ദുബായ്: ദുബായിലെ ഡ്രൈവിംഗ് ലൈസൻസ് വേഗത്തിൽ സ്വന്തമാക്കാൻ പുത്തൻ അവസരമൊരുക്കി അധികൃതർ. ക്ലാസുകൾ അറ്റൻഡ് ചെയ്യാതെയും തിയറി, റോഡ് ടെസ്റ്റുകൾക്ക് ഒരുമിച്ച് ഹാജരായുമാണ് ഡ്രൈവിംഗ് ലൈസൻസ് നേടാൻ അവസരമൊരുക്കുന്നത്. ദുബായ് റോഡ്സ് ആൻഡ് ട്രാൻസ്പോർട്ട് അതോറിട്ടി അവതരിപ്പിച്ചിരിക്കുന്ന ഗോൾഡൻ ചാൻസ് പദ്ധതിയിലൂടെയാണ് പ്രവാസികൾക്ക് അവസരമൊരുങ്ങുന്നത്.
ഈ ഗോൾഡൻ ചാൻസ് ഒരു തവണ മാത്രമാണ് ഉപയോഗപ്പെടുത്താൻ സാധിക്കുന്നത്. ഇത് എല്ലാ രാജ്യങ്ങളിൽ നിന്നുള്ളവർക്കും ഉപയോഗപ്പെടുത്താൻ സാധിക്കുന്നതാണ്. ഇതിന് പുറമെ ദുബായിലെ റോഡ്സ് ആൻഡ് ട്രാൻസ്പോർട്ട് അതോറിറ്റി നടത്തുന്ന തിയറി, റോഡ് പരീക്ഷകൾ പാസാകുകയും വേണം.
എന്നാൽ പതിവിൽ നിന്നും വിപരീതമായി ഒറ്റത്തവണയായി ഈ രണ്ട് ടെസ്റ്റുകൾക്കും ഹാജരാകാൻ സാധിക്കുമെന്നതാണ് ഇതിന്റെ പ്രത്യേകത ടെസ്റ്റിന് മുമ്പുള്ള ക്ലാസുകൾ ആവശ്യമില്ല എന്നതും മറ്റൊരു പ്രത്യേകതയാണ്. പദ്ധതി ഏപ്രിൽ ഒന്നുമുതൽ തന്നെ പ്രാബല്യത്തിലുണ്ടെന്നാണ് റിപ്പോർട്ടുകളെങ്കിലും കഴിഞ്ഞ ദിവസമാണ് ഇത് സംബന്ധിച്ച അറിയിപ്പ് ദുബായ് റോഡ്സ് ആൻഡ് ട്രാൻസ്പോർട്ട് അതോറിട്ടി സോഷ്യൽ മീഡിയയിലൂടെ പുറത്തുവിട്ടിരിക്കുന്നത്. ആർ.ടി.ഐ വെബ്സൈറ്റിലൂടെ അപേക്ഷ നൽകേണ്ട രീതിയും ഇതിൽ വിശദീകരിച്ചിട്ടുണ്ട്. ഒരുതവണ ഈ പദ്ധതിയിൽ പങ്കെടുത്ത് പരാജയപ്പെട്ടാൽ പിന്നീട് സാധാരണ നിലയിലുള്ള ഡ്രൈവിംഗ് ക്ലാസിൽ ചേർന്ന് പഴയതു പോലുള്ള നടപടികൾ പൂർത്തിയാക്കേണ്ടി വരും.
Comments