ന്യൂഡൽഹി: കേന്ദ്ര വാർത്താവിതരണ പ്രക്ഷേപണ മന്ത്രാലയത്തിൽ യങ് പ്രൊഫഷണലുകളുടെ 75 ഒഴിവുകൾ. ഒരു വർഷത്തേക്കാണ് നിയമനം നടക്കുന്നത്. നിയമനത്തിന് ശേഷം മൂന്ന് വർഷം വരെ കാലാവധി നീട്ടി നൽകും. ഡൽഹിയിലാണ് നിയമനം നടക്കുക.
വിദ്യാഭ്യാസ യോഗ്യത-ജേണലിസം, മാസ് കമ്യൂണിക്കേഷൻ, വിഷ്വൽ കമ്യൂണിക്കേഷൻ, ഇൻഫർമേഷൻ ആർട്സ് അനിമേഷൻ ആൻഡ് ഡി സൈനിങ്, ലിറ്ററേച്ചർ ആൻഡ് ക്രിയേറ്റീവ് റൈറ്റിങ്ങിൽ ബിരുദാനന്തര ബിരുദം, ഡി പ്ലോമ. പ്രായപരിധി 32 വയസ്സാണ്. മെയ് എട്ടാണ് അപേക്ഷിക്കാനുള്ള അവസാന തീയതി. വിശദവിവരങ്ങൾക്ക്് www.mib.gov.in വെബ്സൈറ്റ് സന്ദർശിക്കുക.
Comments