ധ്യാൻ ശ്രീനിവാസൻ നായകനാകുന്ന ബുള്ളറ്റ് ഡയറീസിലെ ‘ വെയിലെല്ലാം’ എന്ന് ആരംഭിക്കുന്ന ഗാനം പുറത്തിറങ്ങി. ഷാൻ റഹ്മാൻ സംഗീതസംവിധാനം നിർവഹിക്കുന്ന ഗാനത്തിന് വരികൾ എഴുതിയിരിക്കുന്നത് കൈതപ്രമാണ്. സൂരജ് സന്തോഷും മേഘാ ജോസ്കുട്ടിയും ചേർന്നാണ് ഗാനാലാപനം. നവാഗതനായ സന്തോഷ് മണ്ടൂർ തിരക്കഥ രചിച്ച് സംവിധാനം ചെയ്യുന്ന ചിത്രമാണ് ബുള്ളറ്റ് ഡയറീസ്. ചിത്രം ഒരുക്കുന്നത് ബി3എം ക്രിയേഷൻസ് ആണ്.
ധ്യാൻ ശ്രീനിവാസനും പ്രയാഗ മാർട്ടിനും കേന്ദ്രകഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ചിത്രമാണിത്. രഞ്ജി പണിക്കർ, ജോണി ആന്റണി, സുധീർ കരമന, ശ്രീകാന്ത് മുരളി, അൽത്താഫ് സലിം, ഷാലു റഹീം, ശ്രീലക്ഷ്മി എന്നിവരാണ് ചിത്രത്തിൽ മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.
ഫൈസൽ അലിയാണ് ചിത്രത്തിന്റെ ഛായാഗ്രാഹകൻ. എഡിറ്റിംഗ്-രഞ്ജൻ എബ്രഹാം, കല-അജയൻ മങ്ങാട്, മേക്കപ്പ്-രഞ്ജിത്ത് അമ്പാടി, വസ്ത്രാലങ്കാരം-സമീറ സനീഷ്, സ്റ്റിൽസ്- പരസ്യകല-യെല്ലോ ടൂത്ത്, ചീഫ് അസോസിയേറ്റ് ഡയറക്ടർ-ഷിബിൻ കൃഷ്ണ.
Comments