ന്യൂഡൽഹി: രാജ്യത്ത് നിർമാണം നടന്നുകൊണ്ടിരിക്കുന്ന ആറ് വരി പാതയുടെ ചിത്രങ്ങൾ പങ്കുവച്ച് കേന്ദ്ര റോഡ് – ഗതാഗത – ഹൈവേ മന്ത്രി നിതിൻ ഗഡ്കരി. ഡൽഹിയിൽ താമസിക്കുന്ന ജനങ്ങളെ രാജ്യത്തെ വിവിധയിടങ്ങളിലേക്ക് കണക്ട് ചെയ്യുന്ന ഹൈവേ ആണിത്. കുണ്ഡ്ലി-മാനേസർ-പൽവാൽ എക്സ്പ്രസ് വേയ്ക്ക് (കെഎംപി എക്സ്പ്രസ് വേ) സമീപമാണ് ആറുവരി പാതയുടെ പണി നടക്കുന്നത്. ഇതുസംബന്ധിച്ച് ട്വിറ്ററിലൂടെയാണ് കേന്ദ്രമന്ത്രി വിശദാംശങ്ങൾ പങ്കുവച്ചത്.
As part of the Bharatmala Pariyojana, a 6-Lane highway is being developed from Jaitpur-Pushta Road to the junction near the KMP Expressway section of National Highway 148. This 50 km long stretch will connect Delhi, Uttar Pradesh, and Haryana, encompassing Noida, Faridabad,… pic.twitter.com/33a2RM3yOA
— Nitin Gadkari (@nitin_gadkari) May 14, 2023
ജയ്ത്പൂർ-പുഷ്ത റോഡിൽ നിന്നും കെഎംപി എക്സ്പ്രസ് വേ ജങ്ഷനിലേക്ക് എത്തിക്കുന്ന ആറുവരി പാത ഹൈവേ, ഭരത്മാല പരിയോജന പദ്ധതിയുടെ കീഴിൽ പുരോഗമിക്കുകയാണെന്ന് കേന്ദ്രമന്ത്രി വ്യക്തമാക്കി. 50 കിലോ മീറ്റർ നീളമുള്ള ഈ ആറുവരി പാത ഡൽഹി, ഉത്തർപ്രദേശ്, ഹരിയാന, നോയ്ഡ, ഫരീദാബാദ്, ബല്ലഭ്ഗഡ്, പാൽവാൾ എന്നിവിടങ്ങളുമായി കണക്ട് ചെയ്യുമെന്നും മന്ത്രി ട്വീറ്റ് ചെയ്തു.
2,627 കോടി രൂപ ചിലിവിട്ടാണ് ആറുവരി പാത യാഥാർത്ഥ്യമാക്കുന്നത്. ഇത് നോയ്ഡ, ഡൽഹി എന്നിവിടങ്ങളിൽ നിന്നും ഡൽഹി-മുംബൈ എക്സ്പ്രസ് വേയിലേക്കുള്ള യാത്രാദൈർഘ്യം 3-4 മണിക്കൂർ കുറയ്ക്കുന്നതാണ്. ഗ്രീൻ ബെൽറ്റിലൂടെ ആഗ്ര-ഗുർഗാവ് കനാലിന് സമാന്തരമായാണ് ഹൈവേ പോകുന്നത്. പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ നേതൃത്വത്തിന് കീഴിൽ ലോകനിലവാരമുള്ള ഹൈവേ സൗകര്യങ്ങളാണ് രാജ്യത്ത് യാഥാർത്ഥ്യമാകുന്നതെന്നും നിതിൻ ഗഡ്കരി പറഞ്ഞു.
Comments