന് ശേഷം നവദമ്പതികൾ നേരെ എത്തിയത് മൻ കി ബാത്തിന്റെ നൂറാം എപ്പിസോട് കേൾക്കാൻ. കൊച്ചി നിവാസികളായ അഖിലും അഞ്ജലിയും കഴിഞ്ഞ ദിവസമാണ് വിവാഹിതരായത്. ശേഷം കൃത്യം പതിനൊന്ന് മണിയ്ക്ക് തന്നെ ഇരുവരും മൻ കി ബാത്ത് കേൾക്കാൻ എത്തുകയായിരുന്നു. ബിജെപി സംസ്ഥാന വൈസ് പ്രസിഡന്റ് അഡ്വ. ബി ഗോപാലകൃഷ്ണന്റെ ജ്യേഷ്ഠൻ ബി മോഹൻദാസിന്റെ മകനാണ് വരനായ അഖിൽ. തൃപ്പുണിത്തറ സ്വദേശി ദിലീപ് കുമാറിന്റെ മകളാണ് വധുവായ അഞ്ജലി.
മൻ കി ബാത്ത് കേൾക്കാനെത്തിയ വധൂവരൻമാർക്കൊപ്പം ഇരുവരുടെയും ബന്ധുക്കളും സുഹൃത്തുക്കളും ഉണ്ടായിരുന്നു. കൂടാതെ ബിജെപി നേതാക്കളായ പി കെ കൃഷ്ണദാസ്, അഡ്വ. സി കെ സജി നാരായണൻ, സി ജി രാജഗോപാൽ എന്നിവരും മൻകി ബാത്ത് കേൾക്കാൻ ദമ്പതിമാർക്കൊപ്പം കൂടി.
Comments