സ്വർഗത്തിലെത്താൻ കാട്ടിൽ പട്ടിണികിടന്ന് പ്രാർത്ഥന: കെനിയയിൽ 112 പേർ മരിച്ചു; കഴുത്തുഞെരിച്ച് ശ്വാസംമുട്ടിച്ച് കൊലപ്പെടുത്തിയതെന്ന് പോസ്റ്റുമോർട്ടം റിപ്പോർട്ട്
Tuesday, July 21 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News World

സ്വർഗത്തിലെത്താൻ കാട്ടിൽ പട്ടിണികിടന്ന് പ്രാർത്ഥന: കെനിയയിൽ 112 പേർ മരിച്ചു; കഴുത്തുഞെരിച്ച് ശ്വാസംമുട്ടിച്ച് കൊലപ്പെടുത്തിയതെന്ന് പോസ്റ്റുമോർട്ടം റിപ്പോർട്ട്

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
May 4, 2023, 07:24 pm IST
FacebookTwitterWhatsAppTelegram

നെയെറോബി: സ്വർഗത്തിലെത്താനായി പാസ്റ്ററുടെ നിർദ്ദേശപ്രകാരം കാട്ടിൽ പട്ടിണികിടന്ന് കെനിയയിൽ 112 പേർ മരണപ്പെട്ട സംഭവത്തിൽ വൻ വഴിത്തിരിവ്. കുഴിമാടങ്ങളിൽ നിന്നും കണ്ടെത്തിയ മൃതദേഹങ്ങളുടെ പോസ്റ്റ്‌മോർട്ടം റിപ്പോർട്ടിൽ ഗുരുതര കണ്ടെത്തലുകളാണ് പുറത്തുവന്നിരിക്കുന്നത്. മരിച്ചവരിൽ ചിലരെ കഴുത്ത് ഞെരിച്ചോ, തല്ലിയോ, ശ്വാസം മുട്ടിച്ചോ, കൊലപ്പെടുത്തിയതാണെന്ന് പോസ്റ്റുമോർട്ടം റിപ്പോർട്ടിൽ പറയുന്നു.

കെനിയയിലെ കിലിഫി കൗണ്ടിയിലെ മലിൻഡിക്കടുത്തുള്ള 800 ഏക്കറോളം വിശാലമായ വനത്തിൽ നിന്നും കണ്ടെത്തിയ 112 മൃതദേഹങ്ങളിൽ പകുതിയിലേറെയും കുട്ടികളുടേതാണ്. ഗുഡ് ന്യൂസ് ഇൻറർനാഷണൽ ചർച്ചിലെ പ്രഭാഷകനായ പോൾ മക്കെൻസിയുടെ വാക്കുകേട്ടാണ് വിശ്വാസികൾ പട്ടിണി കിടന്ന് മരണപ്പെട്ടത്. എന്നാൽ, മരണത്തിൽ ദുരൂഹതയുണ്ടെന്ന് ആരോപണമുയർന്ന പശ്ചാത്തലത്തിൽ മൃതദേഹങ്ങൾ പോസ്റ്റുമോർട്ടം ചെയ്യുകയായിരുന്നു. ഇതിന് പിന്നാലെയാണ്, നടന്നത്് സ്വാഭാവിക പട്ടിണി മരണങ്ങളല്ലെന്നും കൊലപാതകമാണെന്നും തെളിഞ്ഞിരിക്കുന്നത്.

ചെവ്വാഴ്ച മുപ്പതും കഴിഞ്ഞ ദിവസം പത്ത് പോസ്റ്റ്‌മോർട്ടവുമാണ് നടത്തിയത്. ആഹാരം കഴിക്കാത്തതാണ് ചിലർ മരണപ്പെടാനുള്ള കാരണമെന്നും എന്നാൽ ചിലരുടേത് കൊലപാതകമാണെന്ന് പോസ്റ്റുമോർട്ടം ചെയ്തപ്പോൾ വ്യക്തമായതായി ചീഫ് ഗവൺമെന്റ് പത്തോളജിസ്റ്റ് ജോഹാൻസെൻ ഒഡൂർ മാദ്ധ്യമങ്ങളോട് വ്യക്തമാക്കി.

വേഗത്തിൽ സ്വർഗത്തിലെത്തി ദൈവത്തെ കാണാൻ പട്ടിണി കിടക്കാനാണ് പ്രഭാഷകൻ ആഹ്വാനം നടത്തിയത്. പാസ്റ്ററുടെ വാക്ക് കേട്ട് ദിവസങ്ങളോളം വിശ്വാസികൾ വനത്തിൽ ഭക്ഷണ പാനീയങ്ങൾ ഉപേക്ഷിച്ച് കഴിയുകയായിരുന്നു. മുൻപ്, അനുയായികളായ ദമ്പതികളുടെ കുട്ടികളുടെ മരണത്തിൽ പങ്കുള്ളതായി കണ്ടെത്തിയതിനെ തുടർന്ന് പ്രഭാഷകൻ പോൾ മക്കെൻസിയെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു. ഈ കേസിൽ ജാമ്യത്തിലിറങ്ങിയ ശേഷമാണ് ഇയാൾ വനത്തിൽ പട്ടിണി പ്രാർത്ഥന സംഘടിപ്പിച്ചത്.

