കൊല്ലം: കൊട്ടാരക്കരയിൽ കൊല്ലപ്പെട്ട യുവ ഡോക്ടർ വന്ദനയുടെ ചിത്രം പ്രൊഫൈൽ പിക്ചറാക്കി മന്ത്രി വീണാ ജോർജ് . ഡോ. വന്ദനയ്ക്ക് പരിചയസമ്പത്തുണ്ടായിരുന്നില്ലെന്ന പ്രസ്താവനയ്ക്ക് പിന്നാലെ വീണാ ജോർജിനെതിരെ രൂക്ഷ വിമർശനം ഉയർന്നിരുന്നു . കൊലപാതകത്തിനെതിരെ പ്രതിഷേധിച്ച് ഡോക്ടർമാരും , യുവമോർച്ച അടക്കമുള്ള സംഘടനകളും വീണയ്ക്കെതിരെ രംഗത്തെത്തിയിരുന്നു . അതിനു ശേഷമാണ് വന്ദനയുടെ ചിത്രം മന്ത്രി പ്രൊഫൈൽ പിക്ചറാക്കിയത് .
എന്നാൽ ഇത്തരം ന്യായീകരണങ്ങൾ കൊണ്ടൊന്നും വീണ ജോർജ് പറഞ്ഞ പ്രസ്താവന തള്ളിക്കളയാൻ ആകില്ലെന്നാണ് സോഷ്യൽ മീഡിയയുടെ വിമർശനം . ‘ ഡോക്ടർ എന്നാൽ സ്വന്തം ജീവൻ ജീവൻ കളയാൻ അല്ല അവര് കഷ്ടപെട്ട് പഠിച്ചു വരുന്നത് ജീവൻ രക്ഷിക്കാൻ ആണ്. അതു ഞാനും നിങ്ങളും ഉൾപ്പെടുന്ന ഈ സമൂഹത്തിന്റെ… കുറച്ചു എങ്കിലും ബോധം ഉണ്ടെങ്കിൽ നിങ്ങൾ ഈ പറഞ്ഞ പ്രസ്താവന പിൻവലിക്കണം ‘ എന്നാണ് ചിലർ ആവശ്യപ്പെടുന്നത് .
നിങ്ങൾക്ക് എത്ര എക്സ്പീരിയൻസ് ഉണ്ടായിട്ടാണ് മന്ത്രി ആയത്?? പോട്ടെ രാഷ്ട്രീയമായി എന്ത് അർഹത ഉണ്ട് ആ സ്ഥാനത്തിരിക്കാൻ , ആ ഡോക്ടർ വെളുപ്പിനെ മരിച്ചത് ആണ്… ആരെ കാണിക്കാൻ ഈ പ്രഹസനം ,സമാധാന ജീവിതം നയിക്കാൻ ജനങ്ങൾ കരാട്ടെയും കളരിയും പഠിക്കണം എന്ന് പറയേണ്ട അവസ്ഥയിലായി നമ്മുടെ കേരളം എന്നിങ്ങനെ വീണ ജോർജിനെതിരെ ശക്തമായ ഭാഷയിലാണ് ജനങ്ങളുടെ പ്രതികരണം .
Comments