തിരുവനന്തപുരം: പാറശ്ശാല ഇഞ്ചിവിളയിൽ പിക്കപ്പ് വാനും ടെമ്പോ ട്രാവലറും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ 12 വയസുകാരന് ദാരുണാന്ത്യം. അപകടത്തിൽ പരിക്കേറ്റ 11-പേർ ആശുപത്രിയിൽ ചികിത്സയിൽ തുടരുകയാണ്. എറണാകുളം കോതമംഗലം സ്വദേശി ആരോമൽ ആണ് മരിച്ചത്. കന്യാകുമാരിയിൽ നിന്ന് മീൻ കയറ്റി വന്ന പിക്കപ്പ് വാനും എറണാകുളത്ത് നിന്നും കന്യാകുമാരിയിലേക്ക് പോയ വിനോദസഞ്ചാരികളുടെ ട്രാവലറും കൂട്ടിയിടിച്ചാണ് അപകടമുണ്ടായത്.
ഇന്ന് പുലർച്ചെ മൂന്ന് മണിയോടെയായിരുന്നു സംഭവം. മീൻ കയറ്റിവന്ന വാഹനം അമിതവേഗതയിലെത്തി ട്രാവലറിൽ ഇടിക്കുകയായിരുന്നു. പരിക്കേറ്റവരെ വിവിധ ആശുപത്രികളിൽ പ്രവേശിപ്പിച്ചിരിക്കുയാണ്. ആരോമലിന്റെ മൃതദേഹം പാറശ്ശാല താലൂക്ക് ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്.
പിക്കപ്പ് വാൻ ഡ്രൈവറായ രാഹുലിനെ പാറശ്ശാല പോലീസ് കസ്റ്റഡിയിലെടുത്തു. ഇയാളുടെ സഹായി കിങ്സണും പാറശ്ശാല പോലീസിന്റെ കസ്റ്റഡിയിലുണ്ട്.
Comments