തൃശൂർ: പുതുക്കാട് ദേശീയപാതയിൽ വാഹനങ്ങളുടെ കൂട്ടയിടി. സിഗ്നലിൽ നിർത്തിയിട്ടിരുന്ന വാഹനങ്ങൾക്ക് പിന്നിൽ ടോറസ് ലോറി വന്നിടിക്കുകയായിരുന്നു. സംഭവത്തിൽ ഒരാൾക്ക് പരിക്ക്. നാല് കാറുകൾ, ഒരു ടെമ്പോ, രണ്ട് സ്കൂട്ടർ, ടോറസ് ലോറി എന്നിവയാണ് അപകടത്തിൽപ്പെട്ടത്. പെരുമ്പാവൂരിൽ നിന്ന് പൊള്ളാച്ചിയിലേക്ക് പോകുകയായിരുന്നു ലോറി. ഇതേ ദിശയിലുള്ള വാഹനങ്ങളെയാണ് ഇടിച്ചത്.
ടോറസ് ലോറിയുടെ ഡ്രൈവർ ഉറങ്ങി പോയതാണ് കാരണമെന്നാണ് വിവരം. വാഹനങ്ങൾക്ക് വൻ തോതിലുള്ള നാശനഷ്ടം സംഭവിച്ചിട്ടുണ്ട്. പരിക്കേറ്റയാളെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. അപകടത്തെ തുടർന്ന് ദേശീയപാതയിൽ വൻ ഗതാഗതക്കുരുക്കാണ് അനുഭവപ്പെട്ടത്.
Comments