'കേരള സ്‌റ്റോറി ഭീകരതയുടെ യഥാർത്ഥ മുഖം കാട്ടിത്തരുന്നു; എതിർപ്പുമായെത്തി കോൺഗ്രസ് വോട്ടുബാങ്ക് രാഷ്ട്രീയം കളിക്കുന്നു'; വിമർശനവുമായി പ്രധാനമന്ത്രി
Tuesday, July 21 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News

‘കേരള സ്‌റ്റോറി ഭീകരതയുടെ യഥാർത്ഥ മുഖം കാട്ടിത്തരുന്നു; എതിർപ്പുമായെത്തി കോൺഗ്രസ് വോട്ടുബാങ്ക് രാഷ്‌ട്രീയം കളിക്കുന്നു’; വിമർശനവുമായി പ്രധാനമന്ത്രി

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
May 5, 2023, 03:31 pm IST
FacebookTwitterWhatsAppTelegram

ബെംഗളുരു; ഭീകരവാദത്തിന്റെ യഥാർത്ഥ മുഖം കാട്ടിത്തരുന്ന സിനിമയാണ് ദ കേരള സ്റ്റോറിയെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. ഭീകരവാദികൾ നടപ്പിലാക്കിയ പദ്ധതികളുടെയും അവരുടെ പ്രവർത്തനങ്ങളുടെയും നേർച്ചിത്രമാണ് സിനിമയിൽ കാണിച്ചിരിക്കുന്നത്. എന്നാൽ കോൺഗ്രസ് ഉൾപ്പെടെയുള്ള പാർട്ടികൾ കേരള സ്റ്റോറി റിലീസ് ചെയ്യുന്നതിനെ എതിർത്തുകൊണ്ട് വോട്ടുബാങ്ക് രാഷ്‌ട്രീയം കളിക്കുകയാണെന്നും പ്രധാനമന്ത്രി പറഞ്ഞു. കർണാടകയിലെ ബല്ലാരിയിൽ നടന്ന റാലിയെ അഭിസംബോധന ചെയ്യവെയായിരുന്നു പ്രധാനമന്ത്രിയുടെ പരാമർശം.

ഭീകരതയുടെ യഥാർത്ഥ മുഖം കാട്ടിത്തരുന്ന ചിത്രമാണ് കേരള സ്റ്റോറി. എന്നാൽ കോൺഗ്രസ് പാർട്ടി സിനിമയെ എതിർത്തുകൊണ്ട് ഭീകരരുടെ പക്ഷം നിൽക്കുകയാണ്. കോൺഗ്രസ് ഭീകരവാദത്തെ പിന്തുണച്ചുകൊണ്ട് വോട്ട് ബാങ്ക് രാഷ്‌ട്രീയം കളിക്കുകയാണ്. ഇത്തരത്തിലുള്ള ഒരു പാർട്ടിക്ക് കർണാടക പോലുള്ള ഒരു സംസ്ഥാനത്തെ സംരക്ഷിക്കാൻ സാധിക്കുമോയെന്നുള്ളത് ജനങ്ങളാണ് തീരുമാനിക്കേണ്ടതെന്നും പ്രധാനമന്ത്രി പറഞ്ഞു.

എതിർപ്പുകളെ മറികടന്ന് കേരള സ്‌റ്റോറി രാജ്യമെമ്പാടും ഇന്ന് പ്രദർശനം ആരംഭിച്ചു. മികച്ച പ്രതികരണമാണ് ചിത്രം നേടിക്കൊണ്ടിരിക്കുന്നത്. കശ്മീർ ഫയൽസ് മാതൃകയിൽ വസ്തുതകൾ നിരത്തി സന്ദർഭങ്ങളെ കൂട്ടിയോജിപ്പിച്ചാണ് ചിത്രം ഒരുക്കിയിരിക്കുന്നത്. രാഷ്‌ട്രീയ, സാമൂഹ്യ രംഗത്തെ പ്രമുഖർ ആദ്യദിനം തന്നെ ചിത്രം കാണാനായി തീയറ്ററുകളിലെത്തി. ലൗ ജിഹാദിനും നിർബന്ധിത മതപരിവർത്തനകത്തിനും ഇരയായവർക്കായി തിരുവനന്തപുരത്ത് തപസ്യയുടെ ആഭിമുഖ്യത്തിൽ പ്രത്യേക ഷോ സംഘടിപ്പിച്ചു.

സിനിമയുടെ പ്രദർശനം തടയണമെന്ന് ആവശ്യപ്പെട്ടുകൊണ്ടുള്ള ഹർജി ഹൈക്കോടതി ഇന്ന് തള്ളിയിരുന്നു. ഇസ്ലാമിനെ കുറിച്ച് ട്രെയിലറിൽ ഒന്നും പറയുന്നില്ലെന്നും ഇസ്ലാമിക് സ്റ്റേറ്റിനെ കുറിച്ചാണ് പരാമർശിക്കുന്നതെന്നും കോടതി പറഞ്ഞു. ഹിന്ദു സന്ന്യാസിമാരെയും ക്രൈസ്തവ പുരോഹിതരെയും പരിഹസിച്ചുള്ള ചിത്രങ്ങൾ പുറത്തിറങ്ങിയിട്ടുണ്ടെന്നും ഈ സിനിമയ്‌ക്ക് മാത്രം എന്താണ് പ്രത്യേകതയെന്നും ഹർജിക്കാരനോട് കോടതി ചോദിച്ചു.

Tags: Narendra ModiPMprime ministerThe Kerala Storykerala storyKarnataka2023
ShareTweetSendShare

More News from this section

‘യഥാര്‍ഥ യുവാക്കള്‍ ഇവരാണ്’; സ്‌കൈറൂട്ട് നേട്ടം ചൂണ്ടിക്കാട്ടി രാഹുലിനെ പരിഹസിച്ച് പ്രധാനമന്ത്രി

ശബരിമല സ്വര്‍ണക്കൊള്ള; പുതിയ എഫ്ഐആര്‍ ഇല്ല, 2025-ലെ ക്രമക്കേടും പഴയ കേസില്‍ അന്വേഷിക്കും; എസ്‌ഐടി

യുക്രൈനിലെ ഒഡേസയില്‍ റഷ്യന്‍ ആക്രമണം; ഭക്ഷ്യധാന്യ കപ്പലിലുണ്ടായിരുന്ന മലയാളി ഉള്‍പ്പെടെ 10 നാവികര്‍ കൊല്ലപ്പെട്ടു

ബ്രിട്ടന് പുതിയ പ്രധാനമന്ത്രി; ആന്‍ഡി ബേണ്‍ഹാം അധികാരത്തില്‍, 10 വര്‍ഷത്തിനിടെ ഏഴാമത്തെ നേതാവ്

ആഗമാനന്ദ സ്മരണ എന്നും പ്രചോദനം; പ്രൊഫ എം ജി ശശിഭൂഷണ്‍

തിരുവോണം ബംബര്‍: ആദ്യ ദിനത്തില്‍ വിറ്റഴിഞ്ഞത് 8,72,540 ടിക്കറ്റുകള്‍; കഴിഞ്ഞ വര്‍ഷത്തേക്കാള്‍ വന്‍ മുന്നേറ്റം

Latest News

മണിക്കൂറിന് 50 രൂപ; 12 മണിക്കൂര്‍ ജോലി, പെരുമ്പാവൂരില്‍ ബാലവേല; ഒന്‍പത് കുട്ടികളെ രക്ഷിച്ചു; ഏജന്റിനായി അന്വേഷണം ഊര്‍ജിതമാക്കി പോലീസ്

‘സനാതനത്തെ അവഗണിച്ചത് കോണ്‍ഗ്രസും എസ്പിയും’; ബരാബങ്കിയില്‍ പ്രതിപക്ഷത്തിനെതിരെ ആഞ്ഞടിച്ച് യോഗി ആദിത്യനാഥ്

പാറ്റാ പാര്‍ട്ടി മാര്‍ച്ചിന് മുമ്പ് ജന്തര്‍മന്തറിന് സമീപം കല്ല് നിറച്ച ട്രക്ക്; കലാപനീക്കം പൊളിച്ച് ഡല്‍ഹി പോലീസ്; പ്രതിഷേധത്തിന് പിന്തുണ അറിയിച്ചെത്തിയ എംപി ഡിംപിള്‍ യാദവ് പോലീസ് പിടിയില്‍

ഒമ്പത് മത്സരങ്ങളുടെ വിജയക്കുതിപ്പിന് വിരാമം; ഫൈനലില്‍ പരിക്ക് കാരണം പിന്മാറി പൗള ബഡോസ; ഐയാസി ഓപ്പണ്‍ കിരീടം മായാര്‍ ഷെരീഫിന്

സ്ത്രീകളുടെ ടെന്നീസില്‍ കര്‍ശന നിയമം; വനിതാ താരങ്ങള്‍ക്ക് നിര്‍ബന്ധിത ജീന്‍ പരിശോധന

വിവാഹജീവിതത്തിൽ മാനസികാരോഗ്യത്തിന്റെ പ്രാധാന്യം; സന്തുഷ്ട ദാമ്പത്യത്തിന് അറിഞ്ഞിരിക്കേണ്ട കാര്യങ്ങൾ

ശബരിമല സ്വർണക്കൊള്ള കേസ്; അന്തിമ റിപ്പോർട്ട് ഉടൻ സമർപ്പിക്കാൻ എസ്ഐടിക്ക് ഹൈക്കോടതി നിർദേശം

മുലപ്പാൽ തൊണ്ടയിൽ കുടുങ്ങി; 56 ദിവസം പ്രായമായ കുഞ്ഞ് മരിച്ചു

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies