ഇടുക്കി: യുവതിയ്ക്കും അമ്മയ്ക്കും അശ്ലീല സന്ദേശങ്ങൾ അയച്ചയാളുടെ മൊബൈൽ പരിശോധിച്ചപ്പോൾ കണ്ടെത്തിയത് നഴ്സറി വിദ്യാർത്ഥികളുടെ സ്വകാര്യദൃശ്യങ്ങൾ. ഇതേ തുടർന്ന് നഴ്സറി സ്കൂൾ അദ്ധ്യാപകനെ അറസ്റ്റ് ചെയ്തു. വട്ടപ്പാറ സ്വദേശി ജോജുവിനെയാണ് നെടുങ്കണ്ടം പോലീസ് അറസ്റ്റ് ചെയ്തത്.
അന്യ സംസ്ഥാനത്തെ സ്വകാര്യ സ്കൂളിലെ അദ്ധ്യാപകനായിരുന്നു ഇയാൾ. ഇതിനിടെയാണ് ഇയാളുടെ സഹപാഠിയായ യുവതിയ്ക്കും അമ്മയ്ക്കും അശ്ലീലദൃശ്യങ്ങൾ അയച്ചെന്ന പരാതി ഉയർന്നത്. ഈ സമയം ജോജു നാട്ടിലുണ്ടായിരുന്നു. തുടർന്ന് ഇയാളെ പോലീസ് സ്റ്റേഷനിൽ വിളിച്ചുവരുത്തി ഫോണ്ട പരിശോധിച്ചപ്പോഴാണ് എൽകെജി, യുകെജി വിദ്യാർത്ഥിനികളുടെ 300-ഓളം വീഡിയോകളും 180 ചിത്രങ്ങളും കണ്ടെത്തിയത്. പഠിപ്പിച്ചിരുന്ന സ്കൂളിലെ കുട്ടികളുടെ ദൃശ്യങ്ങളാണിവയെന്ന് ജോജു സമ്മതിച്ചു.
Comments