സംഭവത്തിൽ ഇയാളെ കൂടാതെ പ്രഭാഷകനും ടെലിവിഷൻ അവതാരകനുമായ എസെക്കിയേൽ ഒഡെറോയും അറസ്റ്റിലായിട്ടുണ്ട്. ഇയാളെ വ്യാഴാഴ്ച കോടതിയിൽ ഹാജരാക്കും. കൊലപാതകം, ആത്മഹത്യാ പ്രേരണ, തട്ടിക്കൊണ്ടുപോകൽ, മനുഷ്യത്വത്തിനെതിരായ കുറ്റകൃത്യങ്ങൾ, ബാലപീഡനം, വഞ്ചന, കള്ളപ്പണം വെളുപ്പിക്കൽ തുടങ്ങിയവയാണ് ഇയാൾക്കെതിരെ ചുമത്തിയ കുറ്റങ്ങൾ.

Tags: KenyaNeirobi
ShareTweetSendShare

More News from this section

യുക്രൈനിലെ ഒഡേസയില്‍ റഷ്യന്‍ ആക്രമണം; ഭക്ഷ്യധാന്യ കപ്പലിലുണ്ടായിരുന്ന മലയാളി ഉള്‍പ്പെടെ 10 നാവികര്‍ കൊല്ലപ്പെട്ടു

ബ്രിട്ടന് പുതിയ പ്രധാനമന്ത്രി; ആന്‍ഡി ബേണ്‍ഹാം അധികാരത്തില്‍, 10 വര്‍ഷത്തിനിടെ ഏഴാമത്തെ നേതാവ്

ലോകം കീഴടക്കി സ്പെയിൻ! അർജന്റീനയെ വീഴ്‌ത്തി രണ്ടാം ലോകകപ്പ്കിരീടം, എക്‌സ്ട്രാ ടൈമിലെ ഒരൊറ്റ ഗോൾ ചരിത്രം തിരുത്തി ; മെറ്റ്‌ലൈഫിൽ ചരിത്ര രാത്രി

രണ്ട് അമേരിക്കന്‍ സൈനികര്‍ കൊല്ലപ്പെട്ടതിന് പിന്നാലെ ആക്രമണം; ഹോര്‍മുസ് കടലിടുക്കിലെ ഇറാന്റെ സൈനിക ശേഷി ലക്ഷ്യമിട്ട് യുഎസ്

നാഗാലാന്‍ഡില്‍ ഉരുള്‍പൊട്ടല്‍; മൂന്ന് മരണം; വീടുകള്‍ മണ്ണിനടിയില്‍; നാലുപേരെ കാണാതായി; കനത്ത മഴ രക്ഷാപ്രവര്‍ത്തനത്തിന് തിരിച്ചടി

‘മൊജ്തബ ഖമേനി ഇറാനില്ലില്ല; പ്രസ്താവനകൾ പുതിയ ഐആർജിസി മേധാവി അഹ്മദ് വാഹിദിയും സംഘവും തയ്യാറാക്കുന്നത്’; ഇസ്രായേൽ സുരക്ഷാ വൃത്തങ്ങൾ

Latest News

രണ്ടുതവണ ബാലണ്‍ ഡി ഓര്‍ നേടിയ താരം; ഫുട്‌ബോളിന്റെ എക്കാലത്തെയും ഇതിഹാസം കെവിന്‍ കീഗന്‍ അന്തരിച്ചു

ട്രെയിനില്‍ ടിക്കറ്റ് പരിശോധനയ്‌ക്കിടെ സംഘര്‍ഷം; ജോലി തടസ്സപ്പെടുത്തിയെന്ന് ടി.ടി.ഇ.യുടെ പരാതി; അസഭ്യം പറഞ്ഞെന്ന് യുവതിയുടെ പരാതി

എല്‍പിജിക്ക് പകരം എഥനോള്‍; അടുക്കളകളില്‍ പുതിയ ഇന്ധന വിപ്ലവത്തിനൊരുങ്ങി കേന്ദ്ര സര്‍ക്കാര്‍

മീഥേന്‍ വാതക സ്‌ഫോടനത്തിന് പിന്നാലെ സിക്കിം ടണലില്‍ മണ്ണിടിച്ചില്‍; ഏഴ് പേര്‍ മരിച്ചു; കുടുങ്ങിയത് 27-ലധികം തൊഴിലാളികള്‍; രക്ഷാപ്രവര്‍ത്തനം ദുഷ്‌കരം

‘എല്ല് തല്ലിയൊടിക്കും’; മുഖ്യമന്ത്രിക്കെതിരായ ഭീഷണി പ്രസംഗം, ഡിഎംകെ എംഎല്‍എ പിടിയില്‍

‘യഥാര്‍ഥ യുവാക്കള്‍ ഇവരാണ്’; സ്‌കൈറൂട്ട് നേട്ടം ചൂണ്ടിക്കാട്ടി രാഹുലിനെ പരിഹസിച്ച് പ്രധാനമന്ത്രി

ശബരിമല സ്വര്‍ണക്കൊള്ള; പുതിയ എഫ്ഐആര്‍ ഇല്ല, 2025-ലെ ക്രമക്കേടും പഴയ കേസില്‍ അന്വേഷിക്കും; എസ്‌ഐടി

ആഗമാനന്ദ സ്മരണ എന്നും പ്രചോദനം; പ്രൊഫ എം ജി ശശിഭൂഷണ്‍

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies