തിരുവനന്തപുരം : അദാനിയോട് പോലും മത്സരിക്കാന്‍ ശേഷിയുള്ള കമ്പനിയാണ് ഊരാളുങ്കല്‍ സൊസൈറ്റിയെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദന്. കേരളത്തിലെ അദാനിയാണ് ഊരാളുങ്കല്‍ സൊസൈറ്റിയെന്ന മുസ്ലീം ലീഗ് നേതാവ് കെഎം ഷാജിയുടെ ആരോപണത്തോട് പ്രതികരിക്കുകയായിരുന്നു എംവി ഗോവിന്ദന്.
ഊരാളുങ്കലിനെ തകര്‍ക്കാനാണ് പ്രതിപക്ഷത്തിന്റെ ശ്രമം. അദാനിയോട് പോലും മത്സരിക്കാന്‍ ശേഷിയുള്ള കമ്പനിയാണ് ഊരാളുങ്കല്‍. കള്ളപ്പണം വെളുപ്പിക്കല്‍ കെഎം ഷാജിയുടെ ശീലമാണ്. ഊരാളുങ്കലിന് ആ പണിയില്ലെന്നും എംവി ഗോവിന്ദന് പറഞ്ഞു.
മുഖ്യമന്ത്രിയുടെ പിണറായിയിലെ വീടിന്റെ ഹൗസ് നമ്പര്‍ ഔട്ട് ഹൗസിന്റേതാണ്. സമാനമായി ഔട്ട് ഹൗസിന് നല്‍കിയിരിക്കുന്നത് വീടിന്റെ നമ്പറും. ഇത്തരത്തിലുള്ള തട്ടിപ്പുകള്‍ മുഖ്യമന്ത്രി നടത്തുന്നുവെന്നും ഷാജി ആരോപിച്ചിരുന്നു. ഉന്നയിച്ച ആരോപണങ്ങളെല്ലാം അന്വേഷിക്കാവുന്നതാണ്. തെറ്റാണെങ്കില്‍ തനിക്കെതിരെ കേസെടുക്കാമെന്നും ഷാജി പറഞ്ഞിരുന്നു.
Comments