ചെന്നൈ: കല്യാണമണ്ഡപത്തിൽ ജോലിചെയ്യുന്നതിനിടയിൽ തിളച്ച രസത്തിൽ വീണ് യുവാവിന് ദാരുണാന്ത്യം. തമിഴ്നാട്, അത്തിപ്പട്ട് പുതുനഗർ സ്വദേശി സതീഷ് (20) ആണ് മരിച്ചത്. തിരുവള്ളൂരിലാണ് സംഭവമുണ്ടായത്.
അവസാന വർഷ ബിസിഎ വിദ്യാർത്ഥിയായ യുവാവ് തിരുവള്ളൂരിലെ കല്യാണമണ്ഡപത്തിൽ പാർട്ട് ടൈം ജോലിചെയ്യുകയായിരുന്നു. ഭക്ഷണം പാചകം ചെയ്യുന്നതിനിടെ അബദ്ധത്തിൽ കാൽ വഴുതി തിളച്ച രസമിരുന്ന പാത്രത്തിലേക്ക് വീഴുകയായിരുന്നു. തുടർന്ന് ഗുരുതരമായി പൊള്ളലേറ്റ യുവാവിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
സംഭവത്തിൽ അസ്വഭാവിക മരണത്തിന് പോലീസ് കേസ് കേസെടുത്തു.പോസ്റ്റുമോർട്ടത്തിന് ശേഷം മൃതദേഹം ബന്ധുക്കൾക്ക് കൈമാറി.
Comments